പി.എച്ച്.പി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പി.എച്ച്.പി.
PHP
Paradigm: imperative, object-oriented
പുറത്തുവന്ന വര്‍ഷം: 1995
രൂപകല്‍പ്പന ചെയ്തത്: Rasmus Lerdorf
നിര്‍മ്മിച്ച ആള്‍: The PHP Group
ഏറ്റവും പുതിയ പതിപ്പ്: 5.2.4/ 30 August 2007
Typing discipline: Dynamic, weak (duck typing)
സ്വാധീനിക്കപ്പെട്ടത്: C, Perl
Java, C++, Python
ഓപറേറ്റിങ്ങ് സിസ്റ്റം: Cross-platform
അനുവാദപത്രം: PHP License
വെബ് വിലാസം: http://php.net/


സചേതന വെബ് താളുകള്‍ നിര്‍മ്മിക്കുവാന്‍ വേണ്ടി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള കമ്പ്യൂട്ടര്‍ സ്ക്രിപ്റ്റിങ്ങ് ഭാഷയാണ്‌ പി.എച്ച്.പി. സെര്‍വര്‍-വശ സ്ക്രിപ്റ്റിങ്ങാണ് ഇതിന്റെ പ്രധാന ഉപയോഗം. കമാന്‍ഡ്‌ലൈനിലും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഗ്രാഫിക്കല്‍ ആപ്ലിക്കേഷനുകളിലും ഇത് ഉപയോഗിക്കാന്‍ കഴിയും.

1995 ല്‍ റാസ്മസ് ലെര്‍ഡോഫ് ആദ്യമായി പി.എച്ച്.പി നിര്‍മ്മിച്ചത്. ഇപ്പോള്‍ പി.എച്ച്.പി ഗ്രൂപ്പ് ആണ്‌ പ്രധാനമായും ഇത് നിര്‍മ്മിച്ച് പുറത്തിറക്കുന്നത്. പി.എച്ച്.പി അനുവാദപത്രം പ്രകാരം ഇത് ലഭ്യമാണ്‌. സ്വതന്ത്ര സോഫ്റ്റ്വെയര്‍ സംഘടന പി.എച്ച്.പി യെ സ്വതന്ത്ര സോഫ്റ്റ്വെയറായാണ്‌ പരിഗണിച്ചിരിക്കുന്നത്. ഏകദേശം എല്ലാത്തരം വെബ് സെര്‍വറുകളിലും ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലും പി.എച്ച്.പി സൗജന്യമായി ഉപയോഗിക്കാന്‍ കഴിയും. 20 മില്യണിലേറെ വെബ്സൈറ്റുകളിലും 1 മില്യണിലേറെ വെബ് സെര്‍വറുകളിലും പി.എച്ച്.പി ഉപയോഗിച്ചു വരുന്നു.

"http://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%AA%E0%B4%BF." എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം