സോഴ്സ്ഫോർജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


SourceForge
സോഴ്സ്ഫോർജ് വെബ്സൈറ്റ്
യു.ആർ.എൽ.sourceforge.net അല്ലെങ്കിൽ sf.net (redirect)
വാണിജ്യപരം?Yes
സൈറ്റുതരംസാമൂഹ്യ പതിപ്പ് നിയന്ത്രണ ആപ്ലികേഷൻ വികസന കൈകാര്യ വ്യവസ്ഥ
രജിസ്ട്രേഷൻപദ്ധതികളിൽ പങ്കാളികളാകാൻ ആവശ്യമാണ്.
ഉടമസ്ഥതഗീക്ക്നെറ്റ് ഇൻകോർപ്പറേറ്റഡ്
നിർമ്മിച്ചത്വിഎ സോഫ്‌റ്റ്‌വെയർ
തുടങ്ങിയ തീയതി1999 നവംബർ
അലക്സ റാങ്ക്156 (July 2012)[1]
നിജസ്ഥിതിസജീവം

വെബ് അധിഷ്ഠിത പ്രഭവരേഖാ കലവറയാണ് സോഴ്സ്ഫോർജ്. സ്വതന്ത്രവും പരസ്യമായ പ്രഭവരേഖയുള്ളതുമായ സോഫ്‌റ്റ്‌വെയറുകളുടെ വികസനത്തിനും കൈകാര്യത്തിനുമുള്ള കേന്ദ്രീകൃത പ്രദേശമായി സോഴ്സ്ഫോർജ് നിലകൊള്ളുന്നു. ഇത് ഇത്തരത്തിലുള്ള ആദ്യത്തെ വെബ്സൈറ്റാണ്.[2] ഇത്തരത്തിനുള്ള ആവശ്യങ്ങൾക്കായി സോഴ്സ്ഫോർജ് എന്റർപ്രൈസ് എഡിഷൻ എന്നൊരു സ്വകാര്യസോഫ്‌റ്റ്‌വെയറും സോഴ്സ്ഫോർജ് പ്രദാനം ചെയ്യുന്നുണ്ട്. 2011 ജൂലൈയിൽ സോഴ്സ്ഫോർജിൽ 300,000 പദ്ധതികളും സർവ്വസജീവമല്ലെങ്കിലും ഇരുപത് ലക്ഷത്തോളം അംഗങ്ങളും ഉണ്ട്.[3] 2009 ആഗസ്റ്റിൽ സോഴ്സ്ഫോർജിന് 3.3 കോടി സന്ദർശകരുണ്ടായിട്ടുണ്ടെന്ന് കോംപീറ്റ്.കോം രേഖപ്പെടുത്തിയിട്ടുണ്ട്.[4]

സവിശേഷതകൾ[തിരുത്തുക]

സോഫ്‌റ്റ്‌വെയർ വികസിപ്പിക്കുന്നവർക്ക് സംഭരണസ്ഥലവും സോഫ്‌റ്റ്‌വെയറുകളുടെ വികസനം കൈകാര്യം ചെയ്യാനുള്ള ഉപകരണങ്ങളും, പ്രധാനമായും പതിപ്പ് നിയന്ത്രണ വ്യവസ്ഥ, സോഴ്സ്ഫോർജ് പ്രദാനം ചെയ്യുന്നു. സിവിഎസ്, എസ്.വി.എൻ, ബാസാർ, ഗിറ്റ്, മെർക്കുറിയൽ എന്നീ പതിപ്പ് നിയന്ത്രണ വ്യവസ്ഥകളെയെല്ലാം സോഴ്സ്ഫോർജ് പിന്തുണക്കുന്നു.[5] പദ്ധതികൾക്ക് വിക്കിക്കുള്ള സൗകര്യവും പ്രത്യേക ഉപഡൊമൈനും (http://project-name.sourceforge.net എന്ന രൂപത്തിൽ) സോഴ്സ്ഫോർജ് നൽകുന്നു. മൈഎസ്ക്യൂഎൽ ഡാറ്റാബേസ് ഉപയോഗിക്കാനും സോഴ്സ്ഫോർജ് സൗകര്യം നൽകുന്നു.

നിരോധിക്കപ്പെട്ട രാജ്യങ്ങൾ[തിരുത്തുക]

നിരാകരണങ്ങളുടെ പേരിൽ അമേരിക്കയുടെ വിദേശ ആസ്തി നിയന്ത്രണ പട്ടികയിലുള്ള ക്യൂബ, ഇറാൻ, ഉത്തരകൊറിയ, സുഡാൻ, സിറിയ എന്നീ രാജ്യങ്ങളിൽ സോഴ്സ്ഫോർജ് ലഭ്യമാവില്ല.[6]. 2008ഓടെ സോഴ്സ്ഫോർജിലെ പദ്ധതികൾക്ക് സംഭാവന ചെയ്യുന്നത് നിരോധിച്ചു. പിന്നീട് 2010ൽ ഈ രാജ്യക്കാർക്ക് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യം വരെ നിർത്തലാക്കി.[7]

ചൈനയിൽ രണ്ടുവട്ടം സോഴ്സ്ഫോർജ് താത്കാലികമായി നിരോധിക്കപ്പെട്ടിരുന്നു. ആദ്യ നിരോധനം 2002ലായിരുന്നു.[8] പിന്നീടിത് 2003ൽ എടത്തുമാറ്റി. 2008ൽ വീണ്ടും ഒരു മാസത്തേക്ക് (ജൂൺ - ജൂലൈ കാലയളവിൽ)നിരോധിക്കപ്പെട്ടു. മനുഷ്യാവാകാശ ലംഘനങ്ങൾ കാരണം 2008ലെ ബീജിംഗ് ഒളിമ്പിക്സ് ബഹിഷ്കരിക്കാൻ നോട്ട്പാഡ്++ന്റെ പേജിൽ ആഹ്വാനം ചെയ്തതായിരുന്നു ഇത്തവണത്തെ നിരോധത്തിന് കാരണം.[9][10][11]

ആക്രമണങ്ങൾ[തിരുത്തുക]

സോഴ്സ്ഫോർജ് നിരവധി തവണ ആക്രമണങ്ങൾക്ക് വിധേയമായിട്ടുണ്ട്. 2006ൽ സോഴ്സ്ഫോർജ് ഡാറ്റാബേസുകൾക്ക് നേരേ ആക്രമണമുണ്ടാവുകയും, ഉപയോക്താക്കളുടെ രഹസ്യവാക്ക് മാറ്റാൻ സോഴ്സ്ഫോർജ് നിർദ്ദേശിക്കുകയും ചെയ്തു. 2007 ഡിസംബറിൽ മറ്റൊരാക്രമണം കാരണം സോഴ്സ്ഫോർജ് വെബ്സൈറ്റ് കുറച്ച് ദിവസം ഓഫ് ലൈനായിരുന്നു. ഇതിനെല്ലാം വ്യക്തമായ വിശദീകരണങ്ങൾ ഇല്ലാത്തത് കൊണ്ട് തന്നെ എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ല.[12]

2011 ജനുവരി 27ന് മറ്റൊരാക്രമണവും ഉണ്ടായി.[13] ഇത് സോഴ്സ്ഫോർജിന്റെ നിരവധി സെർവറുകളെ താറുമാറാക്കി. സെർവറുകൾക്ക് നാശം സംഭവിച്ചിട്ടുണ്ടെന്നും ഉപയോക്താക്കളുടെ വിവരങ്ങളും ഡാറ്റകളും സംരക്ഷിക്കാൻ കുറച്ച് ദിവസം സോഴ്സ്ഫോർജ് ലഭ്യമാവില്ലെന്നും പിന്നീട് അവർ അറിയിച്ചു. പിന്നീട് താൽകാലികമായി സിവിഎസ്, വ്യൂവിസി എന്നീ സേവനങ്ങൾ ലഭ്യമാകില്ലെന്ന് സോഴ്സ്ഫോർജ് തങ്ങളുടെ ബ്ലോഗിൽ അറിയിച്ചു.[14]

എന്നിരുന്നാലും ഈ ആക്രമണങ്ങളുടെയെല്ലാം ഉത്തരവാദികളെക്കുറിച്ചും കാരണത്തെ സംബന്ധിച്ചും സോഴ്സ്ഫോർജ് ഒന്നും തന്നെ പുറത്ത് പറഞ്ഞിട്ടില്ല.

എസ്.സി.പി.പിയുടെ കേസ്[തിരുത്തുക]

ഫ്രാൻസിലെ വിവിധ സംഘടനകളുടെ ഒരു കൂട്ടായ്മയാണ് എസ്.സി.പി.പി. ഷെയർഅസ എന്ന പിടുപി ആപ്ലികേഷൻ വൻതോതിൽ പകർപ്പവകാശ ലംഘനം നടത്തുന്നുവെന്ന് ആരോപിച്ച് 2008 നവംബറിൽ സോഴ്സ്ഫോർജ്, വൂസ്, ലൈംവെയർ, മോർഫ്യൂസ് എന്നിവക്കെതിരെ എസ്.സി.പി.പി കോടതിയിൽ കേസ് ഫയൽ ചെയ്തു.[15] സോഴ്സ്ഫോർജിനെതിരായ കുറ്റം ഷെയർഅസക്ക് സ്ഥലം നൽകി എന്നതായിരുന്നില്ല, എന്നാൽ വൂസിന് ഇടം നൽകി എന്നതായിരുന്നു.

അവലംബം[തിരുത്തുക]

  1. "Sourceforge.net Site Info". Alexa Internet. Archived from the original on 2017-11-28. Retrieved 2012-07-02.
  2. James Maguire (17 October 2007). "The SourceForge Story". Archived from the original on 2011-07-16. Retrieved 12 April 2012.
  3. "What is SourceForge.net?". Retrieved 2011-07-18.
  4. United States (2011-10-26). "Sourceforge attracts almost 40m visitors yearly". Siteanalytics.compete.com. Archived from the original on 2008-12-08. Retrieved 2012-04-19.
  5. "Sourceforge.net". Apps.sourceforge.net. Retrieved 2012-04-19.
  6. "terms of use". Sourceforge.net. Archived from the original on 2011-10-22. Retrieved 2012-04-19.
  7. "Sourceforge blog clarification for denial of access". Sourceforge.net. Retrieved 2012-04-19.
  8. "China says asta la vista to Altavista". vnunet.com. 2002-09-06. Archived from the original on 2008-10-11. Retrieved 2007-12-04.
  9. SourceForge Blocked In China. Moonlight Blog. June 26, 2008.
  10. SourceForge Unblocked in China. Moonlight Blog. July 24, 2008.
  11. "Gamedev.net". Gamedev.net. 2012-04-14. Retrieved 2012-04-19.
  12. "SourceForge.net Hacked!". News.softpedia.com. Retrieved 2012-04-19.
  13. "attack". Sourceforge.net. Retrieved 2012-04-19.
  14. http://sourceforge.net/blog/sourceforge-net-attack/
  15. "Record Labels to Sue Vuze, Limewire and SourceForge". Torrentfreak.com. Retrieved 2012-04-19.
"https://ml.wikipedia.org/w/index.php?title=സോഴ്സ്ഫോർജ്&oldid=3822197" എന്ന താളിൽനിന്ന് ശേഖരിച്ചത്