കെ.ഡി.ഇ.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(KDE എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
K Desktop Environment
KDE logo.svg
KDE 4.png
A screenshot of KDE 4, showing the default desktop with Dolphin, System Settings and the Kickoff menu. Inatux fedora 9 desktop.png KDE 4 with some desktop icon widgets. Kdelogout.png A screenshot of KDE 3.5, showing the default logout prompt.
വികസിപ്പിച്ചവർ The KDE Team
പ്രാരംഭപ്രകാശനം 1998
വികസന സ്ഥിതിവിവരം active
പ്രോഗ്രാമിംഗ് ഭാഷ C++ and Qt
തട്ടകം GNU/Linux and others
ഭാഷ Multilingual (more than 80 different languages)
തരം Desktop environment
അനുമതിപത്രം GNU General Public License and others[1]
വെബ്സൈറ്റ് www.kde.org

കെഡിഇ (കെ ഡെസ്ക്ടോപ്പ് എൻവിറോൺമെന്റ്) ഒരു സ്വതന്ത്ര സോഫ്റ്റ്വെയർ പദ്ധതിയാണ്. ഇതിലെ പ്രധാന ഉല്പ്പന്നമായ, യുണിക്സ് സമാനമായ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കു വേണ്ടിയുള്ള പണിയിട സം‌വിധാനത്തെ അടിസ്ഥാനമാക്കിയാണ് ഈ പദ്ധതി പ്രവർത്തിക്കുന്നത്. കെ ഡെസ്ക്ടോപ്പ് എൻവയോൺമെന്റ് അല്ലെങ്കിൽ കെ.ഡി.ഇ. എന്നത് സ്വതന്ത്ര സോഫ്റ്റ്‌വെയർ കുടുംബത്തിൽ ഉൾപ്പെടുന്ന കാര്യക്ഷമതയുള്ളതും ലളിതവുമായ ഒരു പണിയിടസംവിധാനം (Desktop Environment) ആണു്.

ദൈനംദിന ജീവിതത്തിലാവശ്യമായ അടിസ്ഥാന പണിയിട സങ്കേതങ്ങൾ ലഭ്യമാക്കുക, സ്വതന്ത്ര നിലനിൽപ്പുള്ള അപ്ലിക്കേഷനുകൾ വികസിപ്പിച്ചെടുക്കുവാൻ ആവശ്യമായ ഉപകരണങ്ങളും സഹായകക്കുറിപ്പുകളും രചയിതാക്കൾക്ക് ലഭ്യമാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷയങ്ങൾ. ഈ രീതിയിൽ കെഡിഇ സാങ്കേതികവിദ്യയിൽ അടിസ്ഥിതമായ സ്വതന്ത്ര നിലനില്പ്പുള്ള പല അപ്ലിക്കേഷനുകൾക്കും മറ്റ് ചെറിയ പദ്ധതികൾക്കും ഒരു കുട പദ്ധതിയായി (umbrella project) കെഡിഇ പ്രവർത്തിക്കുന്നു. കെഓഫീസ്, കെഡെവലപ്, അമറോക്ക്, കെ3ബി തുടങ്ങിയവയിൽ ചിലതാണ്. ക്യൂറ്റി ടൂളിക്കിറ്റിൽ അടിസ്ഥാനപ്പെട്ടാണ് കെഡിഇ പ്രവർത്തിക്കുന്നത്. ഈ ടൂൾകിറ്റിന്റെ അനുമതി നിയമങ്ങൾ കെഡിഇ സോഫ്റ്റ്വെയറിനെ സ്വതന്ത്ര ഓപ്പറേറ്റിഒങ് സിസ്റ്റങ്ങളിലേക്ക് മാത്രം പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ ക്യൂറ്റി 4 പുറത്തിറങ്ങിയതോടെ ഈ നിയന്ത്രണങ്ങൾ മാറി. ഇത് ക്യൂറ്റി 4-ൽ നിർമിച്ച കെഡിഇ സോഫ്റ്റ്വെയറുകൾ വിൻഡോസ്, മാക് ഒഎസ് എക്സ് എന്നിവയിൽ വിതരണം ചെയ്യാൻ അനുവദിക്കുന്നു.

നോക്കിയ ട്രോൾടെക്കിന്റെ ക്യൂട്ടി ടൂൾകിറ്റ് ഉപയോഗിച്ചു് നിർമ്മിച്ചിരിക്കുന്ന കെ.ഡി.ഇ ഗ്നു/ലിനക്സ് പ്രവർത്തകസംവിധാനങ്ങൾക്കു പുറമേ വിൻഡോസ്, മാക് തുടങ്ങിയയിലും പ്രവർത്തിക്കും.

[തിരുത്തുക] കെ.ഡി.ഇ മലയാളം

കെ.ഡി.ഇ പണിയിടസംവിധാനം മലയാളത്തിലും ലഭ്യമാണു്. കെ.ഡി.ഇയുടെ 4.1 പതിപ്പു് മുതൽ മലയാളം ഔദ്യോഗികമായി പിന്തുണയ്ക്കപ്പെടുന്നു. ഫയൽ മാനേജർ, മൾട്ടിമീഡിയ പ്രയോഗങ്ങൾ, കളികൾ, ഇന്റർനെറ്റ് പ്രയോഗങ്ങൾ തുടങ്ങി മിക്ക സോഫ്റ്റ്‌‌വെയറുകലും പൂർണ്ണമായും മലയാളത്തിൽ തന്നെ ഉപയോഗിക്കാനാവും. കെ.ഡി.ഇ മലയാളത്തിൽ ലഭ്യമാക്കുന്നതു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയർ കൂട്ടായ്മയാണു്.

[തിരുത്തുക] കൂടുതൽ വിവരങ്ങൾ

[തിരുത്തുക] അവലംബം

  1. KDE Licensing Policy
"http://ml.wikipedia.org/w/index.php?title=%E0%B4%95%E0%B5%86.%E0%B4%A1%E0%B4%BF.%E0%B4%87.&oldid=1140836" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല
ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ