വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്നു പദ്ധതി പ്രകാരം നിർമ്മിച്ച് കമ്പൈലർ ശേഖരമാണ് ഗ്നു കമ്പൈലർ ശേഖരം അഥവാ ജി.സി.സി. (Gnu Compiler Collection അഥവാ GCC). ഗ്നു ഉപകരണ ശൃംഖലയിലെ പ്രധാനകണ്ണിയാണിത്. സി, സി++, ജാവ, അഡ തുടങ്ങി വിവിധ കമ്പ്യൂട്ടർ ഭാഷകളെ ഇത് പിൻതുണയ്ക്കുന്നു. ഗ്നു/ലിനക്സ് പോലുള്ള മറ്റു വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെയും പ്രധാന കമ്പയിലറായി ഇന്ന് ഗ്നു കമ്പൈലർ ശേഖരം പ്രവർത്തിക്കുന്നു. വിവിധ തരം പ്രോസസർ ആർക്കിടെക്ടറുകളിലേക്ക് ഗ്നു കമ്പൈലർ ശേഖരം രൂപമാറ്റം വരുത്തിയിട്ടുണ്ട്. സിംബിയൻ, എ.എം.സി.സി. പോലുള്ള വിവിധ എംബഡഡ് സിസ്റ്റങ്ങളിലും ഗ്നു കമ്പൈലർ ശേഖരം ലഭ്യമാണ്. വീഡിയോഗെയിമുകൾ, കമ്പ്യൂട്ടർ ഗെയിമുകൾ മുതലായവയുടെ നിർമ്മാണത്തിൽ ഗ്നു കമ്പൈലർ ശേഖരം ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
GCC 1.0 1987ലാണ് പുറത്തിറങ്ങിയത്. ഇതിന്റെ ആദ്യപേര് ഗ്നു സി കമ്പൈലർ എന്നായിരുന്നു. 1987 ഡിസംബറിൽ സി++ പിന്തുണ ഉൾപ്പെടുത്തി. സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രസ്ഥാനം ഗ്നു കമ്പൈലർ ശേഖരം ഗ്നു പകർപ്പനുമതിപത്ര പ്രകാരം വിതരണം നടത്തിവരുന്നു.
റിച്ചാർഡ് സ്റ്റാൾമാൻ 1985-ൽ ആണ് ഈ പദ്ധതി ആരംഭിച്ചത്. അദ്ദേഹം നിലവിലുള്ള ഒരു കമ്പൈലറിനെ സി പ്രോഗ്രാമുകൾ കമ്പൈൽ ചെയ്യാൻ പര്യാപ്തമാക്കുകയാണു ചെയ്തത്. ആ കമ്പൈലർ Pastel എന്ന ഒരു പ്രോഗ്രാമിങ് ഭാഷയാണു കമ്പൈൽ ചെയ്തിരുന്നത്. അത് തുടർന്ന് സിയിൽമാറ്റിയെഴുതുകയാണുണ്ടായത്.
- ↑ "GCC Releases". GNU Project. http://www.gnu.org/software/gcc/releases.html, ശേഖരിച്ചത്: 2006-12-27.
| കാ · സം · തിഗ്നു പദ്ധതി |
|
| ചരിത്രം |
|
 |
|
| അനുമതിപത്രങ്ങൾ |
|
|
| സോഫ്റ്റ്‌വെയർ |
|
|
| Public speakers |
|
|
| മറ്റു വിഷയങ്ങൾ |
|
|