യു.എസ്.ബി. ഫ്ലാഷ് ഡ്രൈവ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


4 cm നീളവും 1 cm വീതിയുമുള്ള 1 GB ഫ്ലാഷ് ഡിസ്ക്

കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന ഒരു വേര്‍പെടുത്താവുന്ന വിവരശേഖരണോപാധിയാണ്‌ യു.എസ്.ബി. ഫ്ലാഷ് ഡ്രൈവ്‌. ഹാര്‍ഡ് ഡിസ്ക്ക് പോലെ വിവരങ്ങള്‍ ശേഖരിച്ച് വെക്കാന്‍ സാധിക്കുമെന്നതാണ് യു എസ് ബി ഫ്ലാഷ് ഡ്രൈവിന്റെ ധര്‍മ്മം, പെന്‍ ഡ്രൈവ്, ഫ്ലാഷ് മെമ്മറി, മെമ്മറി സ്റ്റിക് എന്ന പേരിലെല്ലം ഇത് അറിയപ്പെടുന്നു. ഒരു ഇഞ്ച് വലിപ്പമുള്ള ഫ്ലാഷ് ഡിസ്കുകള്‍ വരെ ലഭ്യമാണ്. 32 മെഗാബൈറ്റ് മുതല്‍ മുകളിലേക്ക് വിവിധ രൂപത്തിലും അളവിലും സംഭരണ ശേഷിയുള്ള ഫ്ലാഷ് ഡിസ്ക് ഇന്ന് ലഭ്യമാണ്.ഫ്ലാഷ് മെമ്മറി വാഹനങ്ങളില്‍ ഘടിപ്പിച്ച് സംഗീതവും മറ്റും ആസ്വദിക്കാനുള്ള സംവിദാനവും വിപണിയില്‍ ലഭ്യമാണ്.

[തിരുത്തുക] ഉപയോഗം

യു എസ് ബി സ്ലോട്ടിലാണ് സാധാരണ ഈ തരം മെമ്മറികള്‍ കണക്ട് ചെയ്യുന്നത്. വാച്ച്, പേന, കണ്ണട എന്നിവയോടൊപ്പവും മറ്റും വരുന്ന ഫ്ലാഷ് മെമ്മറികളിലേക്ക് പ്രത്യകം കേബിള്‍ ഉപയോഗിച്ച് യു.എസ്.ബി പോര്‍ട്ടുമായി ബന്ധിപ്പിക്കുന്നു.ചെറിയ ഓപറേറ്റിങ് സിസ്റ്റങ്ങള്‍ ഡ്രൈവില്‍ നിന്നുതന്നെ ബൂട്ട് ചെയ്യിക്കാന്‍ സാധിക്കും.നമ്മള്‍ ഉപയോഗിക്കുന്ന ഓപറേറ്റിങ് സിസ്റ്റം കൂടെ കൊണ്ടു നടക്കാന്‍ ഇത് സഹായിക്കുന്നു

[തിരുത്തുക] ചിത്ര ശാല

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം