നെമോ (ഫയൽ മാനേജർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nemo (file manager) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നെമോ ഫയൽ മാനേജർ
Nemo v4.0.6-ന്റെ സ്ക്രീൻഷോട്ട്
Nemo v4.0.6-ന്റെ സ്ക്രീൻഷോട്ട്
വികസിപ്പിച്ചത്Linux Mint
ആദ്യപതിപ്പ്സെപ്റ്റംബർ 2012; 11 years ago (2012-09)
Stable release
6.0.2[1] Edit this on Wikidata / 28 ഡിസംബർ 2023
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷC
ഓപ്പറേറ്റിങ് സിസ്റ്റംUnix-like
പ്ലാറ്റ്‌ഫോംCinnamon
ലഭ്യമായ ഭാഷകൾMultilingual
തരംFile manager
അനുമതിപത്രംGPL-2.0-or-later
വെബ്‌സൈറ്റ്github.com/linuxmint/nemo
നെമോ ഒരു മൗണ്ട് കാണിക്കുന്നുണ്ടോ ഇല്ലയോ എന്നത്, gvfs-udisks2-volume-monitor പ്രോസസ്സിനുള്ള x-gvfs-show എന്ന ഓപ്ഷനാണ് നിർണ്ണയിക്കുന്നത്. .[2]ഗ്നോം ഡിസ്ക്സിന്റെ സ്ക്രീൻഷോട്ട്.

ഒരു സ്വതന്ത്രസോഫ്റ്റ്‍വെയർ ഫയൽ മാനേജരാണ് നെമോ. ഇത് സിന്നമൺ ഡെസ്ക്ടോപ്പിന്റെ ഔദ്യോഗിക ഫയൽ മാനേജരാണ്. ഇത് ഗ്നോം ഫയൽസ് (നോട്ടിലസ്) ന്റെ ഒരു ഫോർക്ക് ആണ്.

ചരിത്രം[തിരുത്തുക]

സിന്നമൺ 1.6 ന്റെ കൂടെയാണ് നെമോ 1.0.0 ജൂലൈ 2012 ൽ പുറത്തിറങ്ങിയത്. നവംബർ 2012 ൽ ഇത് വെർഷൻ 1.1.2 ൽ എത്തി.[3] ഇത് നോട്ടിലസ് 3.4 ന്റെ ഫോർക്കായാണ് ആരംഭിച്ചത്. നോട്ടിലസ് 3.6 ഒരു ദുരന്തമാണ് എന്ന് ലിനക്സ് മിന്റ് ഡവലപ്പേഴ്സ് പറഞ്ഞതിനുശേഷമാണ് ഇതിന്റെ വികസനം ആരംഭിച്ചത്.[4] ഗ്വെൻഡാൽ ലെ ബിഹാൻ ആണ് "നെമോ" എന്ന പേര് നിർദ്ദേശിച്ചത്.[5][6][7] ജൂൾസ് വേണിന്റെ പ്രസിദ്ധ കഥാപാത്രമായ ക്യാപ്റ്റൻ നെമോയിൽനിന്നാണ് ഇതിന്റെ പ്രചോദനം ഉൾക്കൊണ്ടത്. അദ്ദേഹം നോട്ടിലസ്സിന്റെ ക്യാപ്റ്റനായിരുന്നു.

സവിശേഷതകൾ[തിരുത്തുക]

നെമോ 1.0.0 ന് താഴെപ്പറയുന്ന സവിശേഷതകളുണ്ടായിരുന്നു.

  • GVfs, GIO എന്നിവ ഉപയോഗിക്കുന്നു
  • നോട്ടിലസ്സ് 3.6 ൽ ഇല്ലാതായ നോട്ടിലസ് 3.4 ന്റെ എല്ലാ സവിശേഷതകളും.
  • ടെർമിനലിൽ തുറക്കുക (നെമോയിൽ സ്വതേ)
  • റൂട്ട് ആയി തുറക്കുക (നെമോയിൽ സ്വതേ)
  • ഫയൽ പ്രവർത്തനങ്ങളുടെ പുരോഗതി വിവരങ്ങൾ (ഫയലുകളുടെ പകർപ്പെടുക്കുകയോ മൂവ് ചെയ്യുകയോ ചെയ്യുമ്പോൾ വിവരങ്ങൾ വിൻഡോ ശീർഷകത്തിലും, വിൻഡോ ലിസ്റ്റിലും കാണാം)
  • ശരിയായ GTK ബുക്ക്മാർക്കുകൾ മാനേജ്മെന്റ്
  • പൂർണ്ണ നാവിഗേഷൻ ഓപ്ഷനുകൾ (തിരികെ, മുന്നോട്ട്, മുകളിലേക്ക്, പുതുക്കുക)
  • പാത്ത് എൻട്രിയും പാത്ത് ബ്രഡ്ക്രമ്പും  തമ്മിൽ ടോഗിൾ ചെയ്യുന്നതിനുള്ള കഴിവ്കൂടുതൽ കോൺഫിഗറേഷൻ ഓപ്ഷനുകൾ

ഇതും കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "Release 6.0.2". 28 ഡിസംബർ 2023. Retrieved 19 ജനുവരി 2024.
  2. "udisks2/what-is-shown.txt"..
  3. NEMO: THE LINUX MINT TEAM FORKS NAUTILUS, Web UPD8, Aug 2012
  4. "Cinnamon 1.6.7, Nemo 1.1.2". November 14, 2012.
  5. Linux Mint developers work on GNOME file manager fork, Zdnet, Aug 2012
  6. NEMO FILE MANAGER FOR UBUNTU OR LINUX MINT VIA PPA Archived 2022-11-28 at the Wayback Machine., Technology Linux & Windows, Dec 2012
  7. Linux Mint Team Forks Nautilus, Brings Out Nemo, Muktware, 2012

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നെമോ_(ഫയൽ_മാനേജർ)&oldid=4069575" എന്ന താളിൽനിന്ന് ശേഖരിച്ചത്