എൻലൈറ്റൻമെന്റ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൻലൈറ്റൻമെന്റ് ഇ17 |
|
| വികസിപ്പിച്ചവർ | കാഴ്സ്റ്റൺ ഹെയ്റ്റ്സ്ലറും മറ്റുള്ളവരും |
| ഏറ്റവും പുതിയ സുസ്ഥിരമായ പതിപ്പ് |
E16 1.0.10 / 2011 ഒക്ടോബർ 9 |
| പൂർവ്വദർശന പ്രകാശനം | E17 0.16.999.65643 / 2011 നവംബർ 28 |
| പ്രോഗ്രാമിംഗ് ഭാഷ | സി |
| ഓപ്പറേറ്റിങ്ങ് സിസ്റ്റം | യൂണിക്സ്-പോലെയുള്ള |
| തരം | ജാലകസംവിധാനം |
| അനുമതിപത്രം | ബിഎസ്ഡി അനുമതിപത്രം |
| വെബ്സൈറ്റ് | http://www.enlightenment.org |
എൻലൈറ്റൻമെന്റ് (ഇ എന്നും അറിയപ്പെടുന്നു) ഒരു ജാലകസംവിധാനമാണ്. എക്സ് ജാലകസംവിധാനത്തിനു വേണ്ടിയുള്ള ഇത് ഒരു മുഴുവൻ പണിയിടമായും ഉപയോഗിക്കാവുന്നതാണ്.
ഉള്ളടക്കം |
ചരിത്രം [തിരുത്തുക]
1997ൽ എൻലൈറ്റൻമെന്റിന്റെ ആദ്യ പതിപ്പ് നിർമ്മിച്ചത് റാസ്റ്റർമാൻ (കാഴ്സ്റ്റൻ ഹെയ്റ്റ്സ്ലെർ) ആയിരുന്നു.[1]
ഒരു പതിറ്റാണ്ടോളമുള്ള വികസനത്തിനു ശേഷമാണ് ആദ്യ സുദൃഢ പ്രകാശനം ഉണ്ടായത്. ഏറ്റവും പുതിയ സ്ഥിരതയുള്ള പതിപ്പ് ഇ16 ആണ്. 0.17 വേർഷൻ, ഇ17 2000 മുതൽ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എൻലൈറ്റൻമെന്റ് ഫൗണ്ടേഷൻ ലൈബ്രറികളെ അടിസ്ഥാനമാക്കിയുള്ള ഇ17 ഒരു മുഴുവൻ പണിയിടമായി ഉപയോഗിക്കാവുന്നതാണ്.[2]
എൻലൈറ്റൻമെന്റിനെ ഐ കാൻഡി ജാലകസംവിധാനമെന്ന് വിളിക്കപ്പെടുന്നു.[3]
സവിശേഷതകൾ [തിരുത്തുക]
ഇ 16 [തിരുത്തുക]
- വർക്ക് സ്പേസുകളുമൊത്തുള്ള ഉപയോഗം ആയാസകരമാക്കുന്നു. പരമാവധി 2048 ഡെസ്ക്ക്ടോപ്പുകൾ വരെ നിർമ്മിക്കാം.
- ജാലകങ്ങളെ ചെറുകൂട്ടങ്ങളാക്കാനുള്ള സൗകര്യം.
- ജാലകങ്ങളെ ഐകണുകളാക്കാനുള്ള സംവിധാനം.
- ഈഷ് എന്ന പേരിലുള്ള കമാന്റ് ലൈൻ ഉപകരണം. ജാലകസംവിധാന ഭാഗങ്ങളെ പിന്തുണക്കുന്നു.
- ജാലകാതിരുകളെ പൂർണ്ണമായോ, കുറച്ചായോ ഒഴിവാക്കാൻ കഴിയുന്നു.
- ജാലക നിർവ്വഹണത്തിനുള്ള കീബോഡ് എളുപ്പവഴികൾക്ക് പിന്തുണ.
- പുതിയ പതിപ്പുകളിൽ ഫേഡിംഗ്, ട്രാൻസ്പാരെൻസി മുതലായ കംപോസിറ്റിംഗ് എഫക്ടുകൾ ഉൾപ്പെടുത്തിയിരുന്നു.
ഇ 17 [തിരുത്തുക]
- സമന്വിത ഫയൽ മാനേജർ. എന്നാൽ ഏകജാലക ബ്രൗസിംഗ് ലഭ്യമല്ല.
- പണിയിടത്തിലെ ഐകൺ പിന്തുണ.
- ചലനാത്മക പണിയിടം. പ്രധാന ഘടകങ്ങൾ ഇവയാണ്.
- ഐബാർ
- ഐബോക്സ്
- പേജർ
- എൻഗേജ്
- ഡ്രോപ്പ് ഷാഡോ
- ഇല്ല്യൂം
- ക്ലോക്ക്
- ബാറ്ററി
- സിപിയുഫ്രീക്വ്
- ടെമ്പറേച്ചർ
- വിർച്യൂൽ ഡെസ്ക്ടോപ്പുകൾ ഗ്രിഡ് മോഡിൽ.
- ആഗോളീകരണത്തിനുള്ള പിന്തുണ
- പ്രധാന മാനകങ്ങളായ നെറ്റ്ഡബ്ല്യുഎം, ഐട്രിപ്പിൾസിഎം, എക്സ്ഡിജി എന്നിവക്കുള്ള പിന്തുണ.
വികസിപ്പിക്കുന്നവർ [തിരുത്തുക]
പ്രധാനപ്പെട്ടവർ [തിരുത്തുക]
- കാഴ്സ്റ്റൺ "റാസ്റ്റർമാൻ" ഹെയ്റ്റ്സ്ലർ - നേതൃത്വം
- കിം "ക്വോ" വോൾഡേഴ്സ് - ഇ16ന്റെ വികസനം
- ഹിഷാം "കോഡ് വാരിയർ" മർദം ബേ[4]
- ക്രിസ്റ്റഫർ "ഡെവിൾഹോൺസ്" മൈക്കൽ
സജീവമല്ലാത്തവർ [തിരുത്തുക]
- ജിയോഫ് "മാൻഡ്രേക്ക്" ഹാരിസൺ[5]
ഇതും കുടി കാണുക [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ "Enlightenment DR16". Enlightenment.
- ↑ Geisler, Martin (9 December 2000). "E17 has been committed to CVS". Martin Geisler Online.
- ↑ Keith Packard, Deron Johnson (2007-07-03). "Composite Extension".
- ↑ Hisham Mardam Bey. "About Me". CodeWarrior's Cruft.
- ↑ "About Mandrake". mandrake.net.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട
പരിശീലനക്കുറിപ്പുകൾ The Unofficial Enlightenment User's Manual എന്ന താളിൽ ലഭ്യമാണ്