ഇന്റൽ കോർപ്പറേഷൻ
| തരം | Public |
|---|---|
| സ്ഥാപിക്കപ്പെട്ടത് | 1968 1 |
| ആസ്ഥാനം | Santa Clara, California (incorporated in Delaware) |
| പ്രധാന ആളുകൾ | Paul S. Otellini, CEO Craig Barrett, Chairman |
| വ്യവസായം | Semiconductors |
| Products | Microprocessors Flash memory Motherboard Chipsets Network Interface Card Bluetooth Chipsets |
| വരുമാനം | $38.3 billion USD (2007)[1][2] |
| പ്രവർത്തന വരുമാനം | $8.2 billion USD (2007) |
| ആകെ വരുമാനം | $7.0 billion USD (2007) |
| തൊഴിലാളികൾ | 86,300 (2007)[3] |
| വെബ്സൈറ്റ് | intel.com |
| 1Incorporated in California in 1968, reincorporated in Delaware in 1989.[4] | |
ലോകത്തിലെ ഏറ്റവും വലിയ സെമികണ്ടക്ടർ കമ്പനിയും പേഴ്സണൽ കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന X86 മൈക്രോപ്രോസ്സസറുകളുടെ കണ്ടുപിടുത്തക്കാരുമാണ് ഇൻറൽ കോർപ്പറേഷൻ. 1968 ജൂലൈ 18 നാണ് ഇൻറഗ്രേറ്റഡ് ഇലക്ട്രോണിക്സ് കോർപ്പറേഷൻ എന്ന പേരിൽ അമേരിക്കയിലെ കാലിഫോർണ്ണിയയിലുള്ള സാൻറാ ക്ലാരയിൽ ഈ കമ്പനി ആദ്യം സ്ഥാപിതമായി. മദർബോർഡുകൾ, മദർബോർഡ് ചിപ്പ്സെറ്റുകൾ, ഗ്രാഫിക് ചിപ്പ്സെറ്റുകൾ, നെറ്റ്വർക്ക് കാർഡുകൾ, എംബഡഡ് പ്രോസ്സസറുകൾ എന്നിവയും ഇൻറൽ കോർപ്പറേഷൻ നിർമ്മിക്കുന്നുണ്ട്.
ഉള്ളടക്കം |
[തിരുത്തുക] വ്യവസായ ചരിത്രം
ഗോർഡൺ E. മൂർ, റോബർട്ട് നോയ്സ് എന്നിവർ ചേർന്ന് 1968 ഇൻറൽ കോർപ്പറേഷൻ സ്ഥാപിച്ചു. ഫെയർ ചൈൽഡ് സെമികണ്ടക്ടർ കമ്പനിയിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്.
[തിരുത്തുക] പേരിൻറെ ഉത്ഭവം
പുതിയ കമ്പനിക്ക് മൂർ നൊയ്സേ എന്ന് പേരിടാനായിരുന്നു ഗോർഡൺ E. മൂര്, റോബർട്ട് നോയ്സ് എന്നിവരുടെ തീരുമാനം. എന്നാൽ ‘more noice‘ എന്ന വാചകത്തിനോട് സാമ്യമുണ്ടായിരുന്നതിനാൽ NM ഇലക്ട്രോണിക്സ് എന്ന് പേര് മാറ്റി. ഒരു വർഷത്തോളം ആ പേര് ഉപയോഗിച്ചു. പിന്നീടവർ INTegrated ELectronics എന്നും ചുരുക്കത്തിൽ "Intel" എന്നും വിളിച്ചു. എന്നാൽ Intel എന്നത് ഒരു ഹോട്ടൽ ശൃംഖലയുടെ ട്രേഡ്മാർക്കഡ് പേരായതിനാൽ ആ പേര് ഉപയോഗിക്കാനുള്ള അവകാശം കമ്പനി വിലയ്ക്ക് വാങ്ങി.[5]
[തിരുത്തുക] കമ്പനിയുടെ കുതിച്ചുചാട്ടം
കമ്പനി സ്ഥാപിക്കുമ്പോൾ അർദ്ധചാലകങ്ങളായിരുന്നു നിർമ്മിക്കാനുദ്ദേശിച്ചത്. കമ്പനിയുടെ ആദ്യ ഉത്പന്നം സ്റ്റാറ്റിക് റാൻഡം ആക്സ്സസ് മെമ്മറി ചിപ്പുകളായിരുന്നു. 1970 കളിലാണ് ഇന്റലിൻറെ അർദ്ധചാലകവ്യവസായം ഉയർച്ച നേടുന്നത്.
1971 ൽ ഇന്റൽ കോർപ്പറേഷൻ അവരുടെ ആദ്യ മൈക്രോപ്രോസ്സസറായ ഇന്റൽ 4004 നിർമ്മിച്ചു. 1980 കളുടെ തുടക്കത്തിൽ ഡൈനാമിക് റാൻഡം ആക്സ്സസ് മെമ്മറി ചിപ്പുകളുടെ നിർമ്മാണത്തിലേക്ക് ഇന്റൽ തിരിഞ്ഞു.
[തിരുത്തുക] മാർക്കറ്റ് ചരിത്രം
[തിരുത്തുക] എസ്റാമും മൈക്രോപ്രോസ്സസറും
[തിരുത്തുക] അവലംബം
- ↑ "AMD wins 2006 revenue battle with Intel, iSuppli says". http://www.edn.com/article/CA6424781.html, ശേഖരിച്ചത്: 2007-11-05.
- ↑ "Chipmaker Report: Intel's Revenue Sank In 2006". http://www.informationweek.com/news/showArticle.jhtml?articleID=198001312, ശേഖരിച്ചത്: 2007-11-05.
- ↑ "Intel Corporation - company profile". CNN. Time Warner. http://money.cnn.com/quote/snapshot/snapshot.html?symb=INTC, ശേഖരിച്ചത്: 2007-10-17.
- ↑ "INTEL CORP (Form: 10-K, Received: 02/27/2006 06:02:42)". United States Securities and Exchange Commission. 2005-12-31. http://secfilings.nasdaq.com/edgar_conv_html%2f2006%2f02%2f27%2f0000891618-06-000089.html#FIS_BUSINESS, ശേഖരിച്ചത്: 2007-07-05.
- ↑ Theo Valich (2007-09-19). "Secret of Intel name revealed". The Inquirer. http://www.theinquirer.net/default.aspx?article=42469, ശേഖരിച്ചത്: 2007-09-19.