ദുർഗിയാന ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദുർഗിയാന ക്ഷേത്രം
Durgiana Temple, Amritsar.jpg
ദുർഗിയാന ക്ഷേത്രം, അമൃത്‌സർ.
അടിസ്ഥാന വിവരങ്ങൾ
സ്ഥലംഅമൃത്‌സർ
മതവിഭാഗംഹിന്ദുയിസം
Districtഅമൃത്‌സർ ജില്ല
സംസ്ഥാനംപഞ്ചാബ്
രാജ്യംഇന്ത്യ

ലക്ഷ്മിനാരായണ ക്ഷേത്രം, ദുർഗാതീർത്ഥം, ശീതളക്ഷേത്രം എന്നെല്ലാം അറിയപ്പെടുന്ന ദുർഗിയാന ക്ഷേത്രം (Durgiana Temple) അമൃത്‌സറിലെ പ്രസിദ്ധമായ ഒരു ഹൈന്ദവക്ഷേത്രമാണ്.[1] ഹൈന്ദവക്ഷേത്രമാണെങ്കിലും രൂപഘടനയിലും വാസ്തുവിദ്യയിലുമെല്ലാം ഇത് സുവർണ്ണക്ഷേത്രവുമായി നല്ല സാദൃശ്യം പുലർത്തുന്നു.[2] ഇവിടത്തെ പ്രധാന ദേവതയായ ദുർഗയുടെ പേരിൽ നിന്നാണ് ക്ഷേത്രത്തിന് ഈ പേർ ലഭിച്ചത്. ലക്ഷ്മിയും വിഷ്ണുവും ഇവിടെ ആരാധിക്കപ്പെടുന്ന മറ്റു ദേവതകളാണ്.[3]

160 മീറ്റർ x 130 മീറ്റർ ചതുരാകൃതിയിലുള്ള ഒരു തടാകത്തിന്റെ അകത്തായാാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു പാലം കടന്നു വേണം ക്ഷേത്രത്തിൽ എത്തിച്ചേരാൻ. 16 ആം നൂറ്റാണ്ടിൽ ഉണ്ടാക്കപ്പെട്ട ഈ ക്ഷേത്രം[4][3] സുവർണ്ണക്ഷേത്രമാതൃകയിൽ 1921-ൽ പുതുക്കിപ്പണിയുകയാണ് ഉണ്ടായത്.

ചരിത്രം[തിരുത്തുക]

A bridge linking the temple

സിഖ് സുവർണ്ണക്ഷേത്രത്തിന്റെ വാസ്തുശൈലിയിൽ 1921-ൽ ഗുരു ഹർസായ് മാൽ കപൂർ ഈ ക്ഷേത്രം നിർമ്മിച്ചു [1][5] പുതുതായി പണിത ക്ഷേത്രം പണ്ഡിറ്റ് മദൻ മോഹൻ മാളവിയ ഉദ്ഘാടനം ചെയ്തു.[1]

അമൃത്സറിനെ ഒരു വിശുദ്ധ നഗരമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ ക്ഷേത്രത്തിനും സുവർണ്ണക്ഷേത്രത്തിനും ചുറ്റും 200 മീറ്റർ (660 അടി) ചുറ്റളവിൽ പുകയില, മദ്യം, മാംസം എന്നിവ വിൽക്കുന്നതിന് നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ ഉണ്ട്.[6]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Discover Punajb. Parminder Singh Grover. പുറങ്ങൾ. 28–29. GGKEY:LDGC4W6XWEX.
  2. "Durgiana Temple (Lakshmi Narain Temple)". National Informatics center. മൂലതാളിൽ നിന്നും 2015-03-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-07-23.
  3. 3.0 3.1 Gajrani 2004, p. 220.
  4. Chaturvedi, p. 61.
  5. Bansal 2005, p. 178.
  6. Aggarwal 1992, p. 111.

അധികവായനയ്ക്ക്[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദുർഗിയാന_ക്ഷേത്രം&oldid=3755196" എന്ന താളിൽനിന്ന് ശേഖരിച്ചത്