എൻലൈറ്റൻമെന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Enlightenment (window manager) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എൻലൈറ്റൻമെന്റ്
E17 enlightenment logo shiny black curved.svg
എൻലൈറ്റൻമെന്റ് ഇ17
എൻലൈറ്റൻമെന്റ് ഇ17
വികസിപ്പിച്ചത്കാഴ്സ്റ്റൺ ഹെയ്റ്റ്സ്ലറും മറ്റുള്ളവരും
Stable release
E21 0.21.4 / 29 നവംബർ 2016; 3 വർഷങ്ങൾക്ക് മുമ്പ് (2016-11-29)[1]
Preview release
E17 0.16.999.65643 / നവംബർ 28, 2011; 8 വർഷങ്ങൾക്ക് മുമ്പ് (2011-11-28)
Repository Edit this at Wikidata
ഭാഷസി
ഓപ്പറേറ്റിങ് സിസ്റ്റംയൂണിക്സ്-പോലെയുള്ള
തരംജാലകസംവിധാനം
അനുമതിബിഎസ്ഡി അനുമതിപത്രം
വെബ്‌സൈറ്റ്http://www.enlightenment.org

ഒരു ജാലകസംവിധാനമാണ് എൻലൈറ്റൻമെന്റ് അഥവാ . എക്സ് ജാലകസംവിധാനത്തിനു വേണ്ടിയുള്ള എൻലൈറ്റൻമെന്റ് ഇരുപതാം പതിപ്പു മുതൽ വേലാൻഡ് കംപോസിറ്റർ ആയും ലഭ്യമാണ്.[2] "ദൃശ്യാനുഭുതി നൽകുന്ന ഒരു ജാവകസംവിധാനം" എന്നാണു രചയിതാക്കൾ എൻലൈറ്റൻമെന്റിനെ വിശേഷിപ്പിക്കുന്നത്.[3] ഗ്രാഫിക്കൽ ഷെൽ ആയി പ്രവർത്തിക്കാനുള്ള സൗകര്യങ്ങളും എൻലൈറ്റൻമെന്റിൽ ലഭ്യമാണ്. എൻലൈറ്റൻമെന്റ് ഫൗണ്ടേഷൻ ലൈബ്രറിയോടൊപ്പം എൻലൈറ്റൻമെന്റ് ഒരു സമ്പൂർണ്ണ പണിയിട പരിസ്ഥിതിയായും പ്രവർത്തിക്കും.[4]

ചരിത്രം[തിരുത്തുക]

1997ൽ എൻലൈറ്റൻമെന്റിന്റെ ആദ്യ പതിപ്പ് നിർമ്മിച്ചത് റാസ്റ്റർമാൻ (കാഴ്സ്റ്റൻ ഹെയ്റ്റ്സ്ലെർ) ആയിരുന്നു.[5] ഒരു പതിറ്റാണ്ടോളമുള്ള വികസനത്തിനു ശേഷമാണ് ആദ്യ സുദൃഢ പ്രകാശനം ഉണ്ടായത്. 0.17 വേർഷൻ ആയ ഇ17 2000 മുതൽ വികസനത്തിൽ ആയിരുന്നു. 2012ൽ ആണു ഈ പതിപ്പ് പുറത്തിറങ്ങിയത്. ഇ21 ആണു ഏറ്റവും പുതിയ പതിപ്പ്.

എൻലൈറ്റൻമെന്റ് സ്വതേയുള്ള പണിയിടമായി ഉപയോഗിക്കുന്ന ലിനക്സ് വിതരണം ആയിരുന്നു ബോധി ലിനക്സ്. എന്നാൽ പിന്നീട് ബോധി എൻലൈറ്റൻമെന്റിനെ മോക്ഷ എന്ന പേരിൽ ഫോർക്ക് ചെയ്തു.

സവിശേഷതകൾ[തിരുത്തുക]

ഇ 16[തിരുത്തുക]

 • വർക്ക് സ്പേസുകളുമൊത്തുള്ള ഉപയോഗം ആയാസകരമാക്കുന്നു. പരമാവധി 2048 ഡെസ്ക്ക്ടോപ്പുകൾ വരെ നിർമ്മിക്കാം.
 • ജാലകങ്ങളെ ചെറുകൂട്ടങ്ങളാക്കാനുള്ള സൗകര്യം.
 • ജാലകങ്ങളെ ഐകണുകളാക്കാനുള്ള സംവിധാനം.
 • ഈഷ് എന്ന പേരിലുള്ള കമാന്റ് ലൈൻ ഉപകരണം. ജാലകസംവിധാന ഭാഗങ്ങളെ പിന്തുണക്കുന്നു.
 • ജാലകാതിരുകളെ പൂർണ്ണമായോ, കുറച്ചായോ ഒഴിവാക്കാൻ കഴിയുന്നു.
 • ജാലക നിർവ്വഹണത്തിനുള്ള കീബോഡ് എളുപ്പവഴികൾക്ക് പിന്തുണ.
 • പുതിയ പതിപ്പുകളിൽ ഫേഡിംഗ്, ട്രാൻസ്പാരെൻസി മുതലായ കംപോസിറ്റിംഗ് എഫക്ടുകൾ ഉൾപ്പെടുത്തിയിരുന്നു.

ഇ 17[തിരുത്തുക]

 • സമന്വിത ഫയൽ മാനേജർ. എന്നാൽ ഏകജാലക ബ്രൗസിംഗ് ലഭ്യമല്ല.
 • പണിയിടത്തിലെ ഐകൺ പിന്തുണ.
 • ചലനാത്മക പണിയിടം. പ്രധാന ഘടകങ്ങൾ ഇവയാണ്.
  • ഐബാർ
  • ഐബോക്സ്
  • പേജർ
  • എൻഗേജ്
  • ഡ്രോപ്പ് ഷാഡോ
  • ഇല്ല്യൂം
  • ക്ലോക്ക്
  • ബാറ്ററി
  • സിപിയുഫ്രീക്വ്
  • ടെമ്പറേച്ചർ
 • വിർച്യൂൽ ഡെസ്ക്ടോപ്പുകൾ ഗ്രിഡ് മോഡിൽ.
 • ആഗോളീകരണത്തിനുള്ള പിന്തുണ
 • പ്രധാന മാനകങ്ങളായ നെറ്റ്ഡബ്ല്യുഎം, ഐട്രിപ്പിൾസിഎം, എക്സ്ഡിജി എന്നിവക്കുള്ള പിന്തുണ.

വികസിപ്പിക്കുന്നവർ[തിരുത്തുക]

പ്രധാനപ്പെട്ടവർ[തിരുത്തുക]

 • കാഴ്സ്റ്റൺ "റാസ്റ്റർമാൻ" ഹെയ്റ്റ്സ്ലർ - നേതൃത്വം
 • കിം "ക്വോ" വോൾഡേഴ്സ് - ഇ16ന്റെ വികസനം
 • ഹിഷാം "കോഡ് വാരിയർ" മർദം ബേ[6]
 • ക്രിസ്റ്റഫർ "ഡെവിൾഹോൺസ്" മൈക്കൽ

സജീവമല്ലാത്തവർ[തിരുത്തുക]

 • ജിയോഫ് "മാൻഡ്രേക്ക്" ഹാരിസൺ[7]

ഇതും കുടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Lees, Simon (2016-11-29). "Enlightenment DR 0.20.1 Release". Enlightenment Git. ശേഖരിച്ചത് 2016-12-04.
 2. "Enlightenment DR 0.20.0 Release". Enlightenment.org. ശേഖരിച്ചത് 8 March 2016.
 3. Keith Packard, Deron Johnson (3 July 2007). "Composite Extension".
 4. "Portal:Enlightenment". en.opensuse.org. 2012-12-21. ശേഖരിച്ചത് 2014-06-17.
 5. "Enlightenment DR16". Enlightenment.
 6. Hisham Mardam Bey. "About Me". CodeWarrior's Cruft.
 7. "About Mandrake". mandrake.net.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=എൻലൈറ്റൻമെന്റ്&oldid=2454953" എന്ന താളിൽനിന്ന് ശേഖരിച്ചത്