വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്
 |
| ചുരുക്കെഴുത്ത് |
SMC |
| ആദർശവാക്യം |
എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ |
| രൂപീകൃതമായത് |
2001 |
| Extinction |
n/a |
| Legal status |
സൊസൈറ്റി |
| ലക്ഷ്യം |
ശാസ്ത്ര-സാങ്കേതികം |
| പ്രവർത്തന മേഖല |
ഇന്ത്യ |
| വെബ്‌സൈറ്റ് |
[1] |
മലയാളം സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ വികസിപ്പിക്കുന്നതിനും, മലയാളം കമ്പ്യൂട്ടിങ്ങ് പ്രചരിപ്പിക്കുന്നതിനുമുള്ള സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ അടിസ്ഥാനമാക്കി ഭാഷാ കമ്പ്യൂട്ടിങ്ങിനാവശ്യമായ സോഫ്റ്റ്‌വെയറുകൾ നിർമ്മിക്കുകയും പ്രാദേശികവത്കരിക്കുകയുമാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന സംഘടനയുടെ ലക്ഷ്യം. ഗ്നൂ സാവന്നയിൽ ഹോസ്റ്റ് ചെയ്തിരിക്കുന്ന ഈ പ്രൊജക്ട് മലയാളത്തിനു വേണ്ടി നിരവധി സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
കോഴിക്കോട് ആർ.ഇ.സി.യിൽ (ഇപ്പോഴത്തെ NIT, Calicut) വിദ്യാർത്ഥിയായിരുന്ന ബൈജു. എം. ആണ് 2001-ൽ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സ്ഥാപിച്ചത്. 2001-ൽ തുടങ്ങിയെങ്കിലും 2006 അവസാനം വരെ ഈ കൂട്ടായ്മ നിർജീവമായിരുന്നു. 2006 നവംബറിൽ ഡെബിയൻ ഗ്നു/ലിനക്സ് ഇൻസ്റ്റാളറിന്റെ മലയാളം പ്രാദേശികവത്കരണത്തിനായി മലയാളം ഡെവലപ്പേഴ്സ് ഒത്തുചേർന്നതോടെ സംരംഭം വീണ്ടും സജീവമാവുകയായിരുന്നു. സാവന്നയിൽ ഹോസ്റ്റ് ചെയ്ത പ്രൊജക്ടിലേക്ക് കൂടുതൽ ഹാക്കർമാരെത്തി. 2006 ഡിസംബറിൽ ധ്വനി പ്രൊജക്ട് സന്തോഷ് തോട്ടിങ്ങൽ തുടങ്ങി.
[തിരുത്തുക] നിർമ്മിച്ച പ്രധാന സോഫ്റ്റ്‌വെയറുകൾ
- ലളിത - ശബ്ദാത്മക കീബോർഡ് വിന്യാസം (XKB).
- സ്വനലേഖ - സ്കിമ്മിനു് വേണ്ടിയുള്ള ശബ്ദാത്മക നിവേശക രീതി (Phonetic Input method for SCIM).
- മൊഴി scim-m17n ഉപയോഗിച്ചുള്ള നിവേശക രീതി.
- സുലേഖ -ടെക്സ്റ്റ് എഡിറ്റർ - ഇന്റലിജന്റ് ടൈപ്പിങ്ങ്.
- സ്വനലേഖ ബുക്ക്മാർക്ക്ലെറ്റ് - ഫയർഫോക്സ് ഉപയോക്താക്കൾക്കായി സ്വനലേഖയുടെ ബുക്ക്മാർക്ക്ലെറ്റ് പതിപ്പ്.
- ആസ്പെൽ മലയാളം - ഗ്നു ആസ്പെൽ അടിസ്ഥാനമാക്കിയുള്ള മലയാളം ലിപിവിന്യാസ പരിശോധകൻ.
- പയ്യൻസ് - ആസ്കി ഫോണ്ടിലുള്ള രചനകളെ യൂണിക്കോഡിലേക്ക് പരിവർത്തനം ചെയ്യുവാനുള്ള ഉപകരണം.[1]
[തിരുത്തുക] ഫോണ്ടുകൾ (അക്ഷര സഞ്ചയങ്ങൾ)
[തിരുത്തുക] പ്രാദേശികവത്കരണ പ്രവർത്തനങ്ങൾ
- മലയാളഗ്രന്ഥവിവരം ആദിമുദ്രണംമുതൽ 1995 വരെ മലയാളത്തിൽ പ്രസിദ്ധീകരിച്ച 52,000ലധികം പുസ്തകങ്ങളുടെ ഇലക്ട്രോണിക് ഗ്രന്ഥസൂചി
[തിരുത്തുക] കൂടുതൽ വിവരങ്ങൾക്ക്
- ↑ SMC Utilities
- ↑ 2.0 2.1 SMC Fonts
- ↑ 3.0 3.1 3.2 3.3 SMC Localization