വെബ്‌സൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(Website എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു വെബ്‌ സര്‍വറില്‍ സൂക്ഷിച്ചിരിക്കുന്നതും ഇന്റര്‍നെറ്റ് വഴി ഉപയോഗിക്കുവാന്‍ പറ്റുന്നതുമായ പരസ്പരം ബന്ധപ്പെടുത്തിയിരിക്കുന്നതുമായ വെബ് താളുകള്‍, ചിത്രങ്ങള്‍, ചലച്ചിത്രങ്ങള്‍, ശബ്ദരേഖകള്‍ തുടങ്ങിയവയുടെ ശേഖരമാണ്‌ ഒരു വെബ്‌സൈറ്റ് (വെബ് സൈറ്റ്).

(എക്സ്.)എച്ച്.ടി.എല്‍ ((X)HTML) ഉപയോഗിച്ച് എഴുതപ്പെട്ടിരിക്കുന്ന ഡോക്യുമെന്റുകളാണ്‌ വെബ് താളുകള്‍, ഇവ വെബ് സെര്‍വറില്‍ നിന്ന് ഉപയോക്താവിന്റെ വെബ് ബ്രൗസറിലേക്ക് എത്തിച്ച് പ്രദര്‍ശിപ്പിക്കുവാന്‍ സഹായിക്കുന്ന എച്ച്.ടി.ടി.പി. (HTTP) അല്ലെങ്കില്‍ ചിലപ്പോള്‍ എച്ച്.ടി.ടി.പി. (HTTPS) എസ് എന്നീ പ്രോട്ടോകോളുകള്‍ വഴി ഉപയോഗിക്കാവുന്നവയാണ്‌.

എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്നവിധത്തിലുള്ള എല്ലാ വെബ്‌സൈറ്റുകളുടേയും കൂട്ടത്തെ "വേള്‍ഡ് വൈഡ് വെബ്" (World Wide Web) എന്ന് വിളിക്കുന്നു.

വെബ്‌സൈറ്റിലെ വിവരങ്ങള്‍ ലഭിക്കുന്നതിന്‌ ഉപയോക്താവിന്റെ കമ്പ്യൂട്ടറില്‍ ഉണ്ടായിരിക്കേണ്ട സോഫ്റ്റ്‌വെയര്‍ ആണ്‌ വെബ് ബ്രൗസര്‍.

ഉള്ളടക്കം

[തിരുത്തുക] വെബ്‌സൈറ്റ് രീതികള്‍

[തിരുത്തുക] നിശ്ചേതന വെബ്‌സൈറ്റ്

ഉപയോക്താവിന്റെ പക്കല്‍ എത്തിചേരുന്ന അതേ രൂപത്തില്‍ തന്നെ വെബ് സെര്‍‌വറില്‍ സൂക്ഷിക്കപ്പെട്ട വെബ് താളുകളോട് കൂടിയവയാണ്‌ നിശ്ചേതന വെബ്‌സൈറ്റ്. ഇവ പ്രധാനമായും എച്ച്.ടി.എം.എല്‍. (HTML, Hyper-text Markup Language) ഉപയോഗിച്ച് എഴുതപ്പെട്ടവയായിരിക്കും.

നിശ്ചേതന വെബ്‌സൈറ്റിനെ ക്ലാസിക്ക് വെബ്‌സൈറ്റ്, ഫൈവ്-പേജ് വെബ്‌സൈറ്റ് അല്ലെങ്കില്‍ ബ്രോഷര്‍ വെബ്‌സൈറ്റ് എന്നിങ്ങനെ വിളിക്കുന്നു, മുന്‍പ് നിര്‍വചിക്കപ്പെട്ട കാര്യങ്ങള്‍ ഉപയോക്താവിനു പ്രദര്‍ശിപ്പിക്കുകയാണ്‌ ഇവ ചെയ്യുന്നത്. ഇതില്‍ ഒരു കമ്പനിയുടെയും അതിന്റെ ഉല്പങ്ങളുടെയും വിവരങ്ങള്‍ പോലെയുള്ളവ വാക്യങ്ങള്‍ പടങ്ങള്‍ ഫ്ലാഷ് അനിമേഷനുകള്‍, ഓഡിയോ, വീഡിയോ, മെനു തുടങ്ങിയവ ഉപയോഗിച്ച് അവതരിപ്പിക്കപ്പെടുന്നു.

ഈ രീതിയിലുള്ള വെബ്‌സൈറ്റുകള്‍ ഒരേ വിവരങ്ങള്‍ തന്നെയായിരിക്കും എല്ലാ ഉപയോക്താക്കള്‍ക്കും പ്രദര്‍ശിപ്പിക്കുക അതായത് നിശ്ചേതനമായ വിവരങ്ങളായിരിക്കുമെന്ന് സാരം. അച്ചടിക്കപ്പെട്ട ബ്രോഷറിനു സമാനമായ രീതിയില്‍ പ്രതേക കാലദൈര്‍ഘ്യത്തില്‍ മാറ്റമൊന്നും സംഭവിക്കാത്ത തരത്തിലുള്ള വിവരങ്ങളായിരിക്കും ഇവ. വെബ്‌സൈറ്റിന്റെ ഉടമസ്ഥന്‍ അതിലെ വിവരങ്ങള്‍ പുതുക്കുമെങ്കിലും അത് പ്രതേകം ചെയ്യേണ്ട പ്രവര്‍ത്തിയാണ്‌. അത് ചെയ്യുന്നതിന്‌ വൈദഗ്ദ്യം ആവശ്യമുള്ളതുമാണ്‌.

ചുരുക്കത്തില്‍ സന്ദര്‍ശകര്‍ക്ക് കാണുന്ന വിവരങ്ങളില്‍ ഏതെങ്കിലും രീതിയില്‍ മാറ്റം ചെലുത്തുവാന്‍ സാധിക്കില്ല. പകരം വെബ്‌സൈറ്റിന്റെ നിര്‍മ്മാതാവ് തീരുമാനിച്ച കാര്യങ്ങള്‍ വീക്ഷിക്കുക മാത്രം സാധിക്കുന്നുള്ളൂ.

[തിരുത്തുക] സചേതന വെബ്‌സൈറ്റ്

സചേതന വെബ്‌സൈറ്റുകളില്‍ ഉപയോക്താവ് കാണുന്ന് അതേ രൂപത്തിലായിരിക്കില്ല സെര്‍വറില്‍ വെബ് താളുകള്‍ സൂക്ഷിച്ചിരിക്കുക. പകരം പ്രതേകം നിബന്ധനകള്‍ക്കോ നിര്‍ദ്ദേശങ്ങള്‍ക്കോ അനുസൃതമായി സ്വയം തുടരെ മാറുന്നവയായിരിക്കും. ഒരു താളിനുള്ള നിര്‍ദ്ദേശം ലഭിക്കുമ്പോള്‍ ആവശ്യമുള്ള വിവരങ്ങള്‍ കൂട്ടിചേര്‍ത്ത് നിര്‍മ്മിക്കുകയാണ്‌ സാധാരണ ചെയ്യുക.

രണ്ട് വിധത്തില്‍ ഒരു വെബ്‌സൈറ്റ് സചേതനമാകാവുന്നതാണ്‌. ആദ്യത്തേതില്‍ പല ഘടകങ്ങള്‍ കൂട്ടിചേര്‍ത്ത് ഒരു താള്‍ രൂപപ്പെടുത്തുന്ന രീതിയാണ്‌. രണ്ടാമത്തെ രീതിയില്‍ ഒരു താളിന്റെ പ്രദര്‍ശനം ചില നിബന്ധനകള്‍ക്കനുസൃതമായി മാറ്റുന്നതാണ്‌. ഇത്തരം നിബന്ധനകള്‍ ഒന്നുകില്‍ മുന്‍പ് നിശ്ചയിക്കപ്പെട്ടതായിരിക്കാം അല്ലെങ്കില്‍ ഉപയോക്താവിന്റെ ഇന്‍പുട്ടിനെ ആശ്രയിച്ചായിരിക്കും.

[തിരുത്തുക] വെബ്‌സൈറ്റിന്റെ ഘടകങ്ങള്‍

[തിരുത്തുക] ഹോം പേജ്‌

ഒരു വെബ്‌സൈറ്റിന്റെ യു.ആര്‍.എല്ലോ അല്ലെങ്കില്‍ വെബ് ബ്രൗസര്‍ തുറക്കുമ്പോഴോ,ബ്രൗസറിലെ ഹോം ബട്ടണ്‍ ഞെക്കുമ്പോഴോ തുറന്നു വരുന്ന വെബ് താളിനെയോ ആണ്‌ ഹോംപേജ് എന്നതു കൊണ്ടര്‍ത്ഥമാക്കുന്നത്.

"http://ml.wikipedia.org/wiki/%E0%B4%B5%E0%B5%86%E0%B4%AC%E0%B5%8D%E2%80%8C%E0%B4%B8%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം