അമൃത്‌സർ ജില്ല
Amritsar district ਅੰਮ੍ਰਿਤਸਰ ਜ਼ਿਲ੍ਹਾ | |
---|---|
Location in Punjab, India | |
Country | India |
State | Punjab |
നാമഹേതു | Suffice of Amrit |
Headquarters | Amritsar |
• Commissioner of Police | Sardar Jatinder Singh Aulakh IPS |
• ആകെ | 2,683 ച.കി.മീ.(1,036 ച മൈ) |
(2011)‡[›] | |
• ആകെ | 2,490,891 |
• ജനസാന്ദ്രത | 930/ച.കി.മീ.(2,400/ച മൈ) |
• Official | Punjabi |
സമയമേഖല | UTC+5:30 (IST) |
Literacy | 76.27% |
വെബ്സൈറ്റ് | amritsar |
ഉത്തരേന്ത്യൻ സംസ്ഥാനമായ പഞ്ചാബിലെ 22 ജില്ലകളിൽ ഒന്നാണ് അമൃത്‌സർ ജില്ല (പഞ്ചാബി: ਅੰਮ੍ਰਿਤਸਰ ਜ਼ਿਲ੍ਹਾ). അമൃത്‌സർ നഗരം ആണ് ഈ ജില്ലയുടെ ആസ്ഥാനം. പാകിസ്താനിലെ പഞ്ചാബ് സംസ്ഥാനത്തിലെ ജില്ലകളായ ലാഹോർ, കസുർ, ഷേഖ്പുര എന്നിവയുമായും (രാവി നദി) തെക്ക് ഫിറോസ്പൂർ ജില്ല(സത്ലജ് നദി), കപൂർതല ജില്ല(ബിയാസ്) വടക്ക് ഗുർദാസ്പൂർ ജില്ല എന്നിവയുമായും അതിർത്തി പങ്കിടുന്നു. 2011-ലെ സെൻസസ് കണക്കുകൾ പ്രകാരം പഞ്ചാബിലെ ജില്ലകളിൽ ലുധിയാന ജില്ല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ലയാണിത്.[1]. സിക്കുമതത്തിന്റെ ആസ്ഥാനവും[2]സിഖ് മതക്കാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് സൂക്ഷിച്ചിരിക്കുന്ന സുവർണ ക്ഷേത്രം(ഹർമന്ദർ സാഹിബ്), ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവമായ ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന ജാലിയാൻ വാലാബാഗ്, സിഖ് മത പുരോഹിതരുടെ ഇരിപ്പിടമായ അകാൽ തഖ്ത്, ദുർഗിയാന ക്ഷേത്രം, ഇന്ത്യയുടേയും പാകിസ്താന്റെയും അതിത്തിയിലുള്ള ഒരേയൊരു മുറിച്ചുകടക്കൽ പാത കടന്നുപോകുന്ന വാഗ, അമൃത്‌സർ നഗരത്തിനു സമീപമായി സ്ഥിതിചെയ്യുന്ന രഞ്ജിത് സിങ്ങിന്റെ സ്മാരകമായ രാംബാഗ് ഉദ്യാനം എന്നിവ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
പൊതുവേ നിരപ്പായ അലൂവിയൽ ഭൂവിഭാഗമാണ് ഇത്[3]. ജില്ലയുടെ മിക്കഭാഗങ്ങളും നല്ല കൃഷിഭൂമികളാണ്. ഗോതമ്പ്, ചോളം, പയറുവർഗങ്ങൾ, കരിമ്പ്, പരുത്തി, എണ്ണക്കുരുക്കൾ എന്നിവ ഉത്പാദിപ്പിക്കപ്പെടുന്നു. ജില്ലയിലെ പ്രധാന പട്ടണങ്ങൾ അമൃത്‌സർ, തരൺ തരൺ, പാത്തി, ജാൻഡ്യാലാ, ഛേഹാർത്താ, മാജീതാ, ഖേംകരൻ എന്നിവയാണ്. ഗ്രാന്റ് ട്രങ്ക് റോഡും പ്രധാന റെയിൽപ്പാതകളും രാജ സാൻസി അന്താരാഷ്ട്രവിമാനത്താവളവും പ്രധാന ഗതാഗതമാർഗ്ഗങ്ങളാണ്. പഞ്ചാബിയാണ് അമൃത്‌സരിലെ പ്രധാനഭാഷ, ഇവിടെ ഹിന്ദി, ഇംഗ്ലീഷ്, ഉറുദു എന്നീ ഭാഷകളും സംസാരിക്കപ്പെടുന്നുണ്ട്[4].
പേരിനു പിന്നിൽ
[തിരുത്തുക]സുവർണ്ണക്ഷേത്രത്തിനുചുറ്റുമായി സ്ഥിതിചെയ്യുന്ന അമൃതസരസ്സിൽ (അമൃതിന്റെ തടാകം) നിന്നുമാണ് അമൃത്‌സർ എന്ന പേർ വന്നത്, അക്‌ബർ ചക്രവർത്തി സിക്കു ഗുരുക്കന്മാരിൽ മൂന്നാമനായിരുന്നു ഗുരു അമർദാസിനു നൽകിയതോ ഗുരു അമർദാസ് തദ്ദേശവാസികളിൽനിന്നും വാങ്ങിയതോ ആയ പ്രദേശത്ത് ആണ് അമൃത്‌സർ നഗരം നിർമ്മിച്ചതെന്നാണ് സിക്ക് മതവിശ്വാസികൾ കരുതുന്നത്, നാലാമത്തെ സിക്കുഗുരുവായ രാംദാസ് ആണ് അമൃതസരസ് എന്ന പേരിൽ ഒരു പുണ്യ തീർഥം നിർമ്മിച്ചത്[2]. 1573-ലോ ,1579-ലോ ആണ് ഈ നഗരനിർമ്മാണത്തിന് തുടക്കം കുറിക്കപ്പെട്ടത്[5] .അഞ്ചാമത്തെ ഗുരുവായ അർജൻ സിങ്ങാണ് തടാകമധ്യത്തിലെ തുരുത്തിലുള്ള ദേവാലയത്തിന്റെ പണി പൂർണമാക്കിയത്[6]. ഈ ക്ഷേത്രം അഫ്ഗാൻകാരുടെ ആക്രമണങ്ങളിൽ പലപ്പോഴായി തകർക്കപ്പെട്ടുവെങ്കിലും രഞ്ജിത് സിങിന്റെ ഭരണകാലത്താണ് വെണ്ണക്കല്ലുകൊണ്ട് നിർമിച്ച് സ്വർണത്തകിടുകൊണ്ട് പൊതിഞ്ഞത്[7]
ചരിത്രം
[തിരുത്തുക]സിന്ധു നദീതടസംസ്കാരത്തിന്റെ ഭാഗമായിരുന്നു ഈ പ്രദേശം [5] പിന്നീട് മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ ബി.സി 326ലെ സാമ്രാജ്യത്തിന്റെ ഏറ്റവും കിഴക്കുഭാഗത്തെ അതിർത്തിയായിരുന്നു ബിയാസ് നദി. പിന്നീട് മൗര്യ സാമ്രാജ്യത്തിന്റേയും ഗുപ്ത സാമ്രാജ്യത്തിന്റേയും ഭരണത്തിൻ കീഴിലായിരുന്നു. കുശാനവംശത്തിലെ പ്രശസ്തനായ ചക്രവർത്തിയായിരുന്നു കനിഷ്കൻ എ.ഡി. രണ്ടാം നൂറ്റാണ്ടിൽ ഇവിടം ഭരിച്ചു പിന്നീട് രജപുത്രർ, ശാഹി രാജവംശം എന്നിവയുടെ കീഴിലായി.[5].
ബ്രിട്ടീഷ് ഭരണകാലത്ത് ഈ ജില്ല ലാഹോർ ഡിവിഷന്റെ ഭാഗമായിരുന്നു[3]. അമൃത്‌സർ, തരൺ തരൺ, എന്നീ താലൂക്കുകൾ ഉൾപ്പെട്ടതായിരുന്നു അന്നത്തെ അമൃത്‌സർ ജില്ല [8] ഇന്ത്യയുടെ വിഭജനസമയത്ത് ലാഹോർ ഡിവിഷനിലെ അമൃത്‌സർ ഒഴികെയുള്ള പ്രദേശങ്ങൾ പാകിസ്താനിൽ ലയിപ്പിച്ചു. 30 ശതമാനത്തോളം വരുന്ന മുസ്ലീങ്ങൾ പാകിസ്താനിലേക്കും പടിഞ്ഞാറൻ പഞ്ചാബിലെ ഹിന്ദുക്കളും സിക്കുകാരും ഇന്ത്യയിലേക്കും പലായനം ചെയ്യേണ്ടതായി വന്നു.
1947-ലെ വിഭജനത്തിനു മുമ്പേ ജനസംഖ്യയിൽ 60% സിക്കുകാർ ആയിരുന്നു. 2001 -ലെ കണക്കുകൾ പ്രകാരം അമൃത്‌സർ ജില്ല ജനസംഖ്യയിൽ 77% സിക്കുകാരും 21% ഹിന്ദുക്കളുമാണ്.[9]
ജനസംഖ്യ
[തിരുത്തുക]ഇന്ത്യയിലെ പതിനഞ്ചാം കാനേഷുമാരി കണക്കുകൾ പ്രകാരം അമൃത്‌സർ ജില്ലയിലെ ജനസംഖ്യ 24,90,891,[1] ആണ്, ഇത് ഏകദേശം കുവൈറ്റിലേയോ[10] നെവാഡായിലേയോ ജനസംഖ്യക്ക് സമാനമാണ്.[11] ഇന്ത്യയിലെ 640 ജില്ലകളിൽ ജനസംഖ്യയിൽ 175-ആം സ്ഥാനത്താണ് അമൃത്‌സർ ജില്ലയുടെ സ്ഥാനം,[1] ജനസംഖ്യാ സാന്ദ്രത 932/ചതുരശ്ര കിലോമീറ്റർ ആണ് .[1] 2001-2011 കാലയളവിലെ ജനസംഖ്യാ വർധനവ് 15.48% ആണ്.[1] സ്ത്രീ പുരുഷ അനുപാതം 884 ആയ ഇവിടത്തെ സാക്ഷരതാനിരക്ക് 77.2% ആണ്.[1]
ഭൂമിശാസ്ത്രം
[തിരുത്തുക]വടക്ക്പടിഞ്ഞാറൻ ഇന്ത്യയിൽ വടക്കൻ പഞ്ചാബിൽ പാകിസ്താൻ, കപൂർതല ജില്ല, ഗുർദാസ്പൂർ ജില്ല, തരൺ തരൺ ജില്ല എന്നിവയ്ക്കിടയിലായി അമൃത്‌സർ ജില്ല സ്ഥിതിചെയ്യുന്നു.[13]അമൃത്‌സർ I, അമൃത്‌സർ II, അജ്നാല, ബാബ ബകാല എന്നീ താലൂക്കുകൾ ഉൾപ്പെടുന്നതാണ് ഈ ജില്ല. [4]
കാലാവസ്ഥ
[തിരുത്തുക]തെക്കുപടിഞ്ഞാറൻ മൺസൂൺ ഒഴികെയുള്ള സമയങ്ങളിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന ഇവിടത്തെ ഉഷ്ണകാലം ചൂടേറിയതുമാണ്[14]നവംബർ മുതൽ മാർച്ച് വരെ ശൈത്യകാലം അനുഭവപ്പെടുന്ന ഇവിടെ ഉഷ്ണകാലം ഏപ്രിൽ മുതൽ ജൂൺ വരെയാണ്, ജൂലൈ മുതൽ സെപ്തംബർ ആദ്യവാരം വരെയാണ്. ശരാശരി 541.9mm മഴ ലഭിക്കുന്നു.തെക്ക് പടിഞ്ഞാറുനിന്നും (ഖാരയിൽ 435.5 mm) വടക്കുകിഴക്കേക്ക് (രയ്യയിൽ 591.7 mm )ചെല്ലുന്തോറും മഴയുടെ അളവ് കൂടിവരുന്നു. ഓരോ വർഷവും ലഭിക്കുന്ന മഴയുടെ 74 ശതമാനവും ജൂൺ -സെപ്തംബർ കാലത്താണ് ലഭിക്കുന്നത്. 13 ശതമാനത്തോളം വർഷപാതം ഡിസംബർ-ഫെബ്രുവരി കാലയളവിൽ ലഭിക്കുന്നു.
കാലാവസ്ഥ പട്ടിക for Amritsar | |||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
J | F | M | A | M | J | J | A | S | O | N | D | ||||||||||||||||||||||||||||||||||||
28.0
13
1
|
21.7
20
3
|
29.0
25
9
|
12.2
32
11
|
14.4
41
16
|
57.6
42
22
|
186.2
45
26
|
184.1
35
25
|
102.2
35
22
|
24.8
32
14
|
6.2
21
6
|
14.8
15
2
|
||||||||||||||||||||||||||||||||||||
താപനിലകൾ °C ൽ ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ source: IMD | |||||||||||||||||||||||||||||||||||||||||||||||
ഇംപീരിയൽ കോൺവെർഷൻ
|
ഭരണസംവിധാനം
[തിരുത്തുക]അമൃത്‌സർ നഗരമാണ് അമൃത്‌സർ ജില്ലയുടെ ആസ്ഥാനം. ഈ ജില്ലയെ അമൃത്‌സർ I, അമൃത്‌സർ II, അജ്നാല, ബാബ ബകാല എന്നീ താലൂക്കുകളും അജ്നാല,അട്ടാരി, ചോഗവാൻ, ഹർഷാ ചിന, ഝണ്ഡിയാല, മാജിത, രയ്യ , തർസിക, വേർക എന്നീ ബ്ലോക്കുകളും ആയി വിഭജിച്ചിരിക്കിന്നു.[4] അമൃത്‌സർ ലോക്സഭാമണ്ഡലം, അജ്നാല, രാജാ സാൻസി, മജിത, ഝണ്ഡിയാല, അമൃത്‌സർ നോർത്ത്, അമൃത്‌സർ വെസ്റ്റ്, അമൃത്‌സർ സെന്റ്രൽ, അമൃത്‌സർ ഈസ്റ്റ്, അമൃത്‌സർ സൗത്ത്, അട്ടാരി, ബാബ ബകാല എന്നീ നിയമസഭാമണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് അമൃത്‌സർ ജില്ല. [15]
സമ്പദ് ഘടന
[തിരുത്തുക]അമൃത്‌സറിലെ പ്രധാന വ്യവസായങ്ങൾ നെയ്ത്തും രാസദ്രവ്യനിർമ്മാണവുമാണ്. തുകൽ നിർമ്മാണം, കസവുവസ്ത്രനിർമ്മാണം, ധാന്യങ്ങൾ പൊടിക്കുന്ന മില്ലുകൾ, യന്ത്രനിർമ്മാണ വ്യവസായം എന്നിവയ്ക്കും അമൃത്‌സർ പ്രശസ്തമാണ് [2]
വിദ്യാഭ്യാസം
[തിരുത്തുക]1969-ൽ ആദ്യ സിക്ക് ഗുരുവായിരുന്ന ഗുരു നാനാക്കിന്റെ അഞ്ഞൂറാം ജന്മദിനത്തോടനുബന്ധിച്ച് സ്ഥാപിക്കപ്പെട്ട ഗുരു നാനാക് യൂണിവേഴിറ്റി [16], 1892-ൽ സ്ഥാപിക്കപ്പെട്ട ഖൽസ കോളേജ് , അമൃത്സർ [17],ഗവണ്മെന്റ് മെഡിക്കൽ കോളേജ്, ഗവണ്മെന്റ് ഡെന്റൽ കോളേജ് എന്നിവയാണ് അമൃത്സർ ജില്ലയിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
ഈ ജില്ലയിലെ മറ്റുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ[18]
- ഗവണ്മെന്റ് പോളിറ്റെക്നിക്
- ബി.ബി.കെ. ഡി.എ.വി. കോളേജ് ഫൊർ വിമൻ
- ഡി.എ.വി. കോളേജ്
- ഡി.എ.വി. കോളേജ് ഫൊർ എജുക്കേഷൻ
- ഗുരു രാംദാസ് ഡെന്റൽ കോളേജ്
- ഗുരു രാംദാസ് ഇൻസ്റ്റ്യിറ്റ്യൂട്ട് ഫൊർ മെഡിക്കൽ സയൻസസ്.
- ഹിന്ദു സഭ കോളേജ്
- എൽ.എൻ. ആയുർവേദിക് കോളേജ്
- എസ്.ആർ. ഗവണ്മെന്റ് കോളേജ് ഫൊർ വിമൻ
- ഷഹ്സാദ നന്ദ് കോളേജ് ഫൊർ വിമൻ
- ശ്രീ ഗുരു തേജ് ബഹാദൂർ കോളേജ്
പ്രധാന ആരാധനാലയങ്ങൾ
[തിരുത്തുക]സുവർണ ക്ഷേത്രം, ദുർഗിയാന ക്ഷേത്രം, രാം തീർഥ്, ജുമാ മസ്ജിദ് ഖൈറുദ്ദീൻ, എന്നിവയാണ് പ്രധാന ആരാധനായലങ്ങൾ[19]
ഇവിടത്തെ സിഖുകാർക്കിടയിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നാണ് ഒരു കാർഷിക ഉത്സവമായ ബൈശാഖി[20].
അമൃത്സർ നഗരത്തിന് പതിനൊന്ന് കിലോമീറ്റർ പടിഞ്ഞാറായി അമൃത്‌സർ ലൊപോകെ റോഡിൽ ആണ് രാം തീർഥം നിലകൊള്ളുന്നത്. വാല്മീകി രാമായണം രചിച്ചതും, സീത വാല്മീകിയുടെ ആശ്രമത്തിൽ കഴിഞ്ഞിരുന്നതും ലവ കുശന്മാർ ജനിച്ചു വളർന്നതും ഇവിടെയാണെന്ന് കരുതപ്പെടുന്നു. ദീപാവലിക്ക് ശേഷം രണ്ട് ആഴ്ച കഴിഞ്ഞ് അഞ്ചു ദിവസത്തോളം നീളുന്ന ഒരു മേള ഇവിടെ നടത്തപ്പെടുന്നു. ആ സമയത്ത് ഒരു ലക്ഷത്തോളം തീർഥാടകർ ഇവിടം സന്ദർശിക്കുന്നതായി കണാക്കാക്കപ്പെടുന്നു. പൗർണമി രാത്രിയിലെ ആദ്യമണിക്കൂറുകളിൽ സ്ത്രീകൾ നെയ്‌വിളക്കുകൾ കത്തിച്ച് തടാകത്തിലൊഴുക്കുന്നത് ഈ മേളയിലെ ഒരു പ്രധാന ചടങ്ങാണ്[21].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 "District Census 2011". Census2011.co.in. 2011. Retrieved 2011-09-30.
- ↑ 2.0 2.1 2.2 [1]
- ↑ 3.0 3.1 Amritsar District - Imperial Gazetteer of India, v. 5, p. 319.
- ↑ 4.0 4.1 4.2 [2]
- ↑ 5.0 5.1 5.2 [3]
- ↑ https://www.britannica.com/biography/Arjan
- ↑ https://www.britannica.com/topic/Harmandir-Sahib
- ↑ Amritsar District - Imperial Gazetteer of India, v. 5, p. 319.
- ↑ http://censusindia.gov.in/Tables_Published/Basic_Data_Sheet.aspx
- ↑ US Directorate of Intelligence. "Country Comparison:Population". Archived from the original on 2011-09-27. Retrieved 2011-10-01.
Kuwait 2,595,62
Archived 2011-09-27 at the Wayback Machine. - ↑ "2010 Resident Population Data". U. S. Census Bureau. Archived from the original on 2010-12-27. Retrieved 2011-09-30.
Nevada 2,700,551
- ↑ http://www.census2011.co.in/census/district/602-amritsar.html
- ↑ http://amritsar.nic.in/html/map.htm
- ↑ http://amritsar.nic.in/html/about_district.htm#Climate
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-14. Retrieved 2016-07-31.
- ↑ http://amritsar.nic.in/html/education.htm#GNDU
- ↑ http://amritsar.nic.in/html/education.htm#Khalsa
- ↑ http://amritsar.nic.in/html/education.htm#More
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-26. Retrieved 2016-07-31.
- ↑ http://www.indianmirror.com/tourism/amristar.html
- ↑ http://amritsar.nic.in/html/fairs_festivals.htm
ഗുർദാസ്പൂർ | ||||
പാകിസ്താൻ | ||||
അമൃത്സർ ജില്ല | ||||
തരൺ തരൺ | കപൂർത്തല |