വാഗ അതിർത്തിയിലെ ബീറ്റിംഗ് റിട്രീറ്റ്
വാഗ ബോർഡർ ബീറ്റിംഗ് റിട്രീറ്റ് واہگہ بورڈر کروسِنگ ਵਗਾਹ ਬੋਰਡਰ मਰੇਮੋਨੀ वागाह बॉर्डर सेरेमनी | |
---|---|
![]() ഇന്ത്യയിലെ അമൃത്സറിനും പാകിസ്താനിലെ ലാഹോറിനും ഇടയിൽ ഗ്രാന്റ് ട്രങ്ക് റോഡ് നാഷണൽ ഹൈവേയിലാണ് വാഗ അതിർത്തി | |
തരം | പട്ടാള ഡ്രിൽ |
Dates | എല്ലാ ദിവസവും |
സജീവമായിരുന്ന വർഷങ്ങൾ | 56 (1959 മുതൽ) |
Founded | ബി.എസ്.എഫ്., പാകിസ്താൻ റേഞ്ചേഴ്സ് |
ഇന്ത്യയുടേയും പാകിസ്താന്റേയും അതിർത്തിയായ വാഗ അതിർത്തിയിൽ ദിനവും വൈകീട്ട് ഇരുഗേറ്റുകളും തുറന്ന് പതാക ഇറക്കുന്ന ചടങ്ങാണ് വാഗ അതിർത്തിയിലെ ബീറ്റിംഗ് റിട്രീറ്റ് അഥവാ വാഗ ബോർഡർ സെറിമണി (അറബി:واہگہ بورڈر کروسِنگ പഞ്ചാബി ਵਗਾਹ ਬੋਰਡਰ मਰੇਮੋਨੀ ഹിന്ദി वागाह बॉर्डर सेरेमनी) എന്നറിയപ്പെടുന്നത്. ഈ പരേഡ് കാണാൻ ആയിരക്കണക്കിന് ജനങ്ങൾ വാഗ അതിർത്തിയിൽ എത്തിച്ചേരുന്നു.[1]
സമയം[തിരുത്തുക]
സാധാരണദിവസങ്ങളിൽ വൈകിട്ട് 4:30ന് ആണ് ബീറ്റിംഗ് റിട്രീറ്റ് ആരംഭിക്കുന്നത്. ശൈത്യകാലത്ത് ഇത് 4 മണിക്ക് ആകുന്നു. സുരക്ഷാകാരണങ്ങളാൽ പ്രവേശനകവാടത്തിൽ തന്നെ ചെക്കിംഗിനും മറ്റുമായി 45 മിനിറ്റോളം ചെലവാക്കേണ്ടി വരുമെന്നതിനാൽ ചടങ്ങ് വീക്ഷിക്കുന്നവർ ഒരു മണിക്കൂർ നേരത്തെയെങ്കിലും എത്തേണ്ടിവരും.[1]
പങ്കാളികൾ[തിരുത്തുക]
ഇന്ത്യയുടെ ബി.എസ്.എഫ്. സൈനികരും പാകിസ്താന്റെ പാകിസ്താൻ റേഞ്ചേഴ്സ് സൈനികരുമാണ് ഈ ചടങ്ങിൽ പങ്കെടുക്കുന്നത്.[2]
ചടങ്ങ്[തിരുത്തുക]
ചടങ്ങ് ആരംഭിക്കുന്നതിന് 20 മിനിറ്റ് മുൻപേ "ഹിന്ദുസ്ഥാൻ അമർ രഹേ..", "ഹിന്ദുസ്ഥാൻ സിന്ദാബാദ്..", "സാരേ ജഹാംസേ അച്ഛാ... ഹിന്ദുസ്ഥാൻ ഹമാരാ.." തുടങ്ങിയ ദേശഭക്തിശ്ലോകങ്ങൾ ഉച്ചഭാഷിണിയിലൂടെ പുറത്തുവരുന്നു. തുടർന്ന് പാകിസ്താന്റെ ഭാഗത്തുനിന്നും "പാകിസ്താൻ സിന്ദാബാദ്" തുടങ്ങിയ ശ്ലോകങ്ങൾ പുറത്തുവരുന്നു.
ഇതിനുശേഷം രണ്ട് ജവാന്മാർ ദൂരെ നിന്നും ചടുലമായ കാൽവെയ്പ്പുകളോടെ മാർച്ച്ചെയ്തുവന്ന് ഗേറ്റിനടുത്തെത്തി നിൽക്കുന്നു. കാൽ നെറുകയിൽ തൊടുന്നവിധം ഉയർത്തി ശക്തിയായി തറയിലിടിച്ച് ഇവർ മേലധികാരികളുടെ കൈയ്യിൽ നിന്നും സല്യൂട്ട് സ്വീകരിക്കുന്നു. പാകിസ്താനും ഇതേ പരേഡുകൾ ആവർത്തിക്കുന്നു.[3]
തുടർന്ന് ഗേറ്റ് തുറക്കുന്നു. പാകിസ്താനിലേയും ഇന്ത്യയിലേയും ജനങ്ങൾ പരസ്പരം നോക്കി കൈപൊക്കി സൗഹൃദം പങ്കിടുന്നു. പിന്നീട് ബ്യൂഗിൾ വാദ്യത്തിന്റെ അകമ്പടിയോടെ രണ്ട് പതാകകളും ഒരേസമയം താഴോട്ട് ഇറക്കുന്നു. പതാകകൾ ഇറക്കുന്നത് കൊടിമരത്തിന്റെ എതിർവശത്തുനിന്നാണ്. പതാകകൾ ഇറക്കി ഭദ്രമായി മടക്കി ആദരപൂർവ്വം അവരവരുടെ കെട്ടിടങ്ങളിലേയ്ക്ക് കൊണ്ടുപോവുകയും ഗേറ്റുകൾ അടയ്ക്കുകയും ചെയ്യുന്നതോടെ ചടങ്ങ് അവസാനിക്കുന്നു.
ചിത്രശാല[തിരുത്തുക]
-
ജവാന്മാർ പരേഡിനിടയിൽ.
-
ഇന്ത്യയുടെ തുടക്കം
-
പതാകകൾ ഒരുമിച്ച് താഴ്ത്തുന്നു
-
ഇന്ത്യൻ ജവാന്മാർ
-
പാകിസ്താൻ ജവാൻ
-
വാഗയിലെ കാഴ്ച്ചക്കാർ
-
പാകിസ്താനിലെ വശം
-
മേലധികാരിൽ നിന്നും അനുമതി വാങ്ങുന്നു
-
വാഗയിലെ സുരക്ഷാ ഭടന്മാർ
-
വാഗയിലെ ഏകതാചിഹ്നം
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "wah wagah, ha wagah". മാതൃഭൂമി യാത്ര. 4 (6): 76. 01 ജൂൺ 2012. മൂലതാളിൽ നിന്നും 2015-08-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 ഓഗസ്റ്റ് 2015.
{{cite journal}}
: Check date values in:|date=
(help) - ↑ "Peacocks at Sunset". opinionator.blogs.nytimes.com. ശേഖരിച്ചത് 28 ഓഗസ്റ്റ് 2015.
- ↑ "Ritual dance between bitter brothers". www.smh.com.au. ശേഖരിച്ചത് 28 ഓഗസ്റ്റ് 2015.