ബഠിംഡാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബഠിംഡാ
ਬਠਿੰਡਾ
City
ക്വിൽ മുബാറക്, ബഠിംഡാ നഗരത്തിന്റെ മുഖമുദ്ര.
ക്വിൽ മുബാറക്, ബഠിംഡാ നഗരത്തിന്റെ മുഖമുദ്ര.
Country India
State Punjab
District Bathinda
Government
 • Body Municipal Corporation
 • Commissioner Sh. Anil Garg
 • Member of Parliament Harsimrat Kaur Badal (Shiromani Akali Dal)
 • Mayor Sh. Balwant Rai Nath
Elevation 210 മീ(690 അടി)
Population (2011)
 • Total 499
 • Rank 5th in Punjab
Languages
 • Official Punjabi
Time zone UTC+5:30 (IST)
PIN 15100X
Telephone code +91-164-XXX XXXX
Vehicle registration PB 03
Railways Stations in City Bathinda railway station
Website www.bathinda.nic.in

പഞ്ചാബിന്റെ തെക്കേ മേഖലയിലുള്ള ഒരു നഗരമാണ്. കടന്നുകയറിയവർ താബർ-ഇ-ഹിന്ദ് എന്നും താബർനിന്ദ് (ഇന്ത്യയിലേക്കുള്ള കവാടം) എന്നും വിളിച്ചിരുന്ന ബഠിംഡാ (Bathinda) (Punjabi: ਬਠਿੰਡਾ) (Hindi: बठिंडा) ബതി രാജാക്കന്മാരുടെ പേരിൽ അറിയപ്പെട്ട ഈ നഗരം പഞ്ചാബിലെ പുരാതനനഗരങ്ങളിൽ ഒന്നാണ്. പഞ്ചാബിൽ വലിപ്പത്തിൽ അഞ്ചാം സ്ഥാനത്തുള്ള ഈ നഗരം ചണ്ഡിഗഢിൽ നിന്നും 227 കിലോമീറ്റർ പടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്നു. നഗരത്തിലുള്ള കൃത്രിമതടാകങ്ങളാൽ ബഠിംഡ തടാകങ്ങളുടെ നഗരം എന്ന് അറിയപ്പെടുന്നു. ഇന്ത്യയുടെ ആദ്യറാണിയായ റസിയ സുൽത്താനയെ ബഠിംഡയിലെ കോട്ടയായ ക്വില മുബാറക്കിൽ തടവിൽ ഇട്ടിട്ടുണ്ട്. .[1]

പഞ്ചാബ് കേന്ദ്രസർവ്വകലാശാല സ്ഥിതിചെയ്യുന്നത് ബഠിംഡയിലാണ്. ഇവിടെയാണ് എയിംസും വരുന്നതും. രണ്ട് താപവൈദ്യുതനിലയങ്ങൾ സ്ഥിതിചെയ്യുന്ന ബഠിംഡയിൽ ഒരു വളം നിർമ്മാണശാലയും പ്രവർത്തിക്കുന്നു.[2][3] അംബുജ സിമന്റിന്റെയും അൾട്രാടെക് സിമിന്റിന്റെയും ഓരോ ഉൽപ്പാദനശാലകളും ഒരു വലിയ എണ്ണസംസ്കരണശാലയും ഇവിടെയുണ്ട്. ഒരു മൃഗശാലയും ചരിത്രപ്രസിദ്ധമായ[2] ക്വില മുബാറകും ഇവിടെ സ്ഥിതിചെയ്യുന്നു.[4] ഉത്തരേന്ത്യയിലെ ഭക്ഷ്യധാന്യ ചന്തയും പരുത്തി ചന്തയുമാണ് ബഠിംഡ. കൂടാതെ ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ മുന്തിരിയും വ്യാപകമായി കൃഷി ചെയ്തുവരുന്നു.[5]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബഠിംഡാ&oldid=2382300" എന്ന താളിൽനിന്നു ശേഖരിച്ചത്