ഡയാസ്പുറ (സോഫ്റ്റ്‌വെയർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Diaspora logotype.svg
Diaspora latest.png
വികസിപ്പിച്ചവർ ഡാൻ ഗ്രിപ്പി
മാക്സ്വെൽ സൈസ്ബർഗ്
റാഫേൽ സോഫെർ
ഇല്യാ സിറ്റോമിർസ്കി
പൂർവ്വദർശന പ്രകാശനം Developer Release[1] / 2010 സെപ്റ്റംബർ 15; 2 കൊല്ലം മുമ്പ് (2010-09-15)
പ്രോഗ്രാമിംഗ് ഭാഷ Ruby[2]
തരം Social network service
അനുമതിപത്രം AGPL[3]
വെബ്സൈറ്റ് joindiaspora.com

ഫേസ്ബുക്ക് പോലുള്ള സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകൾക്ക് ബദലായി, ഡിസ്ട്രിബ്യൂട്ടഡ് സോഷ്യൽ നെറ്റ്‌വർക്കിംഗ് എന്ന സാങ്കേതിക വിദ്യയിലൂടെ നിർമ്മിക്കാവുന്ന ഒരു പേർസണൽ വെബ്സെർവർ[3] ആണ് ഡയാസ്പുറ (Diaspora) . DIASPORA*എന്നു എഴുതുന്നു. അമേരിക്കയിലെ ന്യൂയോർക്ക് സർവ്വകലാശാല കോർനട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സ്റ്റഡീസിലെ ഡാൻ ഗ്രിപ്പി, മാക്സ്വെൽ സൈസ്ബർഗ്, റാഫേൽ സോഫെർ, ഇല്യാ സിറ്റോമിർസ്കി എന്നീ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പദ്ധതി ഇപ്പോൾ നിർമ്മാണഘട്ടത്തിലാണ്. ഈ ഗ്രൂപ്പിനു കിക്‌സ്റ്റാർട്ടർ എന്ന ഗ്രൂപ്പിന്റെ പക്കൽ നിന്ന് 2 ലക്ഷം ഡോളറിന്റെ സഹായം ലഭിച്ചിരുന്നു. പൊതുജനങ്ങൾക്കുപയോഗിക്കാവുന്ന ഒരു ആൽഫാ പതിപ്പ് 2010 നവംബർ 23-നു പുറത്തിറങ്ങി.

ജനങ്ങളൂടെ വികേന്ദ്രീകൃതമായ ആവാസ വ്യവസ്ഥയെ കുറിക്കുന്ന ഗ്രീക്ക് പദമാണ് പേരിന് പ്രചോദനമായത് .

ഡയസ്പോറ സോഫ്റ്റ്‌‌വെയർ വികസനം ഡയസ്പോറ ഇൻകോർപെറേഷൻ എന്ന വരുമാനാധിഷ്ഠിതമായ കമ്പനിയാണ് പ്രധാനമായും നിയന്ത്രിക്കുന്നത്. [4] ഡയസ്പോറ സോഷ്യൽ നെറ്റ്‌‌വർക്ക് ഒരു വ്യക്തിയുടേയോ സ്ഥാപനത്തിന്റേയോ ഉടമസ്ഥതിയിലല്ല. സെപ്റ്റംബർ 2011 ൽ നിർമാതാക്കളുടെ പ്രഖ്യാപനമനുസരിച്ച് "... വികേന്ദ്രീകൃതമായ രൂപകൽപ്പന അനുസരിച്ച് , ഒരു കുത്തക കമ്പനിക്കും ഒരിക്കലും ഡയസ്പോറ നിയന്ത്രിക്കാനാവില്ല. ഡയസ്പോറ ഒരിക്കലും നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പരസ്യത്തിനോ വാണിജ്യ ഉപയോഗങ്ങൾക്കോ മറിച്ചു നൽകുകയില്ല. നിങ്ങൾ അഭിപ്രായപ്രകടനം നടത്തുന്നതിനു മുൻപ് ആരുടെയും നിബന്ധനകൾ മനസിലാക്കുകയും അനുസരിക്കുകയും വേണ്ട. "[5]

മറ്റു സോഷ്യൽ നെറ്റ് വർക്കുകളായ ഫെയ്സ്ബുക്കിനും ഗൂഗിൾ പ്ലസ്സിനും വിപരീതമായി ഇരട്ടപ്പേരുകൾ (pseudonyms) ഉപയോഗിക്കുന്നതിലുള്ള നിയന്ത്രണമില്ലായ്മ ഡയസ്പോറയെ ശ്രദ്ധേയമാക്കിയിരുന്നു. .[6] [7]

അവലംബം [തിരുത്തുക]

  1. Developer Release, 15 September 2010, Blog - Diaspora*
  2. Vernon, Amy (2010-05-12). "Striking back at Facebook, the open-source way". Network World (International Data Group). ശേഖരിച്ചത് 12 May 2010. 
  3. 3.0 3.1 Salzberg, Maxwell; Daniel Grippi, Raphael Sofaer, and Ilya Zhitomirskiy. "Decentralize the web with Diaspora — Kickstarter". Kickstarter. ശേഖരിച്ചത് 13 May 2010. 
  4. Salzberg, Maxwell and Daniel Grippi (7 December 2011). "Diaspora* is Back in Action". ശേഖരിച്ചത് 13 December 2011. 
  5. Grippi, Dan, et al (September 2011). "Diaspora* means a brighter future for all of us". ശേഖരിച്ചത് 30 September 2011. 
  6. Kaste, Martin (September 2011). "Who Are You, Really? Activists Fight For Pseudonyms". National Public Radio. ശേഖരിച്ചത് 30 September 2011. 
  7. Galperin, Eva (October 19, 2011). "Victory! Google Surrenders in the Nymwars". ശേഖരിച്ചത് 14 November 2011. 

പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഡയാസ്പുറ_(സോഫ്റ്റ്‌വെയർ)&oldid=1695567" എന്ന താളിൽനിന്നു ശേഖരിച്ചത്