ഡെബിയൻ
| ഡെബിയൻ | |
ഡെബിയൻ എറ്റ്ച്ചിന്റെ ഗ്നോം ഡെസ്ക്ടോപ്പ് |
|
| വെബ് സൈറ്റ്: | http://www.debian.org/ |
| നിർമ്മാതാവ് : | ഡെബിയൻ പ്രോജക്റ്റ് |
| ഒ.എസ്. കുടുംബം: | ഗ്നൂ (പലത്രം കേർണലുകൾ) |
| സോഴ്സ് മാതൃക: | സ്വതന്ത്ര ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയറുകൾ |
| നൂതന പൂർണ്ണരൂപം: | 6.0 സ്വീസ് / ഫെബ്രുവരി 6 2011 |
| ലഭ്യമായ ഭാഷ(കൾ): | വിവിധ ഭാഷകൾ |
|---|---|
| പുതുക്കുന്ന രീതി: | ആപ്റ്റ് |
| പാക്കേജ് മാനേജർ: | ഡി.പി.കെ.ജി. |
| സപ്പോർട്ട് പ്ലാറ്റ്ഫോം: | എക്സ്86-32, എക്സ്86-64, പവർപിസി, സ്പാർക്, ഡി.ഇ.സി. ആൽഫ, ആം, മിപ്സ്, എച്.പി.പി.എ., എസ്390, ഐ.എ-64 |
| കേർണൽ തരം: | മോണോലിത്തിക് (ലിനക്സ്, ഫ്രീ ബി.എസ്.ഡി., നെറ്റ് ബി.എസ്.ഡി.), മൈക്രോ കെർണൽ (ഹർഡ്) |
| യൂസർ ഇന്റർഫേസ് | ഗ്നോം, കെ.ഡി.ഇ. & എക്സ്.എഫ്.സി.ഇ. |
| നിജ സ്ഥിതി: | നിലവിലുണ്ട് |
സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ കൊണ്ട് നിർമ്മിച്ച ഒരു ഗ്നു/ലിനക്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഡെബിയൻ[1] (ഉച്ചാരണം: [ˈdɛbiən]). ഡെബിയൻ, സെർവറുകളിലും ഡെസ്ക്റ്റോപ്പുകളിലും ഉപയോഗിക്കാം. ഡെബിയൻ അതിന്റെ നിർബന്ധിതമായ ഓപ്പൺ സ്റ്റാൻഡേർഡുകൾ സ്വീകരിക്കുന്നതിലൂടെയും, ഓപ്പൺ ഡെവലപ്പ്മെന്റ് ,ടെസ്റ്റിങ്ങ് ടൂളുകൾ ഉപയോഗിക്കുന്നതിലൂടെയുമാണ് കൂടുതൽ അറിയപ്പെടുന്നത്. [2] പ്രശസ്തമായ ഉബുണ്ടൂ ഓപ്പറേറ്റിങ് സിസ്റ്റം, ഡെബിയൻ അധാരമാക്കിയുള്ളതാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
1993-ൽ ഇയാൻ മർഡോക്കാണ് ഈ ഗ്നു/ലിനക്സ് വിതരണം ആരംഭിച്ചത്. അദ്ദേഹം പർദ്യൂ യൂണിവേഴ്സിറ്റി വിദ്യാർത്ഥി ആയിരുന്നു അക്കാലത്ത്. തന്റെ അന്നത്തെ കാമുകി ഡെബ്രയുടെയും (ഇപ്പോൾ മുൻ ഭാര്യ[3]) തന്റെ സ്വന്തം പേരിന്റേയ്യും ആദ്യഭാഗങ്ങൾ ചേർത്താണ് ഡെബിയൻ എന്ന പേരിട്ടത്.[4]. വളരെ പതുക്കെ പ്രചാരത്തിലായ ഡെബിയൻ 1994-1995 കാലയളവിലാണ് അടുത്ത വേർഷനുകൾ 0.9x പുറത്തിറക്കിയത്. 1.x പതിപ്പിന്റെ റിലീസോടെ, മർഡോക്കിനു പകരം, ബ്രൂസ് പെരെൻസ് ടീം നേതാവ് ആയി. വൈകാതെ, (വേർഷൻ 2.0x-പുറത്തിറങ്ങിയതോടെ) അദ്ദേഹം ടീം വിട്ടു.
2011 ജൂണിൽ പുറത്തിറങ്ങിയ ഡെബിയൻ 6.0.2 ആണ് ഡെബിയന്റെ ഏറ്റവും പുതിയ പതിപ്പ്.[5]
[തിരുത്തുക] പതിപ്പുകളുടെ ചരിത്രം
| നിറം | വിവരണം |
|---|---|
| ചുവപ്പ് | പഴയ റിലീസ്; ഇപ്പോൾ പിന്തുണയില്ല |
| മഞ്ഞ | പഴയ റിലീസ്; ഇപ്പോഴും പിന്തുണയുണ്ട് |
| പച്ച | ഇപ്പോഴുള്ള റിലീസ് |
| നീല | ഭാവി റിലീസ് |
| പതിപ്പ് | കോഡ് | പുറത്തിറക്കിയ തിയതി | പിന്തുണക്കുന്ന ആർക്കിടെക്ചറുകൾ | പാക്കേജുകൾ | പിന്തുണ തീരുന്ന തിയതി | കുറിപ്പുകൾ |
|---|---|---|---|---|---|---|
| 1.1 | ബസ് | 1996 ജൂൺ 17 | 1 | 474 | 1996-09 [6] | ഡി.പി.കെ.ജി., ഇ.എൽ.എഫിലേക്ക്കുള്ള മാറ്റം, ലിനക്സ് 2.0[7] |
| 1.2 | റെക്സ് | 1996 ഡിസംബർ 12 | 1 | 848 | 1996[അവലംബം ആവശ്യമാണ്] | - |
| 1.3 | ബോ | 1997 ജൂൺ 5 | 1 | 974 | 1997[അവലംബം ആവശ്യമാണ്] | - |
| 2.0 | ഹം | 1998 ജൂലൈ 24 | 2 | ≈ 1,500 | 1998 | ഗ്നു സി ലൈബ്രറിയിലേക്കുള്ള മാറ്റം, പുതിയ ആർക്കിടെക്ചർ: എം68കെ[7] |
| 2.1 | സ്ലിങ്ക് | 1999 മാർച്ച് 9 | 4 | ≈ 2,250 | 2000-12 | ആപ്റ്റ്, പുതിയ ആർക്കിടെചറുകൾ: ആൽഫ, സ്പാർക്[7] |
| 2.2 | പൊട്ടറ്റോ | 2000 ഓഗസ്റ്റ് 15 | 6 | ≈ 3,900 | 2003-04 | പുതിയ ആർക്കിടെക്ചറുകൾ: ആം, പവർപിസി[8] |
| 3.0 | വുഡി | 2002 ജൂലൈ 19 | 11 | ≈ 8,500 | 2006-08 | പുതിയ ആർക്കിടെക്ചറുകൾ: എച്ച്.പി.പി.എ., ഐ.എ.64, മിപ്സ്, മിപ്സെൽ, എസ്390[7] |
| 3.1 | സാർജ് | 2005 ജൂൺ 6 | 11 | ≈ 15,400 | 2008-04[9] | മോഡുലർ ഇൻസ്റ്റോളർ, എ.എം.ഡി.64-ന് ഭാഗിക ഔദ്യോഗികപിന്തുണ. |
| 4.0 | എച്ച് | 2007 ഏപ്രിൽ 8 | 11 | ≈ 18,000 | 2010-02-15[10] | പുതിയ ആർക്കിടെക്ചർ: എ.എം.ഡി.64, ഒഴിവാക്കിയ ആർക്കിടെക്ചർ: എം68കെ.[11] സചിത്ര ഇൻസ്റ്റോളർ, യുഡെവിലേക്കുള്ള മാറ്റം, മോഡുലർ എക്സ് സെർവറിലേക്കുള്ള മാറ്റം. ഏറ്റവും പുതിയ അപ്‌ഡേറ്റായ 4.0r9 2010 മേയ് 22-ന് പുറത്തിറങ്ങി.[12] |
| 5.0[13] | ലെന്നി[14] | 2009 ഫെബ്രുവരി 14[15] | 11+1[A] | ≈ 23,000[16] | പ്രഖ്യാപിച്ചിട്ടില്ല[9] | പുതിയ ആർക്കിടെക്ചർ/ബൈനറി എ.ബി.ഐ.: ആമെൽ.[17] സ്പാർക് 32-ബിറ്റ് ഹാർഡ്‌വെയറിനുള്ള പിന്തുണ നിർത്തലാക്കി.[18] അസുസ് ഈ പി.സിക്ക് പൂർണ്ണപിന്തുണ.[19] 2011 ജനുവരി 21-ന് ഏറ്റവും പുതിയ അപ്‌ഡേറ്റായ 5.0.8 പുറത്തിറങ്ങി.[20] |
| 6.0[21] | സ്ക്വീസ്[22] | 6 February 2011[23] | 9+2[B] | ≈ 29,000[23] | പ്രഖ്യാപിച്ചിട്ടില്ല | പുതിയ ആർക്കിടെക്ചറുകൾ/കെർണലുകൾ: കെഫ്രീബിഎസ്ഡി-ഐ386, കെഫ്രീബിഎസ്ഡി-എ.എം.ഡി.64, ഒഴിവാക്കിയ ആർക്കിടെക്ചറുകൾ: ആൽഫ, എച്ച്.പി.പി.എ., ഒ.എ.ബി.ഐ.[24] ആം.[23] ഗ്നു സി ലൈബ്രറിക്ക് പകരം എംബഡഡ് ഗ്നു സി ലൈബ്രറി.[25] ആശ്രിതത്വം അടിസ്ഥാനമാക്കിയുള്ള ബൂട്ട് ക്രമം; ഇത് സമാന്തര ഇനിറ്റ് സ്ക്രിപ്റ്റ് പ്രോസസിങ് സാധ്യമാക്കുന്നു.[26] ജി.ടി.കെ. 1 പോലുള്ള പഴയ ലൈബ്രറികൾ ഒഴിവാക്കി.[27] സ്വതന്ത്രമല്ലാത്ത ഫേംവെയർ ഒഴിവാക്കിയ സ്വതേയുള്ള ലിനക്സ് കെർണൽ.[28] |
| 7.0[29] | വീസി[29] | ca. 2013 | പ്രഖ്യാപിച്ചിട്ടില്ല | പ്രഖ്യാപിച്ചിട്ടില്ല | പ്രഖ്യാപിച്ചിട്ടില്ല | ക്യുടി3 പോലുള്ള പഴയ ലൈബ്രറികൾ ഒഴിവാക്കും.[30] മൾട്ടിആർക്ക് പിന്തുണയാരംഭിക്കും.[31] |
[തിരുത്തുക] ഡെബിയൻ അടിസ്ഥാനമാക്കിയുള്ള ലിനക്സ് വിതരണങ്ങൾ
- 64 സ്റ്റുഡിയോ
- അബുൽഏഡ്യു
- അലിനെക്സ്
- ബാൽടിക്സ്
- ബിയാട്രിക്സ്
- ക്യൂബ് ലിനക്സ്
- കോറൽ ലിനക്സ്
- ഡെമ്യുഡീ
- ഡ്രീം ലിനക്സ്
- ഇബോക്സ്
- എലൈവ്
- ഫെതർ ലിനക്സ്
- ഫിന്നിക്സ്
- G2ലിൻക്സ്
- ജിബ്രാൾട്ടർ
- ഗ്നുലിൻഎക്സ്
- കനോടിക്സ്
- ക്നോപ്പിക്സ്
- ലീഫ് പ്രോജക്റ്റ്
- ലിമക്സ്
- ലിൻസ്പൈർ
- ദ ലിനക്സ് റൂട്ടർ പ്രോജക്റ്റ്
- മേമോ
- മെപിസ്
- നെപ ലിനക്സ്
- ഓപ്പൺ സാരസ്
- ഔട്ടർനെറ്റ് സേർവർ
- പൈപിക്സ്
- പാർസിക ഗ്നു/ലിനക്സ്
- പിങ്കൂ
- പിഎസ് ഉബുണ്ടു
- പ്രോജെനി കമ്പോണന്റൈസ്ഡ് ലിനക്സ്
- ആറെക്സാർട്ട്
- സാൽജിക്സ്
- സാറ്റക്സ്
- സ്കോൾലിനക്സ്
- സിഡക്സ്
- സ്റ്റോം ലിനക്സ് 2000
- സിംഫണി ഒ.എസ്.
- ട്രിസ്ക്യൂവെൽ
- ലിനക്സ് ടൈഗർ
- ട്യൂക്വിറ്റോ
- ഉബുണ്ടു
- യൂസർ ലിനക്സ്
- ക്സാൻഡ്രോസ്
- ക്സെബിയൻ
- ഡാംന് സ്മോൾ ലിനക്സ്
- കേല്ല
- ക്നോപ്പ് മിത്ത്
- മോർഫിക്സ്
- മ്യൂസിക്സ്
[തിരുത്തുക] പാക്കേജുകൾ
ഡെബിയനിൽ ആപ്റ്റ് (apt), ഡി.പി.കെ.ജി(dpkg) എന്നിവ പാക്കേജ് മാനേജ്‌മെന്റിനു വേണ്ടി ഉപയോഗിക്കുന്നു
[തിരുത്തുക] അവലംബം
- ↑ Linux Distributions - Facts and Figures
- ↑ "The Debian GNU/Linux FAQ — Definitions and overview". Debian. http://www.debian.org/doc/manuals/debian-faq/ch-basic_defs.en.html#s-whatisdebian, ശേഖരിച്ചത്: 2008-05-12.
- ↑ "Fort Wayne News-Sentinel" Divorce Listing
- ↑ "Getting Started with Linux - Lesson 1 / About Debian". www.linux.org. http://www.linux.org/lessons/beginner/l1/lesson1e.html, ശേഖരിച്ചത്: 2008-10-31.
- ↑ "Updated Debian 6.0: 6.0.2 released". http://www.debian.org/News/2011/20110625, ശേഖരിച്ചത്: 17 സെപ്റ്റംബർ 2011.
- ↑ date of file packages, http://archive.debian.org/debian/dists/Debian-1.1/main/binary-i386/Packages.gz
- ↑ 7.0 7.1 7.2 7.3 "A Brief History of Debian: Debian Releases". Debian. http://www.debian.org/doc/manuals/project-history/ch-releases.en.html, ശേഖരിച്ചത്: 2008-10-31.
- ↑ Schulze, Martin (2000-08-15). "Debian GNU/Linux 2.2, the "Joel 'Espy' Klecker" release". debian-announce mailing list. http://lists.debian.org/debian-announce/debian-announce-2000/msg00009.html.
- ↑ 9.0 9.1 "Debian security FAQ". Debian. 2007-02-28. http://www.debian.org/security/faq, ശേഖരിച്ചത്: 2008-10-21.
- ↑ "Debian Wiki: Debian Releases > Debian Etch". Debian. http://wiki.debian.org/DebianEtch, ശേഖരിച്ചത്: 2010-02-16.
- ↑ Schmehl, Alexander (2007-04-08). "Debian GNU/Linux 4.0 released". debian-announce mailing list. http://lists.debian.org/debian-announce/debian-announce-2007/msg00002.html, ശേഖരിച്ചത്: 2008-11-01.
- ↑ "Debian Wiki DebianEtch". Debian. http://wiki.debian.org/DebianEtch, ശേഖരിച്ചത്: 2009-02-10.
- ↑ Brockschmidt, Marc (2008-03-02). "Release Update: Release numbering, goals, armel architecture, BSPs". debian-announce mailing list. http://lists.debian.org/debian-devel-announce/2008/03/msg00001.html, ശേഖരിച്ചത്: 2008-11-01.
- ↑ Langasek, Steve (2006-11-16). "testing d-i Release Candidate 1 and more release adjustments". debian-devel-announce mailing list. http://lists.debian.org/debian-devel-announce/2006/11/msg00004.html, ശേഖരിച്ചത്: 2008-11-01.
- ↑ Simó, Adeodato (2009-02-01). "Release update: deep freeze, planned dates, and remaining bugs". debian-devel-announce@lists.debian.org mailing list. http://lists.debian.org/debian-devel-announce/2009/02/msg00000.html, ശേഖരിച്ചത്: 2009-02-07.
- ↑ "Debian GNU/Linux 5.0 released". Debian. 2009-02-14. http://www.debian.org/News/2009/20090214.en.html, ശേഖരിച്ചത്: 2009-02-15.
- ↑ Brockschmidt, Marc (2008-06-02). "Release Update: arch status, major transitions finished, freeze coming up". debian-devel-announce mailing list. http://lists.debian.org/debian-devel-announce/2008/06/msg00000.html, ശേഖരിച്ചത്: 2008-11-01.
- ↑ Smakov, Jurij (2007-07-18). "Retiring the sparc32 port". debian-devel-announce mailing list. http://lists.debian.org/debian-devel-announce/2007/07/msg00006.html, ശേഖരിച്ചത്: 2008-10-31.
- ↑ Armstrong, Ben (2008-08-03). "Bits from the Debian Eee PC team, summer 2008". debian-devel-announce mailing list. http://lists.debian.org/debian-devel-announce/2008/08/msg00002.html, ശേഖരിച്ചത്: 2008-10-31.
- ↑ "Debian -- News -- Updated Debian GNU/Linux: 5.0.8 released". Debian. 2011-01-22. http://www.debian.org/News/2011/20110122, ശേഖരിച്ചത്: 2011-01-22.
- ↑ "Debian GNU/Linux 6.0 – Release Notes". Debian. http://www.debian.org/releases/squeeze/releasenotes, ശേഖരിച്ചത്: 2009-02-15.
- ↑ Claes, Luk (2008-09-01). "Release Update: freeze guidelines, testing, BSP, rc bug fixes". debian-devel-announce mailing list. http://lists.debian.org/debian-devel-announce/2008/09/msg00000.html, ശേഖരിച്ചത്: 2008-10-31.
- ↑ 23.0 23.1 23.2 "Debian 6.0 "Squeeze" released". Debian -- News. 2011-02-06. http://www.debian.org/News/2011/20110205a, ശേഖരിച്ചത്: 2011-02-06.
- ↑ Wiki.debian.org
- ↑ "Aurelien's weblog: Debian is switching to EGLIBC". Aurélien Jarno. http://blog.aurel32.net/?p=47, ശേഖരിച്ചത്: 2009-05-21.
- ↑ "LSBInitScripts/DependencyBasedBoot - Debian Wiki". Wiki.debian.org. http://wiki.debian.org/LSBInitScripts/DependencyBasedBoot, ശേഖരിച്ചത്: 2011-07-27.
- ↑ "ReleaseGoals/RemoveOldLibs - Debian Wiki". Wiki.debian.org. http://wiki.debian.org/ReleaseGoals/RemoveOldLibs, ശേഖരിച്ചത്: 2011-07-27.
- ↑ "Debian 6.0 "Squeeze" to be released with completely free Linux Kernel". Debian. http://www.debian.org/News/2010/20101215, ശേഖരിച്ചത്: 2010-12-15.
- ↑ 29.0 29.1 "Release Update: freeze guidelines, transitions, BSP, rc bug fixes". debian-devel-announce mailing list. 2010-09-03. http://lists.debian.org/debian-devel-announce/2010/09/msg00000.html, ശേഖരിച്ചത്: 2010-09-03.
- ↑ "Ana’s blog » Blog Archive » post and pre-release fun". Ekaia.org. 2011-02-07. http://ekaia.org/blog/2011/02/07/post-and-pre-release-fun/, ശേഖരിച്ചത്: 2011-07-27.
- ↑ "Debian 7 Wheezy to introduce multiarch support". Debian. http://www.debian.org/News/2011/20110726b, ശേഖരിച്ചത്: 27 July 2011.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
|
|||||