Jump to content

സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(SMC എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്വതന്ത്രമലയാളംകമ്പ്യൂട്ടിങ്ങ്
ചുരുക്കപ്പേര്SMC
ആപ്തവാക്യംഎന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ
രൂപീകരണം2001
Extinctionn/a
പദവിസൊസൈറ്റി
ലക്ഷ്യംശാസ്ത്ര-സാങ്കേതികം
പ്രവർത്തിക്കുന്ന പ്രദേശങ്ങൾഇന്ത്യ
വെബ്സൈറ്റ്[1]

മലയാളം സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ വികസിപ്പിക്കുന്നതിനും, മലയാളം കമ്പ്യൂട്ടിങ്ങ് പ്രചരിപ്പിക്കുന്നതിനുമുള്ള സന്നദ്ധപ്രവർത്തകരുടെ ഒരു കൂട്ടായ്മയാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളെ അടിസ്ഥാനമാക്കി ഭാഷാ കമ്പ്യൂട്ടിങ്ങിനാവശ്യമായ സോഫ്റ്റ്‌വെയറുകൾ നിർമ്മിക്കുകയും പ്രാദേശികവത്കരിക്കുകയുമാണ്‌ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന സം‌ഘടനയുടെ ലക്ഷ്യം. ഗ്നൂ സാവന്നയിൽ ലഭ്യമാക്കിയ ചെയ്തിരിക്കുന്ന ഈ പ്രൊജക്ട് മലയാളത്തിനു വേണ്ടി നിരവധി സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

ചരിത്രം

[തിരുത്തുക]

കോഴിക്കോട് ആർ.ഇ.സി.യിൽ (ഇപ്പോഴത്തെ എൻ.ഐ.ടി, കോഴിക്കോട്) വിദ്യാർത്ഥിയായിരുന്ന ബൈജു. എം. ആണ് 2001-ൽ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് സ്ഥാപിച്ചത്. 2001-ൽ തുടങ്ങിയെങ്കിലും 2006 അവസാനം വരെ ഈ കൂട്ടായ്മ നിർജീവമായിരുന്നു. 2006 നവംബറിൽ ഡെബിയൻ ഗ്നു/ലിനക്സ് ഇൻസ്റ്റാളറിന്റെ മലയാളം പ്രാദേശികവത്കരണത്തിനായി മലയാളം പ്രവർത്തകർ ഒത്തുചേർന്നതോടെ സംരംഭം വീണ്ടും സജീവമാവുകയായിരുന്നു. സാവന്നയിൽ ലഭ്യമാക്കിയ പ്രൊജക്ടിലേക്ക് കൂടുതൽ ഹാക്കർമാരെത്തി. 2006 ഡിസംബറിൽ ധ്വനി പ്രൊജക്ട് സന്തോഷ് തോട്ടിങ്ങൽ തുടങ്ങി.

പ്രവർത്തനങ്ങൾ

[തിരുത്തുക]

നിർമ്മിച്ച പ്രധാന സോഫ്റ്റ്‌വെയറുകൾ

[തിരുത്തുക]
  • ലളിത - ശബ്ദാത്മക കീബോർഡ് വിന്യാസം (XKB).
  • സ്വനലേഖ - സ്കിമ്മിനു് വേണ്ടിയുള്ള ശബ്ദാത്മക നിവേശക രീതി (Phonetic Input method for SCIM).
  • മൊഴി scim-m17n ഉപയോഗിച്ചുള്ള നിവേശക രീതി.
  • സുലേഖ -ടെക്സ്റ്റ് എഡിറ്റർ - ഇന്റലിജന്റ്‌ ടൈപ്പിങ്ങ്.
  • സ്വനലേഖ ബുക്ക്മാർക്ക്ലെറ്റ് - ഫയർഫോക്സ് ഉപയോക്താക്കൾക്കായി സ്വനലേഖയുടെ ബുക്ക്മാർക്ക്ലെറ്റ് പതിപ്പ്.
  • ആസ്പെൽ മലയാളം - ഗ്നു ആസ്പെൽ അടിസ്ഥാനമാക്കിയുള്ള മലയാളം ലിപിവിന്യാസ പരിശോധകൻ‌.
  • പയ്യൻസ് - ആസ്കി ഫോണ്ടിലുള്ള രചനകളെ യൂണിക്കോഡിലേക്ക് പരിവർത്തനം ചെയ്യുവാനുള്ള ഉപകരണം.[1]

മൊബൈൽ ആപ്ലിക്കേഷനുകൾ

[തിരുത്തുക]
  • ഇൻഡിൿ കീബോർഡ് - ആൻഡ്രോയിഡ് ഉപകരണങ്ങളിൽ 23 ഭാഷകൾ ടൈപ്പ് ചെയ്യാനുള്ള കീബോർഡ്. [2]

പരിപാലിക്കുന്ന അക്ഷര സഞ്ചയങ്ങൾ (ഫോണ്ടുകൾ)

[തിരുത്തുക]

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് 12 യൂണിക്കോഡ് ഫോണ്ടുകൾ പരിപാലിക്കുന്നുണ്ട് [3]

  • രചന - തനതുലിപി അടിസ്ഥാനമാക്കിയുള്ള ഒരു യൂണിക്കോഡ് ഫോണ്ട്.
  • മീര
  • മഞ്ജരി
  • ദ്യുതി - അലങ്കാരയെഴുത്തിനുതകുന്ന ഒരു യൂണിക്കോഡ് ഫോണ്ട്.
  • അഞ്ജലി
  • ചിലങ്ക
  • കേരളീയം
  • ഉറൂബ്
  • സുറുമ
  • രഘു - പുതിയലിപി അടിസ്ഥാനമാക്കിയുള്ള ഒരു യൂണിക്കോഡ് ഫോണ്ട്
  • കറുമ്പി
  • ഗായത്രി
  • നൂപുരം

പ്രാദേശികവത്കരണ പ്രവർത്തനങ്ങൾ

[തിരുത്തുക]

വിവരശേഖരങ്ങൾ

[തിരുത്തുക]
  • മലയാളഗ്രന്ഥവിവരം ആദിമുദ്രണംമുതൽ 1995 വരെ മലയാളത്തിൽ പ്രസിദ്ധീകരിച്ച 52,000ലധികം പുസ്തകങ്ങളുടെ ഇലക്ട്രോണിക് ഗ്രന്ഥസൂചി

സോഫ്റ്റ്‌വെയർ വികസന ക്യാമ്പുകൾ

[തിരുത്തുക]

കേരളത്തിലെ സ്കൂളുകളിലും കോളേജുകളിലും മറ്റു അനുബന്ധ സ്ഥാപനങ്ങളിലുമായി സഹകരിച്ച് സ്വതന്ത്ര സോഫ്റ്റ് വെയർ വികസനവും മലയാളം പ്രാദേശിക വത്കരണവും മുൻനിർത്തി നിരവധി ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്[5][6].

ഗൂഗിൾ സമ്മർ ഓഫ് കോഡ്

[തിരുത്തുക]

സ്വതന്ത്രസോഫ്റ്റ്‌വെയർ പ്രൊജക്റ്റുകളുടെ ഭാഗമായി പ്രവർത്തിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കാനായി ഗൂഗിൾ നടത്തിവരുന്ന ഒരു പദ്ധതിയാണ് ഗൂഗിൾ സമ്മർ ഓഫ് കോഡ്. 2007[7] ലും 2013[8] ലും സ്വതന്ത്ര മലയാളം കംമ്പ്യൂട്ടിങ്ങ് ഇതിലെ വഴികാട്ടി സ്ഥാപനമായി തിരഞ്ഞെടുക്കപ്പെട്ടു [9] [10] [11].

ശില്പ പ്രൊജക്റ്റ്

[തിരുത്തുക]
പ്രധാന ലേഖനം: ശില്പ പ്രൊജക്റ്റ്

സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ ഇന്ത്യൻ ഭാഷാ കമ്പ്യൂട്ടിങ്ങിലേക്കുള്ള സഹോദര സംരംഭമാണ് ശില്പ പ്രൊജക്റ്റ്[12]

കൂടുതൽ വിവരങ്ങൾക്ക്

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "SMC Utilities". Archived from the original on 2009-02-07. Retrieved 2009-02-19.
  2. Medianama News
  3. SMC Fonts.
  4. 4.0 4.1 4.2 4.3 "SMC Localization". Archived from the original on 2009-02-08. Retrieved 2009-02-19.
  5. എസ്.എം.സി. ക്യാമ്പ് : തിരിഞ്ഞു നോക്കുമ്പോൾ News Post
  6. മലയാളം ലോക്കലൈസേഷൻ ക്യാമ്പ്‌ Archived 2010-03-02 at the Wayback Machine. (മാതൃഭൂമി)
  7. "2007 പ്രൊജക്റ്റ് പ്രൊപ്പോസൽ താൾ". Archived from the original on 2014-03-09. Retrieved 2013-06-16.
  8. "2013 പ്രൊജക്റ്റ് താൾ". Archived from the original on 2013-05-21. Retrieved 2013-06-16.
  9. "സ്വതന്ത്ര മലയാളംകന്പ്യൂട്ടിങ്‌ ഗൂഗിൾ മെന്ററിങ്‌ ഓർഗനൈസേഷൻ". മംഗളം. 10 -ഏപ്രിൽ -2013. Retrieved 2013 ജൂൺ 16. {{cite web}}: |archive-date= requires |archive-url= (help); Check date values in: |accessdate=, |date=, and |archivedate= (help); External link in |archivedate= (help)
  10. "ഗൂഗിൾ സമ്മർ കോഡ്: വിദ്യാർഥികൾക്ക് മികച്ച അവസരം - നിർവാഹകരിൽ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങും". മാതൃഭൂമി. കോഴിക്കോട്. 11 Apr 2013. Archived from the original on 2013-04-12. Retrieved 2013 ജൂൺ 16. {{cite news}}: Check date values in: |accessdate= (help)
  11. "സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് 'ഗൂഗ്ൾ സമ്മർ ഓഫ് കോഡ്' സഹായക സംഘടന". മാധ്യമം. ന്യൂദൽഹി. 04/10/2013. Archived from the original on 2013-06-16. Retrieved 2013 ജൂൺ 16. {{cite news}}: Check date values in: |accessdate= and |date= (help)
  12. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-03. Retrieved 2013-06-16.