ബയോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബയോസ്: ബേസിക് ഇന്‍പുട്ട്/ഔട്ട്പുട്ട് സിസ്റ്റം
AwardBIOS CMOS Setup Utility.png
Phoenix AwardBIOS CMOS (non-volatile memory) Setup utility on a standard PC
സംഭരിച്ചു വെച്ചിരിക്കുന്നത്:
സാധാരണ ഉല്പാദകര്:

ബേസിക് ഇന്‍പുട്ട്/ഔട്ട്‌പുട്ട് സിസ്റ്റം (ഇംഗ്ലീഷ്: Basic Input Output System) എന്നതിന്റെ ചുരുക്കെഴുത്താണ് ബയോസ് (BIOS)[1] [2]. പലപ്പോഴും ബൈനറി ഇന്‍പുട്ട്/ഔട്ട്‌പുട്ട് സിസ്റ്റം, ബേസിക് ഇന്റെഗ്രേറ്റഡ് ഓപറേറ്റിങ്ങ് സിസ്റ്റം, ബില്‍റ്റ് ഇന്‍ ഓപറേറ്റിങ്ങ് സിസ്റ്റം എന്നൊക്കെ ഇത് തെറ്റായി വിവരിക്കാറുണ്ട്. ഒരു പേര്‍സണല്‍ കമ്പ്യൂട്ടറില്‍ ആദ്യമായി വൈദ്യുതി നല്‍കുമ്പോള്‍ പ്രവര്‍ത്തിക്കുന്ന ദൃഢമായ ഒരു ഗൂഢഭാഷയെയാണ് ബയോസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. കമ്പ്യൂട്ടറിലുള്ള പ്രധാന ഹാര്‍ഡ്‌വെയര്‍ ഘടകങ്ങളെ ഓപറേറ്റിംങ്ങ് സിസ്റ്റവുമായി ബന്ധിപ്പിക്കുന്ന ഒരു പ്രത്യേക സോഫ്റ്റ്‌വെയറാണിത്. സാധാരണയായി മദര്‍ബോര്‍ഡിലുള്ള ഫ്ലാഷ് മെമ്മറി ചിപ്പിലോ, റാന്‍ഡം ആക്സസ്സ് മെമ്മറി ചിപ്പിലോ (ROM) ഇത് സംഭരിച്ചുവെക്കുന്നു. ഹാര്‍ഡ് ഡിസ്ക് ഡ്രൈവ്, ഫ്ലോപ്പി ഡിസ്ക് ഡ്രൈവ്, ഒപ്റ്റികല്‍ ഡിസ്ക് ഡ്രൈവ്, തുടങ്ങിയ ഹാര്‍ഡ്‌വേയര്‍ ഘടകങ്ങളെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തനം ആരംഭിക്കലാണ് ബയോസിന്റെ പ്രാ‍ഥമിക ചുമതല. തന്മൂലം മറ്റു മീഡിയകളില്‍ സൂക്ഷിച്ചിരിക്കുന്ന സോഫ്റ്റ്‌വേയറുകള്‍ക്ക് യന്ത്രത്തിന്റെ പ്രവര്‍ത്തനം മനസ്സിലാക്കി മുന്നോട്ട് പോകുവാന്‍ അവസരമൊരുക്കുന്നു.

[തിരുത്തുക] അവലംബം

  1. IBM Personal Computer Technical Reference manual, IBM Corporation, First Edition, Revised March 1983, page iii
  2. Mukherjee, Anindya; Narushoff, Paul (1993), Programmer's Guide to the AMIBIOS, Windcreat/McGraw-Hill, ISBN 0-07-001561-9 
"http://ml.wikipedia.org/wiki/%E0%B4%AC%E0%B4%AF%E0%B5%8B%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം