ഗ്നോം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു ഗ്നോം 2.28 ഡെസ്ക്ടോപ്പിന്റെ ചിത്രം |
|
| Developer(s) | ഗ്നോം Project |
|---|---|
| Stable release | 2.28.1 / ഒക്ടോബര്‍ 22 2009 |
| ഓപ്പറേറ്റിങ്ങ് സിസ്റ്റം | Cross-platform (ഗ്നു, ലിനക്സ്, BSD, Solaris) |
| ലഭ്യമായ ഭാഷകള്‍ | വിവിധ ഭാഷകളില്‍ ലഭ്യമാണ് ( 166ല്‍ കൂടുതല്‍ ഭാഷകളില്‍) |
| Type | Desktop environment |
| അനുമതിപത്രം | GNU Lesser General Public License ഗ്നൂ സാര്‍വ്വജനിക അനുവാദപത്രം |
| വെബ്സൈറ്റ് | www.gnome.org |
ഗ്നോം സ്വതന്ത്ര പ്രവര്‍ത്തകസംവിധാനങ്ങള്‍ക്കായുള്ള ഈടുറ്റതും ലളിതവുമായ പണിയിടസംവിധാനം ആണു്. GNU Network Object Model Environment എന്നതിന്റെ ചുരുക്കപ്പേരായാണു് ഗ്നോം (GNOME) ഉപയോഗിക്കുന്നതെങ്കിലും[1]ഗ്നോം ഇപ്പോള്‍ ഒരു വാക്കു തന്നെയായി മാറിയിരിയ്ക്കുന്നു.
പ്രശസ്ത ഗ്നു/ലിനക്സ് വിതരണങ്ങളായ ഉബുണ്ടു, ഫെഡോറ, ഡെബിയന്‍ തുടങ്ങിയവയുടെ സഹജമായ പണിയിട സംവിധാനമായ ഗ്നോം അതിന്റെ ലാളിത്യത്തിനു പേരു് കേട്ടതാണു്. ഗ്നോം മലയാളമടക്കമുള്ള അമ്പതില്‍പ്പരം ഭാഷകളില്‍ ലഭ്യമാണു്.
കേരളസര്‍ക്കാറിന്റെ ഐടി@സ്കൂള്‍ പദ്ധതിയുടെ ഭാഗമായ ഡെബിയന്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഗ്നു/ലിനക്സ് വിതരണത്തിലും ഗ്നോം ആണു് ഉപയോഗിയ്ക്കുന്നതു്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
1996 ല്‍ ക്യൂട്ടി ടൂള്‍കിറ്റ് ഉപയോഗിച്ചു് കെ.ഡി.ഇ. പണിയിടസംവിധാനം പുറത്തിറങ്ങിയിരുന്നു. പക്ഷേ ക്യൂട്ടി അന്നു് കുത്തക സോഫ്റ്റ്‌വെയറായിരുന്നു. അതിനു ബദലായാണു് GTK ഉപയോഗിച്ചു് ഗ്നോം വികസനമാരംഭിച്ചതു്. പക്ഷേ പിന്നീടു് ക്യൂട്ടി QPL , GPL എന്നീ ഇരട്ട ലൈസന്‍സ് സ്വീകരിച്ചു് സ്വതന്ത്ര സോഫ്റ്റ്‌വെയറാവുകയും ചെയ്തു. ഗ്നോം പണിയിടം മൊത്തത്തില്‍ ഗ്നു ലെസ്സര്‍ പബ്ലിക് ലൈസന്‍സ് ആണു് ഉപയോഗിക്കുന്നതു്. ഇതു് കുത്തക സോഫ്റ്റ്‌വെയറുകള്‍ക്കു് ഗ്നോം ലൈബ്രറികള്‍ ഉപയോഗിക്കാന്‍ സാധുത നല്‍കുന്നു.
[തിരുത്തുക] ഗ്നോം മലയാളം
ഗ്നോം പണിയിടം മലയാളത്തിലും ലഭ്യമാണു്. ഗ്നോമിലെ മിക്ക പ്രയോഗങ്ങളും മലയാളത്തിലേയ്ക്കു് പ്രാദേശികവത്കരിച്ചിട്ടുണ്ടു്. ഗ്നോമിന്റെ 2.22 പതിപ്പില്‍ 81% പ്രാദേശികവത്കരണം പൂര്‍ത്തിയായിട്ടുണ്ടു്. ഗ്നോം മലയാളത്തില്‍ ലഭ്യമാക്കുന്നതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് കൂട്ടായ്മയാണു്.
[തിരുത്തുക] കൂടുതല്‍ വിവരങ്ങള്‍
[തിരുത്തുക] അവലംബം
|
||||||||||||||||
|
|||||||||||||||||||
|
|||||||||||||||||||||||||||||||||||