റാം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
-
ഈ ലേഖനം കമ്പ്യൂട്ടറിന്‍റെ ഭാഗമായ റാം എന്ന വിഷയത്തെക്കുറിച്ചുള്ളതാണ്. ഹൈന്ദവ ദേവനായ ശ്രീരാമന് എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കില്‍, ശ്രീരാമന് എന്ന താള് കാണുക.
കമ്പ്യൂട്ടറില്‍ താല്‍ക്കാലികമായി വിവരം ശേഖരിക്കാനുള്ള ഉപകരണമാണ് റാം. വൈദ്യുതി വിച്ഛേദിക്കപെട്ടാല്‍ വിവരങ്ങള്‍ മാഞ്ഞു പോവുന്നത് കൊണ്ടാണ് താല്‍ക്കാലിക മെമ്മറി എന്നു പറയുന്നത്. മുഴുവന്‍ രൂപം റാംഡം ആക്സസ് മെമ്മറി(Random Access Memmory). കമ്പ്യൂട്ടറിന്‍റെ വേഗതയുടെ പ്രധാന പങ്ക് റാം വഹിക്കുന്നു. വിവരങ്ങള്‍ ക്രമാനുഗതമായി മാത്രം വായിച്ചെടുക്കാനും രേഖപ്പെടുത്താനും കഴിയുന്ന മെമ്മറികളില്‍ നിന്ന് വ്യത്യസ്തമായി ക്രമരഹിതമായിതന്നെ ചെയ്യാന്‍ കഴിയുന്ന തരം മെമ്മറികളെയാണ് റാം എന്ന് പോതുവേ അറിയപ്പെടുന്നത്. ഡി.ഡി റാം,ഡി.ഡി റാം രണ്ടാമന്‍, എസ്.ഡി റാം, ആര്‍.ഡി റാം തുടങ്ങി വിവിധ തരം റാമുകള്‍ വിപണിയിലുണ്ട്.
ഒരുകാലത്ത് മൈക്രോസോഫ്റ്റിന്‍റെ തലവനായ ബില്‍ ഗേറ്റ്സ് റാമ്മിനെകുറിച്ച് പറഞ്ഞത് “64 കെ.ബി കൂടുതല്‍ റാം ഒരിക്കലും ലോകത്ത് ആര്‍ക്കും ആവശ്യം വരില്ല” ഇന്ന് 1 ജി.ബി,2 ജിബി വരെ റാമിന്‍റെ മെമ്മറി കപ്പാസിറ്റി എത്തിനില്‍ക്കുന്നു.

