ടീയാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടീയാൻ(പഞ്ചാബ്/ഹരിയാന)
Giddha dance Teeyan Punjab
ഇതരനാമംടീജ്
ആചരിക്കുന്നത്സ്ത്രീകൾ
തരംമൺസൂൺ ഉത്സവം/seasonal
ആരംഭംശ്രാവണം
തിയ്യതിജൂലായ്/ആഗസ്ത്

പഞ്ചാബിലും ഹരിയാനയിലും ആഘോഷിക്കപ്പെടുന്ന ടീജ് ഉത്സവത്തെ പഞ്ചാബിൽ അറിയപ്പെടുന്ന പേരാണ് ടീയാൻ(പഞ്ചാബി: ਤੀਆਂ). ഹരിയാനയിൽ ഈ ഉത്സവം ഹരിയാലി ടീജ് എന്നാണ് അറിയപ്പെടുന്നത്. പഞ്ചാബിജനത മഴക്കാലത്തെ[1] വരവേൽക്കുന്നതിനായാണ് ഈ ഉത്സവം കൊണ്ടാടുന്നത്. ഈ ഉത്സവത്തിൽ പുത്രിമാർക്കും സഹോദരിമാർക്കുണാണ്[2][3] കൂടുതൽ പ്രാധാന്യം നൽകുന്നത്.

ആഘോഷം[തിരുത്തുക]

സാവൻ ചാന്ദ്ര മാസത്തിലെ മൂന്നാം ദിവസം മുതൽ ആരംഭിക്കുന്ന ഈ ഉത്സവം ആ മാസത്തിലെ പൗർണ്ണമി നാൾവരെ നീണ്ടുനിൽക്കും. ടീയാൻ ആഘോഷവേളകളിൽ വിവാഹിതരായ സ്ത്രീകൾ അവരുടെ മാതൃഭവനങ്ങളിലേക്ക് പോവുകയും ആഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നു. [4][5] പണ്ടുകാലങ്ങളിൽ, പരമ്പരാഗതമായി വിവാഹിതരായ സ്ത്രീകൾ സാവൻ മാസം മുഴുവനും തങ്ങളുടെ മാതാപിതാക്കളുമായിട്ടായിരുന്നു ആഘോഷിച്ചിരുന്നത്.[4][6]

സമ്മാനങ്ങൾ[തിരുത്തുക]

ടിയാൻ ആഘോഷവേളകളിൽ സഹോദരിമാർക്ക് സഹോദരന്മാർ സന്ധാര എന്നറിയപ്പെടുന്ന സമ്മാനപ്പൊതി നൽകാറുണ്ട്. ഈ സമ്മാനപ്പൊതിയിൽ പഞ്ചാബി വസ്ത്രം /സാരി, ലഡു, വളകൾ, മൈലാഞ്ചി, ഊഞ്ഞാൽ എന്നിവ ഉൾപ്പെടുന്നു.[4]

ഗിദ്ധയും ഊഞ്ഞാലാട്ടവും[തിരുത്തുക]

ഉത്സവ നാളുകളിൽ സ്ത്രീകളും പെൺകുട്ടികളും ഗ്രാമങ്ങളിൽ ഒത്തുചേരുകയും ഊ‍ഞ്ഞാലാടുകയും, ഗിദ്ധ എന്ന നാടോടിനൃത്തം അവതരിപ്പിക്കുകയും മറ്റും ചെയ്യുന്നു.

പഞ്ചാബി ഭാഷയിൽ:

ਓੁੱਚੇ ਟਾਹਣੇ ਪੀਂਘ ਪਾ ਦੇ ਜਿਥੇ ਆਪ ਹੁਲਾਰਾ ਆਵੇ [4]

Uchay tahne peeng pa de jithey aap hulara aavey

Translation

Hang my swing from a high tree branch where the swing moves by itself

മലയാളം പരിഭാഷ

കെട്ടുമെൻ ഊഞ്ഞാൽ ഉച്ഛശാഖയിൽ വൃക്ഷത്തിന്റെ

ആടുവാൻ‌ അനസ്യൂതം പ്രപഞ്ചചക്രം പോലെ

ടീയാൻ ഉത്സവത്തിന്റെ പ്രധാന ആകർഷണം ഗിദ്ധ എന്ന നാടോടി നൃത്തമാണ്. പഴയകാലങ്ങളിൽ പെൺകുട്ടികളുടെ ഇഷ്ടാനുസരണം നാല് ആഴ്ചവരെ നീണ്ടുനിന്നിരുന്നു. ഭല്ലൂ എന്ന നൃത്തചടങ്ങോടുകൂടി ഈ ഉത്സവത്തിന് സമാപ്തിയാവുന്നു.[7] ഇത്തരത്തിലുള്ള സ്ത്രീകളുടെ ഒത്തുചേരലുകളും ആഘോഷങ്ങളും കാലഹരണപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഭക്ഷണം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Good Earth Punjab Travel Guide (2006)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2022-08-03. Retrieved 2016-07-14.
  3. Savino, Natalie (03 09 2013) Leader: New cultural group Koonj-The Flock bringing migrants together for fun, theatre and dance [1]
  4. 4.0 4.1 4.2 4.3 4.4 4.5 Alop Ho Raha Punjabi Virsa: Harkesh Singh KehalUnistar Books PVT Ltd ISBN 81-7142-869-X
  5. Shankarlal C. Bhatt (2006) Land and People of Indian States and Union Territories: In 36 Volumes.
  6. Rainuka Dagar (2002) Identifying and Controlling Female Foeticide and Infanticide in Punjab [2]
  7. Yash Kohli The Women of Punjab 1983
"https://ml.wikipedia.org/w/index.php?title=ടീയാൻ&oldid=3924907" എന്ന താളിൽനിന്ന് ശേഖരിച്ചത്