യുബിക്വിറ്റി (സോഫ്റ്റ്‌വെയർ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉബുണ്ടു ലിനക്സിലും മറ്റും ഉപയോഗിക്കുന്ന ലളിതമായ ഒരു ലിനക്സ് ഇൻസ്റ്റാളർ സോഫ്റ്റ്‌വെയർ ആണ് യുബിക്വിറ്റി. ലൈവ് സിഡിയിൽ നിന്നും പ്രവർത്തിക്കുന്ന യുബിക്വിറ്റിക്ക് ക്യുറ്റിയിലും(QT) ജിറ്റികെ+(GTK+) ലും ഉണ്ടാക്കിയ ഗ്രാഫിക്കൽ ഇന്റർഫേസുകൾ ഉണ്ട്. ഉബുണ്ടു 6.06 ൽ ആണ് യുബിക്വിറ്റി ആദ്യമായി ഉപയോഗിച്ചു തുടങ്ങിയത്.

[തിരുത്തുക] പ്രത്യേകതകൾ

  • പ്രാദേശികവൽക്കരണത്തിനുള്ള പിന്തുണ
  • ഇൻസ്റ്റലേഷൻ അനുബന്ധ പ്രവർത്തനങ്ങൾ സ്വയംപ്രേരിതമയി ചെയ്യുന്നു
  • ആവശ്യമനുസരിച്ച് രൂപപ്പെടുത്തിയെടുക്കുവാനുള്ള എളുപ്പം
  • പ്രവർത്തന തടസ്സങ്ങൾ സ്വയം കണ്ടു പിടിക്കുവാനുള്ള കഴിവ്
  • സമയമേഖല (time zone) ഗ്രാഫിക്കലായി തെരെഞ്ഞെടുക്കുവാനുള്ള സൗകര്യം
  • ഇൻസ്റ്റലേഷനൊപ്പം ഉപയോക്താവിന്റെ നിലവിലുള്ള മറ്റ് ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലെ (ലിനക്സ്, വിൻഡോസ്, മാക് എന്നിവയിൽ ഏതാണെങ്കിലും) വിവരങ്ങൾ എടൂക്കുവനുള്ള സൗകര്യം. താഴെപ്പറയുന്ന വിവരങ്ങൾ ഇങ്ങനെ എടുക്കുവാൻ സാധിക്കും
    • യൂസർ അക്കൗണ്ടുകൾ
    • ഇ-മെയിൽ അക്കൗണ്ടുകൾ
    • ഇൻസ്റ്റന്റ് മെസ്സേജിങ്ങ് അക്കൗണ്ടുകൾ
    • ബുക്ക്മാർക്കുകൾ
    • ഉപയോക്താവിന്റെ ചിത്രങ്ങൾ, വാൾപേപ്പർ, പ്രമാണങ്ങൾ എന്നിവയെല്ലാം (വിൻഡോസിൽ നിന്നു മാത്രം)

[തിരുത്തുക] വിക്കിപ്പീഡിയക്ക് പുറത്തുള്ള ലിങ്കുകൾ

  1. ഉബുണ്ടു സമൂഹ വിക്കിയിൽ യുബിക്വിറ്റി
  2. സോഫ്റ്റ്‌വെയർ വികസനത്തിനുള്ള സൗകര്യങ്ങൾ നൽകുന്ന ലോഞ്ച്പാഡ് വെബ്സൈറ്റിൽ യുബിക്വിറ്റിയുടെ താൾ
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ