അപ്പാച്ചെ അനുമതിപത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അപ്പാച്ചെ അനുമതിപത്രം
അപ്പാച്ചെ ചിഹ്നം
രചയിതാവ്അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ
പതിപ്പ്2.0
പ്രസാധകർഅപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ
പ്രസിദ്ധീകരിച്ചത്ജനുവരി 2004
ഡിഎഫ്എസ്ജി അനുകൂലംYes[1]
സ്വതന്ത്ര സോഫ്റ്റ്‌വെയർYes[2]
ഓഎസ്ഐ അംഗീകൃതംYes[3]
ജിപിഎൽ അനുകൂലംYes - GPLv3[2]
പകർപ്പ് ഉപേക്ഷNo
മറ്റൊരു വ്യത്യസ്ത അനുമതിപത്രവുമായി കണ്ണിYes

അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ നിർമ്മിച്ച സ്വതന്ത്ര സോഫ്റ്റ്‌വെയർ അനുവാദപത്രമാണ് അപ്പാച്ചെ അനുവാദപത്രം. അവകാശ നിരാകരണങ്ങളുടേയും പകർപ്പവകാശത്തിന്റെയും സംരക്ഷണം ഉറപ്പ് വരുത്തുന്നതാണ് അപ്പാച്ചെ അനുമതിപത്രം.

അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷന്റെ എല്ലാ പദ്ധതികളും എല്ലാ ഉപപദ്ധതികളും അപ്പാച്ചെ അനുമതിപത്രം പ്രകാരമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ അല്ലാത്ത മറ്റു സോഫ്റ്റ്‌വെയർ നിർമ്മാതാക്കളും അപ്പാച്ചെ അനുമതിപത്രം ഉപയോഗിക്കുന്നുണ്ട്. 2010 നവംബറിലെ കണക്കനുസരിച്ച് സോഴ്സ്ഫോർജിലെ ഏകദേശം ആറായിരത്തോളം സോഫ്റ്റ്‌വെയർ പദ്ധതികളും അപ്പാച്ചെ അനുമതിപത്രമാണ് ഉപയോഗിക്കുന്നത്.[4] 2008 മെയ് മാസത്തിൽ ഗൂഗിൾ കോഡിലെ ഒരു ലക്ഷ്യം സോഫ്റ്റ്‌വെയർ പദ്ധതികളിൽ ആൻഡ്രോയിഡ് ഓഎസ് ഉൾപ്പെടെ[5] 25,000 സോഫ്റ്റ്‌വെയർ പദ്ധതികൾ അപ്പാച്ചെ അനുമതിപത്രമാണ് ഉപയോഗിക്കുന്നതെന്ന് ഗൂഗിൾ അറിയിച്ചു.[6]

ചരിത്രം[തിരുത്തുക]

അപ്പാച്ചെ അനുമതിപത്രം പതിപ്പ് 1.0 ആയിരുന്നു യഥാർത്ഥ അപ്പാച്ചെ അനുമതിപത്രം. ഈ അനുമതിപത്രം പഴയ അപ്പാച്ചെ പാക്കേജുകൾ ഉപയോഗിച്ചിരുന്നു.

2000ൽ അപ്പാച്ചെ അനുമതിപത്രം പതിപ്പ് 1.1 അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ അംഗീകരിച്ചു. പരസ്യത്തെ സംബന്ധിക്കുന്ന ഉപവകുപ്പായിരുന്നു പ്രധാന മാറ്റം. പരസ്യങ്ങളിൽ അപ്പാച്ചെ അനുമതിപത്രം എന്ന് ഉപയോഗിക്കേണ്ട ആവശ്യമില്ലെന്നും രേഖകളിൽ മാത്രം അപ്പാച്ചെ അനുമതിപത്രത്തിന്റെ പേര് ഉപയോഗിച്ചാൽ മതിയെന്നുമായിരുന്നു പുതിയ അനുമതിപത്രത്തിലെ വ്യവസ്ഥ.[7]

2004ൽ അപ്പാച്ചെ അനുമതിപത്രം പതിപ്പ് 2.0 നിർമ്മിച്ചു. അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ അല്ലാത്ത മറ്റു സോഫ്റ്റ്‌വെയർ നിർമ്മാതാക്കൾക്കും അപ്പാച്ചെ അനുമതിപത്രം ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ മെച്ചെപ്പെടുത്തി. ജി.പി.എല്ലിനോട് യോജിച്ച് പോകുന്ന രൂപത്തിലായി. അനുമതിപത്രം മുഴുവനായി ഉപയോഗിക്കേണ്ടതില്ലെന്നും പേര് പരാമർശിച്ചാൽ മതിയെന്നും കൂട്ടിച്ചേർത്തു.

ജിപിഎൽ അനുഗുണത[തിരുത്തുക]

അപ്പാച്ചെ അനുമതിപത്രം പതിപ്പ് 2.0 സ്വതന്ത്ര അനുമതിപത്രമാണെന്ന് സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതിയും അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷനും അംഗീകരിച്ചിട്ടുണ്ട്.[8] ഇത് ഗ്നു സാർവ്വജനിക അനുവാദപത്രത്തിന്റെ മൂന്നാം പതിപ്പുമായി യോജിച്ച് പോകുന്നതാണ്. എന്നാൽ ജിപിഎല്ലിന്റെ മറ്റു പതിപ്പുകൾ (ഒന്നും രണ്ടും) അപ്പാച്ചെ അനുമതിപത്രവുമായി ഒത്തുപോകുന്നതല്ലെന്ന് സ്വതന്ത്ര സോഫ്‌റ്റ്‌വെയർ സമിതി വ്യക്തമാക്കിയിട്ടുണ്ട്.[9][10]

ഇതും കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "The Apache Software License (ASL)". The Big DFSG-compatible Licenses. Debian Project. Retrieved 6 July 2009.
  2. 2.0 2.1 "Apache License, Version 2.0". Various Licenses and Comments about Them. Free Software Foundation. Archived from the original on 2009-07-16. Retrieved 6 July 2009.
  3. "OSI-approved licenses by name". Open Source Initiative. Archived from the original on 2011-04-28. Retrieved 31 March 2011.
  4. "Projects at SourceForge under Apache License". Retrieved 25 November 2010.
  5. http://source.android.com/source/licenses.html
  6. "Standing Against License Proliferation". Retrieved 24 October 2009.
  7. "Licenses - The Apache Software Foundation". Archived from the original on 2007-07-01. Retrieved 7 July 2007.
  8. "Various Licenses and Comments about Them". Free Software Foundation. 14 January 2008. Archived from the original on 2008-01-18. Retrieved 30 January 2008.
  9. "GPLv3 Final Draft Rationale". Free Software Foundation. 31 May 2007. Archived from the original on 2007-06-09. Retrieved 14 June 2007.
  10. Free Software Foundation (14 January 2008). "Licenses". Archived from the original on 2008-01-24. Retrieved 30 January 2008.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അപ്പാച്ചെ_അനുമതിപത്രം&oldid=3623209" എന്ന താളിൽനിന്ന് ശേഖരിച്ചത്