ഉള്ളടക്കത്തിലേക്ക് പോവുക

പഞ്ചാബിന്റെ ജനസംഖ്യ (ഇന്ത്യ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Demographics of Punjab, India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ 2011 ലെ കാനേഷുമാരി പ്രകാരം പഞ്ചാബിൽ ജനസംഖ്യ ഏതാണ്ട് 27.7 ദശലക്ഷം ആണ്. പഞ്ചാബിൽ ഏറ്റവും കൂടുതലുള്ളത് സിക്ക് മത വിശ്വാസികളാണ്. ആകെ ഉള്ള ജനസംഖ്യയുടെ 58% സിക്കുകാരും 38% ഹിന്ദുമത വിശ്വാസികളും ശേഷിക്കുന്നവ ഇസ്ലാം, ക്രിസ്ത്യൻ, ബുദ്ധ, ജൈന എന്നിങ്ങനെ പോകുന്നു. സിക്കുകാരുടെ ആരാധനാലയങ്ങളിൽ ഏറ്റവും വിശുദ്ധമായത് എന്നറിയപ്പെടുന്ന ഹർമന്ദിർ സാഹിബ് (സുവർണ്ണക്ഷേത്രം) സ്ഥിതി ചെയ്യുന്നത് വിശുദ്ധ പട്ടണമായ അമൃത്സറിലാണ്. സുവർണ്ണക്ഷേത്ര സമുച്ചയത്തിനു സമീപം സ്ഥിതി ചെയ്യുന്ന അകൽ തക്ത് സിക്കുകാരുടെ ഐഹികമായ ഇരിപ്പിടങ്ങളിൽ ഒന്നാണ്. അഞ്ച് ഐഹിക ഇരിപ്പിടങ്ങളിൽ മൂന്നെണ്ണവും പഞ്ചാബിലാണ്. സിക്ക് കലണ്ടറിലുള്ള അവധി ദിവസങ്ങളിൽ (വൈശാഖി, ഹോലാമൊഹല്ല, ഗുരുപർബ്, ദീപാവലി) സിക്കുകാർ ഓരോ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഒത്തു കൂടുകയും അണിയണിയായി നടക്കാറുമുണ്ട്. വിവിധ തരത്തിലും വലിപ്പത്തിലും ഉള്ളതായ സിക്ക് ഗുരുദ്വാര (സിക്കുകാരുടെ ക്ഷേത്രം) പഞ്ചാബിലെ ഓരോ ഗ്രാമങ്ങളിലും പട്ടണങ്ങളിലും കാണും.

ഗുരുമുഖി ലിപിയിലുള്ളതാണ് പഞ്ചാബിലെ ഔദ്യോഗിക ഭാഷ. മലർകൊട്ല ടൗണിൽ ഇസ്ലാം ആധിപത്യം കുറച്ച് കൂടുതലാണ്. അന്യസംസ്ഥാന തൊഴിലാളികളുടെ (ബീഹാർ, ഉത്തർ പ്രദേശ്) സാന്നിദ്ധ്യം മൂലം പഞ്ചാബിലെ ഇസ്ലാം ജനസംഖ്യ 1.93% കൂടിയിട്ടുണ്ട്.

ജില്ലാ അടിസ്ഥാനത്തിൽ ഓരോ മതത്തിന്റേയും ജനസംഖ്യ (2011)

#ജില്ലസിക്ക്ഹിന്ദുഇസ്ലാംക്രിസ്റ്റ്യൻജൈനബുദ്ധമറ്റുള്ളവഒരു മതത്തിലും ഉൾപ്പെടാത്തവർ
1അമൃത്സർ68.94%27.74%0.50%2.18%0.13%0.04%0.04%0.44%
2ബർണല78.54%18.95%2.20%0.10%0.04%0.02%0.08%0.06%
3ബതിണ്ട70.89%27.41%1.17%0.18%0.09%0.02%0.04%0.20%
4ഫരിത്കോട്ട്76.08%22.89%0.51%0.20%0.18%0.03%0.02%0.10%
5ഫറ്റെഗർ71.23%25.47%2.80%0.28%0.03%0.01%0.04%0.13%
6ഫിറോസ്പുർ53.76%44.67%0.34%0.95%0.06%0.02%0.01%0.19%
7ഗുർദാസ്പുർ43.64%46.74%1.20%7.68%0.03%0.02%0.04%0.66%
8ഹോഷിയാർപുർ33.92%63.07%1.46%0.94%0.13%0.22%0.03%0.23%
9ജലന്ദർ32.75%63.56%1.38%1.19%0.18%0.52%0.04%0.39%
10കപുർത്തല55.66%41.23%1.25%0.67%0.07%0.82%0.04%0.27%
11ലുധിയാന53.26%42.94%2.22%0.47%0.56%0.06%0.04%0.45%
12മാനസ77.75%20.34%1.35%0.12%0.20%0.02%0.06%0.17%
13മോഗ82.24%15.91%0.94%0.33%0.04%0.02%0.04%0.48%
14മുക്ത്സാർ70.81%28.26%0.48%0.19%0.08%0.03%0.05%0.10%
15പാട്യാല55.91%41.32%2.11%0.30%0.10%0.01%0.07%0.17%
16രുപ്നഗർ52.74%44.47%2.12%0.31%0.10%0.02%0.02%0.23%
17സാഹിബ് സാദ അജിത് സിംഗ് നഗർ48.15%47.88%2.96%0.54%0.13%0.03%0.02%0.29%
18സംഗ്രൂർ65.10%23.53%10.82%0.15%0.19%0.02%0.06%0.14%
19ഷാഹിദ് ഭഗത് സിംഗ് നഗർ31.50%65.55%1.12%0.24%0.11%0.96%0.04%0.47%
20ടാൻ ടരൺ93.33%5.40%0.34%0.54%0.06%0.01%0.00%0.31%
പഞ്ചാബ് (ആകെ)57.69%38.49%1.93%1.26%0.16%0.12%0.04%0.32%