ഇങ്ക്‌സ്കേപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇങ്ക്‌സ്കേപ്പ്
Inkscape logo 2.svg
Inkscape 0.46.png
Inkscape 0.46
വികസിപ്പിച്ചവർ The Inkscape Team
സുദൃഢ പ്രകാശനം 0.47 / നവംബർ 24 2009 (2009-11-24), 917 ദിവസങ്ങൾ മുമ്പ്
പ്രോഗ്രാമിംഗ് ഭാഷ C++ (using GTK+)
ഓപ്പറേറ്റിങ്ങ് സിസ്റ്റം Linux, FreeBSD, Mac OS X, Microsoft Windows
ഭാഷ Multilingual (40)
തരം Vector graphics editor
അനുമതിപത്രം GNU General Public License
വെബ്സൈറ്റ് www.inkscape.org

ഒരു വെക്ടർ ഗ്രാഫിക്സ് സോഫ്റ്റ്‌വെയറാണ്‌ ഇങ്ക്‌സ്കേപ്പ്. ഗ്നു സാർവ്വജനിക അനുമതിപത്രം അനുസരിച്ചാണ്‌ ഇത് വിതരണം ചെയ്യപ്പെടുന്നത്. എക്സ്.എം.എൽ , എസ്.വി.ജി, സി.എസ്.എസ്. മാനദണ്ഡങ്ങൾ അനുസരിച്ചുകൊണ്ടുതന്നെ ഒരു ശക്തമായ ഗ്രാഫിക്സ് ഉപകരണമായി നിലകൊള്ളുക എന്നതാണ്‌ ഇതിന്റെ ലക്ഷ്യം.

ലിനക്സ് പോലെയുള്ള യൂണിക്സ് സമാന ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങൾ, മൈക്രോസോഫ്റ്റ് വിൻഡോസ് എന്നിവ കൂടാതെ മാക് ഓ.എസ്. X ഉം പ്രവർത്തിക്കുന്ന ഒരു ബഹുപ്ലാറ്റ്ഫോം ആപ്ലിക്കേഷനാണ്‌ ഇങ്ക്‌സ്കേപ്പ്.[1] ഇതിന്റെ എസ്.വി.ജി., സി.എസ്.എസ്., എന്നിവയുടെ പിന്തുണ പൂർണ്ണമല്ല. ആനിമേഷനുള്ള പിന്തുണ ഇതുവരെ ഇതിൽ ചേർക്കപ്പെട്ടിട്ടില്ല. പതിപ്പ് 0.47 മുതൽ എസ്.വി.ജി., ഫോണ്ടുകൾ നിർമ്മിക്കുവാനുള്ള അടിസ്ഥാന സൗകര്യം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇങ്ക്‌സ്കേപ്പ് ബഹുഭാഷകൾ, പ്രത്യേകിച്ച് സങ്കീർണ്ണ ലിപികളെ പിന്തുണയ്ക്കുന്നുണ്ട്. ഈ സൗകര്യം ഇപ്പോഴത്തെ പല കൊമേഴ്സ്യൽ സോഫ്റ്റ്‌വെയറുകളിൽ പോലും ഉൾക്കൊള്ളിക്കപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്‌.

[തിരുത്തുക] അവലംബം

  1. "FAQ - Inkscape Wiki". Wiki.inkscape.org. http://wiki.inkscape.org/wiki/index.php/FAQ#What_platforms_does_Inkscape_run_on.3F, ശേഖരിച്ചത്: 2009-10-22. 
"http://ml.wikipedia.org/w/index.php?title=ഇങ്ക്‌സ്കേപ്പ്&oldid=1192404" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ