നെറ്റ്ബുക്ക്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വയറില്ലാ ആശയവിനിമയത്തിനും (wireless communication) ഇന്റര്‍നെറ്റ് ഉപയോഗത്തിനും വേണ്ടി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ചെറിയ വഹനീയമായ ലാപ്‌ടോപ്പ് കമ്പ്യൂട്ടറാണ് നെറ്റ്ബുക്ക്.[1] പ്രധാനമായും വെബ് ബ്രൗസിങ്ങിനും ഇ-മെയിലുകള്‍ ഉപയോഗിക്കുന്നതിനും വേണ്ടി നിര്‍മ്മിക്കപ്പെടുന്ന നെറ്റ്ബുക്കുകള്‍ ഇന്റര്‍നെറ്റിനെ കൂടുതലായി ഉപയോഗപ്പെടുത്തുന്നു.[2] ഇതുവഴി ലക്ഷ്യമാക്കുന്നത് വലിയ പ്രവര്‍ത്തന ശക്തിയുള്ള കമ്പ്യൂട്ടര്‍ ആവശ്യമില്ലാത്ത ക്ലൗഡ് കമ്പ്യൂട്ടിങ്ങ് ഉപയോക്താക്കളേയാണ്.[3] വിന്‍ഡോസ് എക്സ്.പിയും ലിനക്സിന്റെ വകഭേദങ്ങളുമാണ് ഇതില്‍ ഉപയോഗിക്കുന്നത്[2] കൂടുതല്‍ കമ്പ്യൂട്ടര്‍ വിഭവങ്ങള്‍ ഉപയോഗിക്കുന്ന വിന്‍ഡോസ് വിസ്റ്റ പോലെയുള്ള ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങള്‍ ഇവയില്‍ ഉപയോഗിക്കാറില്ല.[4] 5 ഇഞ്ചില്‍ താഴെ[5] മുതല്‍ 13 ഇഞ്ചിനു മുകളില്‍[6] വരെയുള്ള വലിപ്പങ്ങളിലും 2 പൗണ്ട് മുതല്‍ 3 പൗണ്ട് വരെ ഭാരമുള്ളവയുമാണ് ഇവ. സാധാരണ ലാപ്‌ടോപ്പുകളേക്കാള്‍ വിലകുറവാണ് ഇവയ്ക്ക്.[2][7]
ഉള്ളടക്കം |
[തിരുത്തുക] സാങ്കേതികവിദ്യ
[തിരുത്തുക] ഹാര്‍ഡ്‌വെയര്‍
ശക്തിയുള്ള ഹാര്‍ഡ്‌വെയറുകള്‍ ആവശ്യമില്ലാത്ത ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകളും സേവനങ്ങളുമാണ് സാധാരണയായി നെറ്റ്ബുക്ക് ഉപയോക്താക്കള്‍ ഉപയോഗിക്കുക.[8] ചില നെറ്റ്ബുക്കുകള്‍ക്ക് മറ്റ് കമ്പ്യൂട്ടറുകളില്‍ ഉള്ളതുപോലെയുള്ള ഹാര്‍ഡ് ഡിസ്കോ ഒപ്റ്റിക്കല്‍ ഡിസ്ക് ഡ്രൈവുകളോ ഉണ്ടാവണമെന്നില്ല.[9] അത്തരം നെറ്റ്ബുക്കുകളില്‍ ഭാരം കുറഞ്ഞതും കൂടുതല്‍ ഈടുനില്‍ക്കുന്നതുമായ സോളിഡ്-സ്റ്റേറ്റ് സംഭരണ ഉപാധികളാണ് ഉപയോഗപ്പെടുത്തുന്നത്. ഒപ്റ്റിക്കല്‍ ഡിസ്ക് ഡൈവുകളില്ലാത്തവയില്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയറുകള്‍ വെബ്ബില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുകയോ യു.എസ്.ബി ഉപകരണങ്ങളില്‍ നിന്നും സ്വീകരിക്കുകയോ ചെയ്യുന്നു.
വിപണിയില്‍ നിലവിലുള്ളവ വൈ-ഫൈ വയര്‍ലെസ് നെറ്റ്വര്‍ക്കിങ്ങ് പിന്തുണക്കുന്നവയാണ്.
[തിരുത്തുക] സോഫ്റ്റ്വെയര്‍
വിന്‍ഡോസ്: 2009 ജനുവരിയിലെ കണക്കനുസരിച്ച് 90 ശതമാനത്തില്‍ കൂടതല്‍ നെറ്റ്ബുക്കുകളും വിന്‍ഡോസ് എസ്.പിയോടു കൂടിയാണ് വരുന്നത്[10], ശേഷം $15 മുതല്‍ $35 വരെയാണ് മൈക്രോസോഫ്റ്റ് ഒരു നെറ്റ്ബുക്കിനുള്ള വിന്‍ഡോസ് എക്സ്.പിക്കും ഈടാക്കുന്നത്[11][12]. വിലകുറഞ്ഞ പേഴ്സണല്‍ കമ്പ്യൂട്ടറുകളില്‍ വിന്‍ഡോസ് എക്സ്.പിക്കുള്ള പിന്തുണ മക്രോസോഫ്റ്റ് ജൂണ്‍ 2008 ല്‍ നിന്നും 2010 ജൂണ്‍ വരെ നീട്ടിയിട്ടുമുണ്ട്[13], കൂടുതല്‍ നെറ്റ്ബുക്കുകള്‍ ലിനക്സ് ഉപയോഗപ്പെടുത്തുന്നത് തടന്ന് വിപണിയിലെ ഈ മേഖലയില്‍ സജീവമാകുന്നതിനു വേണ്ടി കൂടിയാണിത്.[14][15]
വിന്‍ഡോസ് 7 ന്റെ തുടക്ക പതിപ്പ് (Windows 7 Starter Edition) ഈ നിരയിലുള്ള ഉപകരണങ്ങള്‍ക്ക് വേണ്ടി പരീക്ഷിക്കപ്പെടുകയും[16] ഡെമോണ്‍സ്ട്രേഷന്‍ വിജയിക്കുകയും ചെയ്തു[17], മൂന്ന് ആപ്ലീക്കേഷനുകള്‍ മാത്രമായി ഇതില്‍ പരിമിധിപ്പെടുത്തിയിട്ടുണ്ട്[18][19]. വിന്‍ഡോസ് സി.ഇയും നെറ്റ്ബുക്കുകളില്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്, ലഘുവായ രൂപകല്പനയായതിനാലാണത്, ഇത് നെറ്റ്ബുക്കുകളുടെ രൂപകല്പന ഉദ്ദേശത്തെ സാധൂകരിക്കുകയും ചെയ്യുന്നു.[20]
ലിനക്സ്: 2009 ജനുവരിയിലെ കണക്ക് പ്രകാരം കസ്റ്റമൈസ് ചെയ്ത ലിനക്സ് വിതരണങ്ങളുടെ നെറ്റ്ബുക്കുകളിലെ ഉപയോഗം 10 ശതമാനത്തില്‍ താഴെയാണ്,[10] വിന്‍ഡോസിനു ശേഷം കൂടുതല്‍ പ്രചാരം ലിനക്സിനാണ്. സാധരണഗതിയില്‍ ഇന്റര്‍നെറ്റിലെ വിതരണകേന്ദ്രത്തില്‍ നിന്നും ഉപയോഗിക്കുകയാണ് ലിനക്സ് സോഫ്റ്റ്വെയറുകള്‍ ചെയ്യുന്നത്. പക്ഷെ Eee PC പോലെയുള്ള ആദ്യകാല നെറ്റ്ബുക്കുകള്‍ ഇത് പ്രയോജനപ്പെടുത്തുന്നതില്‍ പരാജയപ്പെടുകയാണുണ്ടായത്.
നെറ്റ്ബുക്കുകള്‍ പുതിയ ലിനക്സ് വിതരണങ്ങളുടെ വികസനത്തിന് വഴിതെളിച്ചിട്ടുമുണ്ട്, ഉബുണ്ടു നെറ്റ്ബുക്ക് റീമിക്സ്, ഈസി പീസി എന്നിവ അവയില്‍പ്പെട്ടതാണ്.
[തിരുത്തുക] ഗാലറി
|
Zelybron Micro Nina 1.jpg
|
S10 wiki.JPG
|
[തിരുത്തുക] അവലംബം
- ↑ Intel.com: Thoughts on Netbooks
- ↑ 2.0 2.1 2.2 Netbook Trends and Solid-State Technology Forecast. pricegrabber.com. pp. 7. https://mr.pricegrabber.com/Netbook_Trends_and_SolidState_Technology_January_2009_CBR.pdf. Retrieved on 2009-01-28.
- ↑ Disruptor: The 'netbook' revolution. Fortune Magazine, Michael Copeland, October 16, 2008.
- ↑ Cheap PCs Weigh on Microsoft. Business Technologies, The Wall Street Journal, December 8, 2008.
- ↑ UMID Netbook Only 4.8″
- ↑ CES 2009 - MSI Unveils the X320 “MacBook Air Clone” Netbook
- ↑ "Light and Cheap, Netbooks Are Poised to Reshape PC Industry" (The New York Times - April 1, 2009: "AT&T announced on Tuesday that customers in Atlanta could get a type of compact PC called a netbook for just $50 if they signed up for an Internet service plan..." - “The era of a perfect Internet computer for $99 is coming this year,” said Jen-Hsun Huang, the chief executive of Nvidia, a maker of PC graphics chips that is trying to adapt to the new technological order.
- ↑ Shoot For the Clouds
- ↑ What is a Netbook computer?
- ↑ 10.0 10.1 Think Linux Rules on Netbooks? Think Again
- ↑ Microsoft shares hit 11-year low
- ↑ http://online.wsj.com/article/SB124018108488732939.html
- ↑ Microsoft Announces Extended Availability of Windows XP Home for ULCPCs, April 3, 2008 Press release
- ↑ Microsoft to limit capabilities of cheap laptops, IT World May 12, 2008
- ↑ Microsoft U-turn to stop Linux dominating ultra low cost PC
- ↑ Microsoft seeking Win 7 testers for netbooks?
- ↑ Ars@PDC: Steven Sinofsky on Windows 7 and netbooks
- ↑ Windows 7 to Ship In Six Different Versions
- ↑ Confirmed: Windows 7 'netbook edition'
- ↑ Windows CE takes on Linux in low-end netbooks