വാഗ
ഇന്ത്യയുടേയും പാകിസ്താന്റെയും ഇടയിലുള്ള ഒരേ ഒരു മുറിച്ചു കടക്കൽ പാതകടന്നു പോകുന്ന അതിർത്തി പ്രദേശമാണ് വാഗ(ഉർദൂ: واہگہ, പഞ്ചാബി: ਵਾਘਾ, ഹിന്ദി: वाघा). ഭാരതത്തിലെ അമൃതസറിന്റേയും പാകിസ്താനിലെ ലാഹോറിന്റെയും ഇടയിലുള്ള ഗ്രാൻഡ് ട്രങ്ക് റോഡിലാണ് ഇതിന്റെ സ്ഥാനം. വാഗയെന്നത് ഒരു ഗ്രാമം കൂടിയാണ്. അതിലൂടെയാണ് വിവാദ റാഡ്ക്ലിഫ്ഫ് രേഖ കടന്ന് പോകുന്നത്. 1947 ൽ സ്വതന്ത്ര സമയത്താണ് വാഗ രണ്ടായി ഭാഗിച്ചത്. ഇന്ന് കിഴക്കൻ വാഗ ഇന്ത്യയുടേയും പടിഞ്ഞാറൻ വാഗ പാകിസ്താന്റെയും ഭാഗമാണ്.
പതാക താഴ്ത്തൽ ചടങ്ങ്
[തിരുത്തുക]ഏഷ്യയിലെ "ബർലിൻ മതിൽ" എന്ന് വിളിക്കപ്പെടുന്ന[1] വാഗ അതിർത്തിയിൽ എല്ലാ ദിവസവും "പാതാക താഴ്ത്തൽ" എന്ന ചടങ്ങ് നടന്നു വരുന്നു[2]. ഈ സമയത്ത് അതിർത്തിയിൽ ഇന്ത്യയുടെ അതിർത്തിരക്ഷാസേനയുടേയും പാകിസ്താന്റെ പാകിസ്താൻ റേഞ്ചേഴ്സിന്റേയും അത്യുജ്ജ്വലവും ആവേശഭരിതവുമായ സൈനിക പരേഡുകൾ നടക്കാറുണ്ട്. ഈ പരേഡ് അല്പം ശത്രുതയും ആക്രമണസ്വഭാവവും പുലർത്തുന്നതായി വിദേശികൾക്ക് അനുഭവപ്പെടാമെങ്കിലും,[3][4][5] യഥാർത്ഥത്തിൽ കാഴ്ചക്കാരായി സ്റ്റേഡിയത്തിലിരിക്കുന്ന ഇരു രാജ്യങ്ങളിലേയും ജനക്കൂട്ടങ്ങൾക്ക് വിനോദത്തിന്റെ രസക്കാഴ്ച്ചകളൊരുക്കുന്നതാണ് ഈ പരിപാടി. ഇരു രാജ്യങ്ങളിലേയും സൈനിക വിഭാഗം വർണ്ണാഭമായ തലപ്പാവുളോടുകൂടിയ സൈനിക വസ്ത്രങ്ങളായിരിക്കും ധരിച്ചിരിക്കുക.[6]. ദൈനം ദിന കാര്യങ്ങൾക്കായി ചിലപ്പോൾ ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥർ എതിർ രാജ്യത്തിന്റെ ആഫീസുകളിൽ എത്താറുണ്ട്. വർഷങ്ങളായി വാഗ അതിർത്തിയിലെ സംഭവ വികാസങ്ങൾ ഇന്ത്യാ-പാകിസ്താൻ ബന്ധങ്ങളിലെ ഒരു ബാരോമീറ്റർ ആയി നിലകൊള്ളുന്നു.[3].
31°36′16.9″N 74°34′22.5″E / 31.604694°N 74.572917°E
അവലംബം
[തിരുത്തുക]- ↑ Percy, Steve (12 June 2000). "Through Asia's Berlin Wall". New Statesman.
- ↑ Thorold, Crispin (13 March 2004). "Batting for unity in Pakistan". BBC News.
- ↑ 3.0 3.1 "Mixed feelings on India-Pakistan border". BBC News. 14 August 2007.
- ↑ Chakraverti, Sauvik (17 April 2005). "Shadow Lines: Let's Have Free Trade, Wagah Border Be Damned". The Times of India. Archived from the original on 2009-01-13. Retrieved 2009-11-29.
- ↑ Kapur, Mridula (February 2001). "Sundown 'Madness' at Wagah". The South Asian Life & Times.
- ↑ "Wagah Border". University of Alberta. Archived from the original on 2011-06-29. Retrieved 2009-11-29.