ക്നോപ്പിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്നോപ്പിക്സ്
Knoppix-logo.svg
KNOPPIX.png
ക്നോപ്പിക്സ് 5.3.1 KDE
വെബ് സൈറ്റ്: www.knoppix.org
നിർമ്മാതാവ് : ക്ലോസ് ക്നോപ്പർ
ഒ.എസ്. കുടുംബം: ലിനക്സ്
സോഴ്സ് മാതൃക: ഓപ്പൺ സോർസ്
നൂതന പൂർണ്ണരൂപം: 5.3.1 / മാർച്ച് 27 2008 (2008-03-27), 1526 ദിവസങ്ങൾ മുമ്പ്
ലഭ്യമായ ഭാഷ(കൾ): ജെർമൻ, ഇംഗ്ലിഷ്
കേർണൽ തരം: Monolithic kernel, ലിനക്സ്
സോഫ്റ്റ്‌വെയർ അനുമതി പത്രിക: പലതരം, പ്രധാനമായും GPL[1]
നിജ സ്ഥിതി: Current

സി.ഡിയിൽ നിന്നോ ഡി.വി.ഡിയിൽ നിന്നോ നേരിട്ട് പ്രവർത്തിപ്പിക്കാവുന്ന ഒരു ഡെബിയൻ അടിസ്ഥാനമായി നിർമിച്ച ലിനക്സ് വിതരണമാണ് ക്നോപ്പിക്സ് (pronounced /kəˈnopɪks/). ക്ലോസ് ക്നോപ്പർ ആണ് ക്നോപ്പിക്സ് നിർമിച്ചത്. ഒരു പ്രോഗ്രാം പ്രവർത്തിപ്പിക്കുമ്പോൾ അതിന്റെ കമ്പ്രെസ്ഡ് ഫയൽ സിഡി/ഡിവിഡിയിൽ നിന്ന് എടുത്ത്, റാമിലേക്ക് കോപ്പി ചെയ്താണ് പ്രവർത്തിപ്പിക്കുന്നത്. ലൈവ് സിഡി ആയുള്ള ഉപയോഗത്തിനായാണ് നിർമിച്ചതെങ്കിലും, ഇത് ഹാർഡ് ഡിസ്ക്കിലേക്ക് സാധാരണ ഓപ്പറേറ്റിങ്ങ് സിസ്റ്റം പോലെ ഇൻസ്റ്റോൾ ചെയ്യാവുന്നതാണ്. യു.എസ്.ബിയിൽ നിന്നോ മെമ്മറികാർഡിൽ നിന്നോ ബൂട്ട് ചെയ്യുവാനും സാധിക്കും.

ക്നോപ്പിക്സിന് പ്രധാനമായും രണ്ട് എഡിഷനുകളാണുള്ളത്: സി.ഡി. (700 മെഗാബൈറ്റ്) എഡിഷനും, ഡിവിഡി (4.7 ജിഗാബൈറ്റ്) "മാക്സി" എഡിഷനും.ഇവയിൽ ഓരോന്നും തന്നെ,രണ്ട് ഭാഷകളിൽ ലഭ്യമാണ്:ജെർമൻ ഭാഷയിലും, ഇംഗ്ലിഷ് ഭാഷയിലും.

ഉള്ളടക്കം

[തിരുത്തുക] ഉപയോഗം

ക്നോപ്പിക്സ് ഉപയോഗിച്ച് ഫയലുകൾ എളുപ്പത്തിൽ ബാക്കപ്പ് ചെയ്യുവാൻ സാധിക്കും. മാത്രമല്ല, ഇൻസ്റ്റോൾ ചെയ്യാതെ തന്നെ, ലിനക്സ് ഉപയോഗിക്കുവാനും പരിചയപ്പെടുവാനും സാധിക്കും.


[തിരുത്തുക] ഉള്ളടക്കം

ക്നോപ്പിക്സ് സ്റ്റാർട്ട് അപ്പ്

ലൈവ് സി.ഡി എഡിഷനിൽ 1000-ത്തോളം സോഫ്റ്റ്‌വെയറുകളും, ഡിവിഡി വേർഷനിൽ 2600-ഓളം സോഫ്റ്റ്‌വെയറുകളും ഉണ്ട്.

[തിരുത്തുക] ക്നോപ്പിക്സിലുള്ള പ്രധാന സോഫ്റ്റ്‌വെയറുകൾ

[തിരുത്തുക] ആവശ്യകതകൾ

ക്നോപ്പിക്സ് ഓടിക്കുവൻ :

  • ഇന്റൽ അനുകൂല പ്രൊസസ്സർ (i486 അല്ലെങ്കിൽ പുതിയവ)
  • 32 MB റാം (ടെക്സ്റ്റ് മോഡിനായി), കുറഞ്ഞത് 96 MB (KDE-ക്കൊപ്പം ഗ്രാഫിക്സ് മോഡിനായി)ഓഫീസ് പ്രൊഡക്റ്റുകളുപയോഗിക്കാൻ കുറഞ്ഞത് 128 MB റാം ആവശ്യമാണ്.
  • ബൂട്ട് ചെയ്യാവുന്ന സിഡി റൊം ഡ്രൈവ്, അല്ലെങ്കിൽ സാധാരണ സിഡി റോം ഡ്രൈവും, ബൂട്ട് ഫ്ലോപ്പിയും (IDE/ATAPI അല്ലെങ്കിൽ SCSI)
  • സാധാരണ SVGA-തര ഗ്രാഫിക്സ് കാർഡ്
  • സീരിയൽ / പി.എസ്/2 സ്റ്റാൻഡേർഡ് മൌസ് അല്ലെങ്കിൽ IMPS/2-അനുകൂല USB-മൌസ്

[തിരുത്തുക] വേർഷൻ ചരിത്രം

4 മുതൽ 5.1.1 വരെ സിഡി/ഡിവിഡി വേർഷനുകൾ ഒന്നിച്ചാണ് ഇറക്കിയിരുന്നത് [2].എന്നാൽ 5.1.1 മുതൽ, ഡിവിഡി വേർഷൻ മാത്രമേ ഇറക്കുന്നുള്ളു.

ക്നോപ്പിക്സ് വേർഷൻ റിലീസ് ദിനം സിഡി ഡിവിഡി
1.4 30 സെപ്റ്റംബർ 2000 Yes No
1.6 26 ഏപ്രിൽ 2001 Yes No
2.1 14 മാർച്ച് 2002 Yes No
2.2 14 മേയ് 2002 Yes No
3.1 19 ജനുവരി 2003 Yes No
3.2 26 ജൂലൈ 2003 Yes No
3.3 16 ഫെബ്രുവരി 2004 Yes No
3.4 17 മേയ് 2004 Yes No
3.5 ലിനക്സ് ടാഗ്-വേർഷൻ ജൂൺ 2004 No Yes
3.6 16 ഓഗസ്റ്റ് 2004 Yes No
3.7 9 ഡിസംബർ 2004 Yes No
3.8 സീബിറ്റ്-വേർഷൻ 28 ഫെബ്രുവരി 2005 Yes No
3.8.1 8 ഏപ്രിൽ 2005 Yes No
3.8.2 12 മേയ് 2005 Yes No
3.9 1 ജൂൺ 2005 Yes No
4.0 ലിനക്സ് ടാഗ്-വേർഷൻ 22 ജൂൺ 2005 No Yes
4.0 അപ്ഡേറ്റഡ് 16 ഓഗസ്റ്റ് 2005 No Yes
4.0.2 23 സെപ്റ്റംബർ 2005 Yes Yes
5.0 സീബിറ്റ്-വേർഷൻ 25 ഫെബ്രുവരി 2006 No Yes
5.0.1 2 ജൂൺ 2006 Yes Yes
5.1.0 30 ഡിസംബർ 2006 Yes Yes
5.1.1 4 ജനുവരി 2007 Yes Yes
5.2 സീബിറ്റ്-വേർഷൻ മാർച്ച് 2007 No Yes
5.3 സീബിറ്റ്-വേർഷൻ 12 ഫെബ്രുവരി 2008 No Yes
5.3.1 26 മാർച്ച് 2008 No Yes
ADRIANE
6.0.0 28 January 2009 Yes No
6.0.1 8 February 2009 Yes No
6.1 CeBIT-Version 25 February 2009 Yes Yes
6.2 / ADRIANE 1.2 18 November 2009 Yes Yes
6.2.1 31 January 2010 Yes Yes
6.3 CeBIT-Version 2 March 2010 No Yes
6.4.3 20 December 2010 Yes Yes
6.4.4 1 February 2011 Yes Yes
6.5 CeBIT-Version March 2011 No Yes
6.7.0 3 August 2011 Yes Yes
6.7.1 16 September 2011 Yes Yes

|}

[തിരുത്തുക] കൂടുതൽ വിവരങ്ങൾക്ക്

[തിരുത്തുക] പുസ്തകങ്ങൾ

[തിരുത്തുക] വാർത്തയിൽ

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക] അവലംബം

  1. "KNOPPIX Linux Live CD: What license does the KNOPPIX-CD use?". http://www.knoppix.org/, ശേഖരിച്ചത്: 2007-07-16. 
  2. http://web.archive.org/web/20050708005508/http://www.knopper.net/knoppix/index-en.html
"http://ml.wikipedia.org/w/index.php?title=ക്നോപ്പിക്സ്&oldid=1127393" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ