ഗ്നോം
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഒരു ഗ്നോം 3.0 ഡെസ്ക്ടോപ്പിന്റെ ചിത്രം |
|
| വികസിപ്പിച്ചവർ | ഗ്നോം Project |
| സുദൃഢ പ്രകാശനം | 2.28.1 / ഒക്ടോബർ 22 2009 |
| ഓപ്പറേറ്റിങ്ങ് സിസ്റ്റം | Cross-platform (ഗ്നു, ലിനക്സ്, BSD, Solaris) |
| ഭാഷ | വിവിധ ഭാഷകളിൽ ലഭ്യമാണ് ( 166ൽ കൂടുതൽ ഭാഷകളിൽ) |
| തരം | Desktop environment |
| അനുമതിപത്രം | GNU Lesser General Public License ഗ്നൂ സാർവ്വജനിക അനുവാദപത്രം |
| വെബ്സൈറ്റ് | www.gnome.org |
ഗ്നോം സ്വതന്ത്ര പ്രവർത്തകസംവിധാനങ്ങൾക്കായുള്ള ഈടുറ്റതും ലളിതവുമായ പണിയിടസംവിധാനം ആണു്. GNU Network Object Model Environment എന്നതിന്റെ ചുരുക്കപ്പേരായാണു് ഗ്നോം (GNOME) ഉപയോഗിക്കുന്നതെങ്കിലും[1]ഗ്നോം ഇപ്പോൾ ഒരു വാക്കു തന്നെയായി മാറിയിരിയ്ക്കുന്നു.
പ്രശസ്ത ഗ്നു/ലിനക്സ് വിതരണങ്ങളായ ഉബുണ്ടു, ഫെഡോറ, ഡെബിയൻ തുടങ്ങിയവയുടെ സഹജമായ പണിയിട സംവിധാനമായ ഗ്നോം അതിന്റെ ലാളിത്യത്തിനു പേരു് കേട്ടതാണു്. ഗ്നോം മലയാളമടക്കമുള്ള അമ്പതിൽപ്പരം ഭാഷകളിൽ ലഭ്യമാണു്.
കേരളസർക്കാറിന്റെ ഐടി@സ്കൂൾ പദ്ധതിയുടെ ഭാഗമായ ഡെബിയൻ അടിസ്ഥാനപ്പെടുത്തിയുള്ള ഗ്നു/ലിനക്സ് വിതരണത്തിലും ഗ്നോം ആണു് ഉപയോഗിയ്ക്കുന്നതു്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
1996 ൽ ക്യൂട്ടി ടൂൾകിറ്റ് ഉപയോഗിച്ചു് കെ.ഡി.ഇ. പണിയിടസംവിധാനം പുറത്തിറങ്ങിയിരുന്നു. പക്ഷേ ക്യൂട്ടി അന്നു് കുത്തക സോഫ്റ്റ്‌വെയറായിരുന്നു. അതിനു ബദലായാണു് GTK ഉപയോഗിച്ചു് ഗ്നോം വികസനമാരംഭിച്ചതു്. പക്ഷേ പിന്നീടു് ക്യൂട്ടി QPL , GPL എന്നീ ഇരട്ട ലൈസൻസ് സ്വീകരിച്ചു് സ്വതന്ത്ര സോഫ്റ്റ്‌വെയറാവുകയും ചെയ്തു. ഗ്നോം പണിയിടം മൊത്തത്തിൽ ഗ്നു ലെസ്സർ പബ്ലിക് ലൈസൻസ് ആണു് ഉപയോഗിക്കുന്നതു്. ഇതു് കുത്തക സോഫ്റ്റ്‌വെയറുകൾക്കു് ഗ്നോം ലൈബ്രറികൾ ഉപയോഗിക്കാൻ സാധുത നൽകുന്നു.
[തിരുത്തുക] ഗ്നോം മലയാളം
ഗ്നോം പണിയിടം മലയാളത്തിലും ലഭ്യമാണു്. ഗ്നോമിലെ മിക്ക പ്രയോഗങ്ങളും മലയാളത്തിലേയ്ക്കു് പ്രാദേശികവത്കരിച്ചിട്ടുണ്ടു്. ഗ്നോമിന്റെ 2.22 പതിപ്പിൽ 81% പ്രാദേശികവത്കരണം പൂർത്തിയായിട്ടുണ്ടു്. ഗ്നോം മലയാളത്തിൽ ലഭ്യമാക്കുന്നതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് കൂട്ടായ്മയാണു്.
[തിരുത്തുക] കൂടുതൽ വിവരങ്ങൾ
[തിരുത്തുക] ചിത്രശാല
[തിരുത്തുക] ഗ്നോമിന്റെ പ്രധാന പതിപ്പുകളുടെ തിരചിത്രങ്ങൾ
[തിരുത്തുക] അവലംബം
|
||||||||||||||||
|
|||||||||||||||||||
|
|||||||||||||||||||||||||||||||||||