ഫ്രീ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എഫ് എസ് എഫ് ഇന്ത്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സ്വതന്ത്ര സോഫ്റ്റ്‌വെയർ സമിതിയുടെ സഹോദര സ്ഥാപനമാണ്‌ ഫ്രീ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ. 2001-ൽ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്താണ്‌ ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന ഈ പ്രസ്ഥാനം സ്ഥാപിതമായത്[1][2]. ഇന്ത്യയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗം വർദ്ധിപ്പിക്കുക അതിനാവശ്യമായ സഹായസഹകരണങ്ങൾ തുടങ്ങിയ ആശയങ്ങളോടെയാണ്‌ ഈ പ്രസ്ഥാനം ആരംഭിച്ചത്.

2003-ൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ സമിതിയുടെ സ്ഥാപകൻ റിച്ചാർഡ് സ്റ്റാൾമാനുമായി നടത്തിയ ഒരു ചർച്ചക്കു ശേഷം എ.പി.ജെ. അബ്ദുൾകലാം[3][4] ഇന്ത്യയിലെ സോഫ്റ്റ്‌വെയർ ഡവലപ്പർമാരോടും, കമ്പ്യൂട്ടർ സയന്റിസ്റ്റുകളോടും സ്വതന്ത്രവും, ഓപ്പൺ സോഴ്‌സ് അധിഷ്ഠിതവുമായ സോഫ്റ്റ്‌വെയറുകൾ[5] ഉപയോഗിക്കുവാനും കണ്ടുപിടുത്തങ്ങൾക്കും മറ്റും അവയുപയോഗപ്പെടുത്തുവാനും ആഹ്വാനം ചെയ്തു[6].

അവലംബം[തിരുത്തുക]

  1. FSF-I inaugurated in Thiruvananthapuram by Dr. Richard M. Stallman
  2. The What, Why and When of Free Software in India
  3. Stallman Goes to India
  4. Kalam, Stallman discuss open source software
  5. Indian President Advises Open Source Approach
  6. Opt for open source codes for better software security: Kalam