"തിരുവിതാംകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.1+) (യന്ത്രം ചേർക്കുന്നു: zh:特拉凡哥尔
വരി 126: വരി 126:
[[sv:Travancore]]
[[sv:Travancore]]
[[ta:திருவிதாங்கூர்]]
[[ta:திருவிதாங்கூர்]]
[[zh:特拉凡哥尔]]

07:25, 9 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവിതാംകൂർ ഭരണകൂടം
കേരളചരിത്രത്തിന്റെ ഭാഗം
[1][2]
തിരുവിതാംകൂർ രാജാക്കന്മാർ
വീരമാർത്താണ്ഡവർമ്മ 731-
അജ്ഞാത നാമ -802
ഉദയ മാർത്താണ്ഡ വർമ്മ 802-830
വീരരാമമാർത്താണ്ഡവർമ്മ 1335-1375
ഇരവിവർമ്മ 1375-1382
കേരള വർമ്മ 1382-1382
ചേര ഉദയ മാർത്താണ്ഡ വർമ്മ 1382-1444
വേണാട് മൂത്തരാജ 1444-1458
വീരമാർത്താണ്ഡവർമ്മ രണ്ട് 1458-1471
ആദിത്യ വർമ്മ 1471-1478
ഇരവി വർമ്മ 1478-1503
ശ്രീ മാർത്താണ്ഡവർമ്മ 1503-1504
ശ്രീ വീര ഇരവിവർമ്മ 1504-1528
മാർത്താണ്ഡവർമ്മ ഒന്ന് 1528-1537
ഉദയ മാർത്താണ്ഡ വർമ്മ രണ്ട് 1537-1560
കേരള വർമ്മ 1560-1563
ആദിത്യ വർമ്മ 1563-1567
ഉദയ മാർത്താണ്ഡ വർമ്മ മൂന്ന് 1567-1594
ശ്രീ വീര ഇരവി വർമ്മ കുലശേഖര പെരുമാൾ 1594-1604
ശ്രീ വീര വർമ്മ 1604-1606
ഇരവി വർമ്മ 1606-1619
ഉണ്ണി കേരള വർമ്മ 1619-1625
ഇരവി വർമ്മ 1625-1631
ഉണ്ണി കേരള വർമ്മ 1631-1661
ആദിത്യ വർമ്മ 1661-1677
ഉമയമ്മ റാണി 1677-1684
രവി വർമ്മ 1684-1718
ഉണ്ണി കേരള വർമ്മ 1719-1724
രാമ വർമ്മ 1724-1729
അനിഴം തിരുനാൾ 1729-1758
കാർത്തിക തിരുനാൾ 1758-1798
അവിട്ടം തിരുനാൾ 1798-1810
ഗൌരി ലക്ഷ്മി ബായി 1810-1815
ഗൌരി പാർവ്വതി ബായി 1815-1829
സ്വാതി തിരുനാൾ 1829-1846
ഉത്രം തിരുനാൾ 1846-1860
ആയില്യം തിരുനാൾ 1860-1880
വിശാഖം തിരുനാൾ 1880-1885
ശ്രീമൂലം തിരുനാൾ 1885-1924
സേതു ലക്ഷ്മി ബായി 1924-1931
ശ്രീചിത്തിര തിരുനാൾ 1931-1991 (1971-1991 റ്റൈറ്റുലാർ)

‡ Regent Queens

തിരുവിതാംകൂ൪ രാജകുടുംബത്തിലെ മഹാരാജാ സ്ഥാനീയർ
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ 1991-2013
മൂലം തിരുനാൾ രാമവർമ്മ രണ്ടാമൻ 2013-
തലസ്ഥാനങ്ങൾ
പത്മനാഭപുരം 1721-1795
തിരുവനന്തപുരം 1795-1949
കൊട്ടാരങ്ങൾ
പത്മനാഭപുരം കോട്ട
കിളിമാനൂർ കൊട്ടാരം
കുതിരമാളിക
കവടിയാർ കൊട്ടാരം
ആറ്റിങ്ങൽ കൊട്ടാരം
കോയിക്കൽ കൊട്ടാരം
edit

തിരുവനന്തപുരം തലസ്ഥാനമായിട്ടുള്ള ഒരു നാട്ടുരാജ്യമായിരുന്നു തിരുവിതാംകൂർ അഥവാ തിരുവിതാങ്കോട്. തെക്കൻ കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഇപ്പോൾ തമിഴ്‌നാട്ടിലുള്ള കന്യാകുമാരി ജില്ലയും ചേർന്നതായിരുന്നു പുതിയ തിരുവിതാംകൂറിന്റെ വിസ്തൃതി. പുരാതന കാലത്തെ തിരുവിതാം കൂറിന്റെ ചരിത്രവും ഭൂവിസ്തൃതിയും അജ്ഞാതമാണ്‌. ചേരസാമ്രാജ്യകാലത്ത് ഇത് ഒരു തലസ്ഥാനമായിരുന്നു. മുസിരിസ് പ്രസിദ്ധമായതോടെ ആസ്ഥാനം കൊടുങ്ങല്ലൂരിലേക്ക് മാറുകയും പിന്നീട് വിദേശീയാക്രമണം കൂടുകയും പെരിയാറിന്റെ ഗതി മാറുകയും ചെയ്തതോടെ കൊച്ചിയിലേക്കും തുടർന്ന് വേണാടിലേക്കും മാറുകയായിരുന്നു. ഇതിനൊപ്പം ചേരസാമ്രാജ്യത്തിന്റെ ശിഥിലീകരണങ്ങളും നടന്നിരുന്നു. കാലങ്ങളായി പലഭാഗത്തായി ഉദിച്ചിരുന്ന കുടുംബ ബന്ധുക്കൾ അതാത് സ്ഥലങ്ങളിലെ ഭരണാധികാരികളായിത്തീർന്നിരുന്നു. എന്നാൽ ചേരരാജാക്കന്മാരുടെ നേർ പിന്തുടർച്ച എന്നവകാശപ്പെടാവുന്നവരാണ്‌ തിരുവിതാംകൂർ രജവംശം. മാർത്താണ്ഡവർമ്മയുടെ കാലത്താണ്‌ അതിന്റെ ഏറ്റവും കൂടുതൽ വിസ്തൃതി പ്രാപിച്ചത്. 1949 ജുലൈ‌ 1 നു കൊച്ചി രാജ്യവുമായി യോജിച്ച്‌ തിരു-കൊച്ചി സംസ്ഥാനമാകുകയും പിന്നെ മദ്രാസ്‌ സംസ്ഥാനത്തിലെ മലബാർ ജില്ലയോട്‌ ചേർന്ന് 1956 നവംബർ 1 നു കേരള സംസ്ഥാനമാകുകയും ചെയ്തു. ചുവന്ന പശ്ചാത്തലത്തിൽ രജത വർണത്തിൽ ആലേഖനം ചെയ്ത വലം പിരി ശംഖായിരുന്നു തിരുവിതാംകൂറിന്റെ പതാക. ഈ നാട്ടുരാജ്യത്തിലെ ഭരണാധികാരികൾ പദ്മനാഭദാസൻ (പദ്മനാഭൻ: മഹാവിഷ്ണു ഭഗവാന്റെ അപര നാമധേയം)എന്നറിയപ്പെട്ടിരുന്നു. ചേരചക്രവത്തിമാരുടെ പിൻ‌ഗാമികളാണ്‌ തിരുവിതാംകൂർ രാജവംശം എന്ന് വിശ്വസിക്കുന്നു.

പേരിനു പിന്നിൽ

ചേരസാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ ഭൂപ്രദേശം സമൃദ്ധിയുടെ നാട് എന്നർത്ഥത്തിൽ ശ്രീ വാഴും കോട് എന്ന് വിളിക്കുകയും അത് തിരുവാഴുംകോട്, തിരുവാങ്കോട്, തിരുവിതാംകൂർ എന്നിങ്ങനെ ആയിത്തീരുകയും ചെയ്തു എന്ന് ചില ഗ്രന്ഥകാരന്മാർ പറയുന്നു. [3] ചേരസാമ്രാജ്യത്തിന്റെ പിന്തുടർച്ചയാണ്‌ തിരുവിതാംകൂർ എന്നാണ്‌ കരുതിവരുന്നത്.

ഉത്ഭവം

ചരിത്രം

ഈ മേഖല ഒന്നാം സംഘകാലത്ത്‌ (300 BC – 600 AD) ആയ്‌ രാജവംശതിന്റെ ഭരണത്തിൻ കീഴിലായിരുന്നു ഈ പ്രദേശം. രണ്ടാം സംഘകാലത്ത്‌ (850–1400 AD) കുലശേഘരൻമാരും ചോളൻമാരും തമ്മിൽ നടന്ന യുദ്ധത്തിനു വേദിയാകുകയും, ശേഷം തലസ്ഥാനമായിരുന്ന വിഴിഞ്ഞം ചോളൻമാർ കൈയടക്കുകയും ചെയ്തു. [അവലംബം ആവശ്യമാണ്] പിന്നീട്‌ വേണാട്‌ എന്നറിയപ്പെട്ട ഈ രാജ്യത്തെ ഭരണാധികാരികൾ ദുർബലരായിരുന്നതിനാൽ പുറമേ നിന്നുള്ള മധുരൈ നായ്ക്കന്‍മാരുടെ ഭീഷണികളൊടൊപ്പം രാജ്യത്തിനകത്തു തന്നെയുള്ള എട്ടുവീട്ടിൽ പിള്ളമാർ, യോഗക്കാർ തുടങ്ങിയ ജൻമിമാരിൽ നിന്നും ചെറുത്തു നിൽപ്പുകൾ നേരിടേണ്ടി വന്നു.

പതിനെട്ടാം നൂറ്റാണ്ട്

മാർത്താണ്ഡ വർമ്മ

തിരുവിതാംകൂറിന്റെ ആധുനിക ചരിത്രം തുടങ്ങുന്നത്‌ ജൻമാവകാശമായി വേണാട്‌ രാജസ്ഥാനം ലഭിച്ച മാർത്താണ്ഡ വർമ്മയിൽ നിന്നാണ്‌. അദ്ദേഹം തന്റെ ഭരണകാലത്ത്‌ (1729–1758) രാജ്യം തിരുവിതാംകൂറായി വ്യാപിപ്പിച്ചു. ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം അദ്ദേഹം കമ്പനിയുടെ സഹായത്തൊടെ[അവലംബം ആവശ്യമാണ്] എട്ടുവീട്ടിൽ പിള്ളമാരുടെ ശക്തി ക്ഷയിപ്പിച്ചു. (എട്ടുവീട്ടിൽ പിള്ളമാരാണ്‌ രാജാവിനെ എതിർക്കാൻ തമ്പിമാരെ സഹായിച്ചിരുന്നത്‌.) തുടർന്നുള്ള യുദ്ധങ്ങളിൽ അദ്ദേഹം ആറ്റിങ്ങൽ, കൊല്ലം, കായംകുളം, കൊട്ടാരക്കര തുടങ്ങി കൊച്ചി വരെയുള്ള എല്ലാ നാട്ടുരാജ്യങ്ങളും പിടിച്ചടക്കി. തിരുവിതാംകൂറും ഡച്ചുകാരുമായി നടന്ന യുദ്ധത്തിൽ ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയെ അദ്ദേഹം പരാജയപ്പെടുത്തി. ഈ യുദ്ധത്തിന്റെ ഗതി നിർണയിച്ചത്‌ ഡച്ച്‌ അഡ്മിറലായിരുന്ന ഡെ ലെന്നൊയിയെ 1741 ഒാഗസ്റ്റ്‌ 10 നു (കുളച്ചൽ യുദ്ധം) കീഴ്പ്പെടുത്തിയതായിരുന്നു. 1750 ജനുവരി 3 (മകരം 5, 725 കൊല്ലവർഷം)- ന്‌ അദ്ദേഹം തന്റെ രാജ്യം കുലദൈവമായ ശ്രീ പത്മനാഭസ്വാമിക്ക്‌ സമർപ്പിച്ചു. ഇത്‌ തൃപ്പടി ദാനം എന്ന പേരിൽ അറിയപ്പെട്ടു. ഇതിനു ശേഷമാണ്‌ തിരുവിതാംകൂരിലെ രാജാക്കൻമാർ പത്മനാഭദാസൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്‌. 1753-ൽ ഡച്ചുകാർ മഹാരാജാവുമായി ഒരു സമാധാന കരാർ ഒപ്പു വെച്ചു. 1754 ജനുവരി 3നു നടന്ന അമ്പലപ്പുഴ യുദ്ധത്തിൽ സ്ഥാനഭ്രഷ്ടരായ നാടുവാഴികളും കൊച്ചിയിലെ രാജാവും പരാജയം സമ്മതിച്ചതൊടെ മാർത്താണ്ഡവർമ്മ തന്റെ ഭരണത്തിനു നേർക്കുള്ള എല്ലാ എതിർപ്പുകളേയും അതിജീവിച്ചു. 1757-ൽ തിരുവിതാംകൂരും കൊച്ചിയും തമ്മിൽ വടക്കൻ മേഖലയിൽ സമാധാനവും ഭരണ സ്ഥിരത ഉറപ്പാക്കാനായി ഒരു ഉടമ്പടിയുണ്ടാക്കി. മാർത്താണ്ഡ വർമ്മ നികുതി സമ്പ്രദായം ഏകീകരിക്കുന്നതിലും അനേകം ജലസേചന പദ്ധതികൾ ആവിഷ്കരിക്കുന്നതിലും മുഖ്യ പങ്കു വഹിച്ചു. കുളച്ചൽ യുദ്ധത്തിൽ തടവുകാരനായി പിടിക്കപ്പെട്ട അഡ്മിറൽ [അവലംബം ആവശ്യമാണ്] ഡെ ലെന്നൊയിയെ അദ്ദേഹം വലിയ കപ്പിത്താനായി നിയമിച്ചു. പീരങ്കികളും വെടിക്കോപ്പുകളും ഉപയോഗിക്കാൻ തുടക്കമിട്ട്‌ അദ്ദേഹം തിരുവിതാംകൂറ്‍ സേനയെ ആധുനികീകരിച്ചു. മറവൻ പട എന്ന പേരിൽ ഒരു അംഗരക്ഷക സേനയും കുളച്ചൽ കേന്ദ്രമാക്കി ഒരു സംരക്ഷക സേനയും മാർത്താണ്ഡ വർമ്മ രൂപവത്കരിച്ചു.

തിരുവിതാംകൂർ രാജമുദ്രയുടെ ശില്പം
ധർമ്മരാജ

മാർത്താണ്ഡവർമ്മയുടെ പിൻഗാമിയും ധർമ്മരാജയെന്ന പേരിൽ പ്രശസ്തനുമായ കാർത്തിക തിരുനാൾ രാമ വർമ്മ 1795 ൽ തലസ്ഥാനം പത്മനാഭപുരത്തു നിന്നും തിരുവനന്തപുരത്തേക്കു മാറ്റി. രാമവർമ്മയുടെ ഭരണകാലം തിരുവിതാംകൂർ ചരിത്രത്തിലെ സുവർണ കാലമായി കണക്കാക്കപ്പെടുന്നു. മാർത്താണ്ഡവർമ്മ കീഴടക്കിയ മേഖലകളിലെ മേൽക്കോയ്മ നിലനിർത്തുന്നതിനോടൊപ്പം അദ്ദേഹം സാമൂഹ്യ പരിഷ്കരണത്തെ മെച്ചപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അക്കാലത്ത്‌ തിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസ്‌ എന്ന പ്രഗല്ഭനായ ഉദ്യോഗസ്ഥന്റെ സഹായവും അദ്ദേഹതിനു ലഭിച്ചു.

ധർമ്മരാജയുടെ ഭരണകാലത്ത്‌ 1791 ൽ തിരുവിതാംകൂറിന്‌ മൈസൂറ്‍ രാജാവായ ടിപ്പു സുൽത്താന്റെ ആക്രമണം നേരിടേണ്ടി വന്നു. തിരുവിതാംകൂർ സൈന്യം 6 മാസത്തോളം സുൽത്താനെതിരെ ചെറുത്തു നിന്നു. അതിനു ശേഷം രാജാവ്‌ ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ സഹായം തേടുകയും തുടർന്ന്‌ ബ്രിട്ടീഷ്‌ റെസിഡെന്റെ രാജ്യത്ത്‌ വരികയും ചെയ്തു. ബ്രിട്ടീഷ്‌ റെസിഡെന്റായിരുന്ന കേണൽ മെക്കാളെ രാജാവിനെ അനേകം ഉടമ്പടികളിൽ ഒപ്പു വെയ്പിക്കുന്നതിൽ വിജയിക്കുകയും [അവലംബം ആവശ്യമാണ്]തുടർന്നു തിരുവിതാംകൂറിനെ ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ നിയന്ത്രണതിൻ കീഴിൽ കൊണ്ടു വന്ന്‌ രാജ്യത്തിന്റെ സ്വയംഭരണം അവസാനിപ്പിക്കുകയും ചെയ്തു. അങ്ങനെ തോൽപ്പിക്കപ്പെട്ട ടിപ്പു സുൽത്താൻ പിന്നീട് 1799-ലെ മൈസൂര് യുദ്ധത്തിൽ മരിക്കും വരെയും തിരുവിതാംകൂറിനെ ആക്രമിക്കാൻ മുതിർന്നില്ല. ധർമ്മരാജ രാജ്യത്തെ വാണിജ്യമേഖലയേയും ശക്തിപ്പെടുത്തി.

ബാലരാമ വർമ്മ

ധർമരാജയുടെ മരണശേഷം 1798ൽ ബാലരാമ വർമ്മ തന്റെ പതിനാറാം വയസ്സിൽ ഭരണം ഏറ്റെടുത്തു. ഇക്കാലത്തെ പ്രഗല്ഭനായ ദിവാനായിരുന്നു വേലുത്തമ്പി. തിരുവിതാംകൂറിന്റെ ആഭ്യന്തരകാര്യങ്ങളിൽ കേണൽ മെക്കാളെ ഇടപെടുന്നതിനെ വേലുത്തമ്പി ദളവ ശക്തമായി എതിർത്തു. 1809ലെ കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ അദ്ദേഹം ജനങ്ങളോട്‌ ആഹ്വാനം ചെയ്തു. കൊച്ചിയിലെ മന്ത്രിയായ പാലിയത്തഛനും വേലുത്തമ്പിക്ക്‌ പിന്തുണ പ്രഖ്യാപിച്ചു. നാഗർകോവിലിലും കൊല്ലത്തും നടന്ന യുദ്ധങ്ങളിൽ ബ്രിട്ടീഷുകാർ അദ്ദേഹത്തെ പരാജയപ്പെടുത്തി. അതു വരെയും യുദ്ധത്തിൽ സജീവമായി പങ്കെടുക്കാതിരുന്ന മഹാരാജാവും വേലുത്തമ്പിക്കെതിരെ തിരിഞ്ഞു. ബ്രിട്ടീഷുകാരാൽ പിടിക്കപ്പെടാതിരിക്കാൻ വേലുത്തമ്പി ആത്മഹത്യ ചെയ്തു. കീഴടങ്ങിയ പാലിയത്തഛൻ മദ്രാസിലേക്കു നാടുകടത്തപ്പെട്ടു.

പത്തൊമ്പതാം നൂറ്റാണ്ടും ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭവും

മഹാരാജാവ് രാമവർമ്മയുടെ പൂർണ്ണകായ പ്രതിമ കൊച്ചിയിലെ സുഭാഷ് പാർക്കിൽ

ബാലരാമ വർമ്മയ്ക്ക്‌ ശേഷം ബ്രിട്ടീഷുകാരുടെ പിന്തുണയോടെ 1810 മുതൽ 1815 വരെ റാണി ഗൌരി ലക്ഷ്മീഭായി രാജ്യം ഭരിച്ചു. 1813ൽ അവർക്ക്‌ ഒരു ആൺകുഞ്ഞ്‌ പിറന്നപ്പോൾ ആ ശിശുവിനെ രാജാവായി പ്രഖ്യാപിച്ചു. 1815ൽ തന്റെ മരണം വരെ അവർ റീജൻറായി രാജ്യം ഭരിച്ചു. ഇക്കാലത്ത്‌ സാമൂഹിക രംഗത്തും വിദ്യാഭ്യാസ രംഗത്തും വളരെ പുരോഗതിയുണ്ടായി. ഗർഭശ്രീമാൻ എന്നറിയപ്പെട്ട സ്വാതിതിരുനാൾ ബാലരാമവർമ്മ 1829ൽ രാജാവായി അഭിഷിക്തനായി. കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും അദ്ദേഹം പ്രാവീണ്യം തെളിയിച്ചു. അനാവശ്യമായ നികുതികൾ എടുത്തു മാറ്റിയ അദ്ദേഹം തിരുവനന്തപുരത്ത്‌ 1834ൽ ഒരു ഇംഗ്ളീഷ്‌ സ്കൂളും ധർമ്മാശുപത്രിയും സ്ഥാപിച്ചു.

1847 മുതൽ 1860 വരെ രാജ്യം ഭരിച്ചിരുന്ന ഉത്രാടം തിരുനാൾ മാർത്താണ്ഡ വർമ്മ 1853 ൽ അടിമത്തം നിർത്തലാക്കി. വസ്ത്രധാരണതിന് പരിപൂർണാ‍വകാശമില്ലാതിരുന്ന ചില ജാതിക്കാർക്ക് അദ്ദേഹം 1859 ൽ അതിനുള്ള അവകാശം നൽകി. 1857ൽ തപാൽ സം‌വിധാനവും 1859 ൽ പെൺകുട്ടികൾക്കായുള്ള പള്ളീക്കൂടവും അദ്ദേഹം സ്ഥാപിച്ചു. അദ്ദേഹത്തെ തുടർന്ന് 1860 മുതൽ 1880 വരെ രാജ്യം ഭരിച്ചത് ആയില്യം തിരുനാൾ മഹാരാജാവായിരുന്നു. ഇക്കാലത്ത് കാർഷിക-ജലസേചന മേഖലകളും ഗതാഗത രംഗവും അഭിവൃദ്ധി നേടി. 1869 ൽ ദയാപൂർണമായ നിയമങ്ങൾ നിലവീൽ വന്നു. 1866 ൽ ഒരു കലാലയം സ്ഥാപിക്കപ്പെട്ടു. അദ്ദേഹം ഒരു മാനസിക രോഗാശുപത്രി ഉൾപ്പെടെ അനേകം ധർമ്മാശുപത്രികൾ ആരംഭിച്ചു. 1880 മുതൽ 1885 വരെ വിശാഖം തിരുനാൾ രാമ വർമ്മ ഭരണം നടത്തി.

1885 മുതൽ 1924 വരെ ഭരിച്ചിരുന്ന ശ്രീ മൂലം തിരുനാൾ രാമ വർമ്മയുടെ കാലത്ത് അനേകം കലാലയങ്ങളും പള്ളിക്കൂടങ്ങളും സ്ഥാപിക്കപ്പെട്ടു. ഇവിടത്തെ വിദ്യാഭ്യാസ സമ്പ്രദായം ബ്രിട്ടീഷ് ഇന്ത്യയിലേക്കാൾ മികച്ചതാണെന്ന് 1920ൽ തിരുവിതാംകൂർ സന്ദർശിച്ച ജവഹർലാൽ നെഹ്രു അഭിപ്രായപ്പെട്ടു. ചികിത്സാരംഗവും നവീകരിക്കപ്പെട്ടു. 1888ൽ ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു നിയമ നിർമ്മാണ സഭ രൂപവത്കരിക്കപ്പെട്ടു.തെരഞ്ഞെടുപ്പു സമ്പ്രദായം നിലവിൽ വരികയും സ്ത്രീകൾക്കും സമ്മതിദാനാവകാശം നൽകപ്പെടുകയും ചെയ്തു.

1924 മുതൽ 1931 വരെ സേതു ലക്ഷ്മീഭായി റീജന്റായി രാജ്യം ഭരിച്ചു. അവർ മൃഗബലി നിരോധിക്കുകയും മരുമക്കത്തായത്തിനു പകരം മക്കത്തായം ആരംഭിക്കുകയും ചെയ്തു.

1931 മുതൽ 1949 വരെ ഭരിച്ചിരുന്ന ചിത്തിര തിരുനാൾ ബാലരാമ വർമ്മയായിരുന്നു തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി. 1936 നവംബർ 12 ലെ ക്ഷേത്ര പ്രവേശന വിളംബരത്തോടെ അന്നു വരെ ഉന്നത ജാതിക്കാർക്കു മാത്രം പ്രവേശനം നൽകിയിരുന്ന തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിൽ അദ്ദേഹം എല്ലാ ഹിന്ദുക്കൽക്കും പ്രവേശനം അനുവദിച്ചു. ഇതിന്റെ പേരിൽ അദ്ദേഹത്തിന് ഇന്ത്യയിലെമ്പാടും നിന്നും പ്രത്യേകിച്ചും മഹാത്മാഗാന്ധിയിൽ നിന്നും അഭിനന്ദനങ്ങൾ ലഭിച്ചു. അദ്ദേഹത്തിന്റെ ദിവാനായിരുന്ന സർ സി.പി. രാമസ്വാമി അയ്യർ തിരുവിതാംകൂറിലെ ജനങ്ങൾക്കിടയിൽ കുപ്രസിദ്ധനായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം അനുവദിചപ്പോൾ തിരുവിതാംകൂർ ഒരു സ്വതന്ത്രരാജ്യമായി നില കൊള്ളുമെന്ന് സർ സീ പീ പ്രഖ്യാപിച്ചു. ദിവാനും ജനങ്ങളും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രക്ഷോഭങ്ങൾക്ക് ഇടയാക്കി. ഇത്തരത്തിൽ 1946ൽ നടന്ന പുന്നപ്ര-വയലാർ സമരത്തിൽ കമ്യുണിസ്റ്റുകാർ ആ മേഖലയെ ഒരു രാജ്യമായി പ്രഖ്യാപിച്ചു. തിരുവിതാംകൂർ സൈന്യം ഈ നീക്കത്തെ അടിച്ചമർത്തുകയും അത് നൂറ് കണക്കിനു പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു. ഇതോടെ പ്രക്ഷോഭം കൂടുതൽ തീവ്രമാകുകയും സർ സീ പീ രാമ സ്വാമി അയ്യറുടെ ജീവനു തന്നെ ഭീഷണി നേരിടേണ്ടി വന്നതിനെ തുടർന്ന് അദ്ദേഹം രാജി വെയ്ക്കുകയും ചെയ്തു. അതോടെ മഹാരാജാവ് ഇന്ത്യയുമായി രാജ്യത്തെ ലയിപ്പിക്കാൻ സമ്മതം നൽകുകയും അങ്ങനെ തിരുവിതാംകൂർ ഇന്ത്യൻ യൂണിയനുമായി സം‌യോജിക്കുകയും ചെയ്തു.

തിരുവിതാംകൂർ കോളനിവൽക്കരണത്തിനു ശേഷം

തിരുവിതാംകൂറിന്റെ ഭൂപടം - ഇരുപതാം നൂറ്റാണ്ടിൽ

1828 ഏപ്രിലിൽ എറണാകുളത്തു നടന്ന സംസ്ഥാന ജനകീയ സമ്മേളനത്തിൽ മലയാളം മാതൃഭാഷയായി സംസാരിക്കുന്ന എല്ലാ പ്രദേശങ്ങളും ഒരുമിപ്പിച്ച് ഐക്യകേരളം രൂപവത്കരിക്കാനുള്ള തീരുമാനം ദൃഢമായി. 1949 ജുലൈ 1 ന് തിരുവിതാംകൂർ മഹാരാജാവ് രാജപ്രമുഖ് ആയി തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമായി. അനേകം മന്ത്രിസഭകൾ തെരഞ്ഞെടുക്കപ്പെടുകയും ശിഥിലമാക്കപ്പെടുകയും ചെയ്തു. 1954 ൽ തെക്കൻ തിരുവിതാംകൂറിൽ തമിഴ് സംസാര ഭാഷയായ പ്രദേശങ്ങളെ മദ്രാസിനോട് ചേർക്കാൻ വേണ്ടിയുള്ള നീക്കങ്ങൾ തിരുവിതാംകൂർ-തമിഴ്‌നാട് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ നടന്നു. തുടർന്ന് മാർത്താണ്ഡം, പുതുക്കട എന്നിവിടങ്ങളിൽ നടന്ന പ്രക്ഷോഭങ്ങളിൽ ചില പോലീസുകാരും അനേകം സാധാരണക്കാരും കൊല്ലപ്പെട്ടു. പിന്നീട് കൂട്ടിച്ചേർക്കാൻ പറ്റാത്ത വിധം തമിഴർ കേരളത്തിൽ നിന്നും അകന്നു. 1956ൽ സംസ്ഥാന വിഭജന നിയമ പ്രകാരം തെക്കൻ തിരുവിതാംകൂറിലെ തോവാള, അഗസ്തീസ്വരം, കൽക്കുളം, വിളവങ്കോട്, എന്നീ നാലു താലൂക്കുകളും ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും മദ്രാസ് സംസ്ഥാനതിന്റെ ഭാഗമായി. 1956 നവംബർ 1ന് മഹാരാജാവിനു പകരം ഇന്ത്യൻ പ്രസിഡെൻറ് നിയമിച്ച ഗവർണറുടെ ഭരണത്തിൻ കീഴിൽ കേരള സംസ്ഥാനം നിലവിൽ വന്നു.

1971 ജൂലൈ 31ലെ ഇന്ത്യൻ ഭരണഘടനയുടെ ഇരുപത്തി ആറാം അമെൻഡ്മെൻറ് പ്രകാരം രാജാവിൽ നിന്നും എല്ലാ പദവികളും അധികാരങ്ങളും എടുത്തു മാറ്റി.അദ്ദേഹം 1991 ജൂലൈ 19ന് മഹാരാജാവ് നാടുനീങ്ങി.

ആധുനിക തിരുവിതാം‌കൂറിന്റെ ശില്പികൾ

  1. അനിഴംതിരുനാൾ മാർത്താണ്ഡവർമ്മ (1729-58)
  2. കാർത്തികതിരുനാൾ രാമവർമ്മ (ധർമ്മരാജ) (1758-1798)
  3. അവിട്ടംതിരുനാൾ ബാലരാമവർമ്മ (1798-1810)
  4. ആയില്യംതിരുനാൾ റാണി ലക്ഷ്മീഭായി (181-1829)
  5. ഉത്രാടംതിരുനാൾ രാമവർമ്മ (1829-1847)
  6. സ്വാതിതിരുനാൾ രാമവർമ്മ (1829-1847)
  7. ഉത്രംതിരുനാൾ മാർത്താണ്ഡവർമ്മ (1847-1860)
  8. ആയില്യംതിരുനാൾ രാമവർമ്മ (1860-1880)
  9. വിശാഖംതിരുനാൾ രാമവർമ്മ (1880-1885)
  10. ശ്രീമൂലംതിരുനാൾ രാമവർമ്മ (1885-1924)
  11. പൂരാടംതിരുനാൾ റാണി സേതുലക്ഷ്മീഭായി (1924-1931)
  12. ശ്രീചിത്തിരതിരുനാൾ രാമവർമ്മ (1931-1949)

ഭൂമിശാസ്ത്രം

തിരുവിതാംകൂർ തെക്കൻ കേരളത്തിലായിരുന്നു. പശ്ചിമ ഭാഗത്ത്‌ തീര പ്രദേശവും പൂർവഭാഗത്ത്‌ 9000 അടി വരെ പൊക്കം വരുന്ന മലനിരകളുമായിരുന്നു ഈ രാജ്യത്തിന്റെ അതിരുകൾ.

ആചാരങ്ങൾ

അചാരപരമായ വന്ദനം

(Royal Salute) 19 തോക്ക് വെടി

കൊടി

ചുവന്ന പശ്ചാത്തലത്തിൽ രജത വർണത്തിൽ ആലേഖനം ചെയ്ത വലം പിരി ശംഖായിരുന്നു തിരുവിതാംകൂറിന്റെ പതാക

സ്ഥാനപ്പേരുകൾ

  • രാജാവ്- മഹാരാജ രാജ രാമരാജ ശ്രീ പത്മനാഭ ദാസ വഞ്ചിപാല (******) വർമ കുലശേഖര കിരീടപതി മന്നൈ സുൽത്താൻ ബഹാദുർ, ഷംഷേർ ജങ്. തിരുവിതാംകൂർ മഹാരാജ തിരുമനസ്സ്.
  • രാജ്ഞി (ചിലപ്പോൾ മൂത്ത പെൺ പ്രജ) - ശ്രീ പത്മനാഭ ദാസ വഞ്ചിപാല സേവിനി, ധർമ്മ വർദ്ധിനി രജ രാജേശ്വരി മഹാറാണി (*****)ഭായി, അതായത് തിരുവിതാംക്കുറിലെ മൂത്ത മഹാറാണി തിരുമനസ്സ് എന്നും ഉപയോഗിക്കും
  • രാജകുമാരൻ (അനന്തരാവകാശി-മരുമകൻ) - മഹാരാജ കുമാരൻ (*****) വർമ, തിരുവിതാംകൂര് ഇളയരാജ.
  • രാജാവിന്റെ ഭാര്യ -(റാണി ആവണമെന്നില്ല) ശ്രീമതി (******) പിള്ള
  • രാജാവിന്റെ ആൺമക്കൾ - ശ്രീ (******) തമ്പി
  • രാജാവിന്റെ പെണ്മക്കൾ - (ശ്രീമതി (*****) അമ്മവീട്.

(*****) എന്ന സ്ഥാനത്ത് അവരുടെ ശരിയായ പേർ ചേർക്കണം ഉദാ: രാമൻ, വീരകേരള, മാർത്താണ്ഡൻ, ആദിത്യൻ എന്നിവ.

എല്ലാ രാജകുടുംബാംഗങ്ങൾക്കു രണ്ടു പേർ ലഭിക്കും ഒന്ന് അവരുടെ സ്വകാര്യമായ പേരും മറ്റൊന്ന് അവരുടെ ജന്മ നക്ഷത്രത്തെ ആസ്പദമാക്കിയുള്ളതും ഉദാ: രോഹിണി തിരുനാൾ രാമവർമ്മ.

ഹിരണ്യഗർഭം

തിരുവിതാംകൂർ മഹാരാജാക്കന്മാരുടെ കിരീടധാരണ സമയം നടത്തപ്പെടുന്ന മതപരമായ ചടങ്ങുകളാണ്‌ ഹിരണ്യ ഗർഭവും, തുലാപുരുഷ ദാനവും. ചൊവ്വര-പന്നിയൂർ കൂറുകളിലുള്ള എല്ലാ നമ്പൂതിരിമാരുടേയും മുൻപിൽ വച്ച്‌ കുടുംബപുരോഹിതനായ തരണനല്ലൂർ നമ്പൂതിരിപ്പാടാണ്‌ കിരീടം അണിയിക്കുക. താമരയുടെ ആകൃതിയിൽ പത്തടി പൊക്കവും എട്ടടി ചുറ്റളവും ഉള്ള പാത്രത്തിൽ പഞ്ചഗവ്യം പകുതി നിറയ്ക്കുന്നു. മലബാർ,തിരുനെൽവേലി,മധുര എന്നിവിടങ്ങളിൽ നിന്നു പോലും എത്തിയ ബ്രാഹ്മണർ ചുറ്റും നിന്നു വേദോച്ചാരണം നടത്തവെ പാത്രത്തോടു ചേർത്തു വച്ച അലങ്കാരപ്പണി ചെയ്ത ഗോവണിയിലൂടെ രാജാവ്‌ അകത്തു കയറി പാത്രത്തിലെ തീർത്ഥത്തിൽ അഞ്ചു തവണ മുങ്ങുന്നു. വീണ്ടൂം ചില ആചാരാനുഷ്ഠാനങ്ങൾ കഴിഞ്ഞ്‌ പത്മാനാഭ സ്വാമിയെ സാഷ്ഠാംഗം നമസ്കരിക്കുന്നു.മുഖ്യപുരോഹിതൻ കിരീടം ചാർത്തി കുലശേഖരപ്പെരുമാൾ എന്നുരുവിടും.ഹിരണ്യം എന്നാൽ സ്വർണ്ണം.ഗർഭം എന്നാൽ വയറ്‌ . ഈ കർമ്മം കൊണ്ടാണ്‌ തിരുവിതാം കൂറിലെ രാജാക്കന്മാർ പൊന്നുതമ്പുരാക്കൾ ആയത്‌. [4]

ഭരണസ്ഥാപനങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. Histrory of Travancore - P. Sankunni Menon. tr. Dr. C. K karim. page 72
  2. Travancore Almanac & Directory 1919 Published by the Government of Travancore 1918
  3. ശങ്കുണ്ണി മേനോൻ, പി (1994). തിരുവിതാംകൂർ ചരിത്രം. തിരുവനന്തപുരം, കേരള: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. പി.ഭാസ്കരനുണ്ണി, പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം,സാഹിത്യ അക്കാഡമി (1988) പേജ്‌ 604

കുറിപ്പുകൾ

"https://ml.wikipedia.org/w/index.php?title=തിരുവിതാംകൂർ&oldid=998479" എന്ന താളിൽനിന്ന് ശേഖരിച്ചത്