ജലന്ധർ ദൊവാബ്
ദൃശ്യരൂപം
(Doaba എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ പഞ്ചാബിൽ ബിയാസ്, സത്ലുജ് എന്നീ നദികൾക്കിടയിൽ കിടക്കുന്ന ദൊവാബ് മേഖലയാണ് ജലന്ധർ ദൊവാബ് അഥവാ ദൊവാബ.[1] ലോകത്തിൽവച്ചുതന്നെ ഏറ്റവും ഫലഭൂയിഷ്ഠമായ പ്രദേശങ്ങളിലൊന്നാണിത്. ജലന്ധർ, ഹോഷിയാർപൂർ, കപൂർത്തല, ഫഗ്വാര എന്നിവ ഈ മേഖലയിലെ പ്രധാന പട്ടണങ്ങളാണ്.
ചരിത്രം
[തിരുത്തുക]1845-46 കാലഘട്ടത്തിൽ ഒന്നാം ആംഗ്ലോ-സിഖ് യുദ്ധത്തിൽ തോൽപ്പിക്കപ്പെട്ട സിഖുകാർ ഈ പ്രദേശം അടിയറവച്ചുകൊണ്ടാണ് ബ്രിട്ടീഷുകാരുമായി സന്ധിയിലെത്തിയത്.
അവലംബം
[തിരുത്തുക]- ↑ Grover, Parminder Singh; Grewal, Davinderjit Singh (2011). Discover Punjab: Attractions of Punjab. self-published. p. 179.