ബഠിംഡാ
ബഠിംഡാ
ਬਠਿੰਡਾ | |
|---|---|
City | |
ക്വിൽ മുബാറക്, ബഠിംഡാ നഗരത്തിന്റെ മുഖമുദ്ര. | |
| Country | India |
| State | Punjab |
| District | Bathinda |
| സർക്കാർ | |
| • ഭരണസമിതി | Municipal Corporation |
| • Commissioner | Sh. Anil Garg |
| • Member of Parliament | Harsimrat Kaur Badal (Shiromani Akali Dal) |
| • Mayor | Sh. Balwant Rai Nath |
| ഉയരം | 210 മീ (690 അടി) |
| ജനസംഖ്യ (2011) | |
• ആകെ | 4,99,217 |
| • റാങ്ക് | 5th in Punjab |
| Languages | |
| • Official | Punjabi |
| സമയമേഖല | UTC+5:30 (IST) |
| PIN | 15100X |
| Telephone code | +91-164-XXX XXXX |
| വാഹന രജിസ്ട്രേഷൻ | PB 03 |
| Railways Stations in City | Bathinda railway station |
| വെബ്സൈറ്റ് | www |
പഞ്ചാബിന്റെ തെക്കേ മേഖലയിലുള്ള ഒരു നഗരമാണ്. കടന്നുകയറിയവർ താബർ-ഇ-ഹിന്ദ് എന്നും താബർനിന്ദ് (ഇന്ത്യയിലേക്കുള്ള കവാടം) എന്നും വിളിച്ചിരുന്ന ബഠിംഡാ (Bathinda) (Punjabi: ਬਠਿੰਡਾ) (Hindi: बठिंडा) ബതി രാജാക്കന്മാരുടെ പേരിൽ അറിയപ്പെട്ട ഈ നഗരം പഞ്ചാബിലെ പുരാതനനഗരങ്ങളിൽ ഒന്നാണ്. പഞ്ചാബിൽ വലിപ്പത്തിൽ അഞ്ചാം സ്ഥാനത്തുള്ള ഈ നഗരം ചണ്ഡിഗഢിൽ നിന്നും 227 കിലോമീറ്റർ പടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്നു. നഗരത്തിലുള്ള കൃത്രിമതടാകങ്ങളാൽ ബഠിംഡ തടാകങ്ങളുടെ നഗരം എന്ന് അറിയപ്പെടുന്നു. ഇന്ത്യയുടെ ആദ്യറാണിയായ റസിയ സുൽത്താനയെ ബഠിംഡയിലെ കോട്ടയായ ക്വില മുബാറക്കിൽ തടവിൽ ഇട്ടിട്ടുണ്ട്. .[1]
പഞ്ചാബ് കേന്ദ്രസർവ്വകലാശാല സ്ഥിതിചെയ്യുന്നത് ബഠിംഡയിലാണ്. ഇവിടെയാണ് എയിംസും വരുന്നതും. രണ്ട് താപവൈദ്യുതനിലയങ്ങൾ സ്ഥിതിചെയ്യുന്ന ബഠിംഡയിൽ ഒരു വളം നിർമ്മാണശാലയും പ്രവർത്തിക്കുന്നു.[2][3] അംബുജ സിമന്റിന്റെയും അൾട്രാടെക് സിമിന്റിന്റെയും ഓരോ ഉൽപ്പാദനശാലകളും ഒരു വലിയ എണ്ണസംസ്കരണശാലയും ഇവിടെയുണ്ട്. ഒരു മൃഗശാലയും ചരിത്രപ്രസിദ്ധമായ[2] ക്വില മുബാറകും ഇവിടെ സ്ഥിതിചെയ്യുന്നു.[4] ഉത്തരേന്ത്യയിലെ ഭക്ഷ്യധാന്യ ചന്തയും പരുത്തി ചന്തയുമാണ് ബഠിംഡ. കൂടാതെ ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ മുന്തിരിയും വ്യാപകമായി കൃഷി ചെയ്തുവരുന്നു.[5]
അവലംബം
[തിരുത്തുക]- ↑ "Raziya Sultan". Archived from the original on 2012-03-31. Retrieved 2016-07-23.
- 1 2 "ആർക്കൈവ് പകർപ്പ്". Archived from the original on 2009-11-26. Retrieved 2016-07-23.
- ↑ http://bathinda.nic.in/html/industry.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-07-19. Retrieved 2016-07-23.
- ↑ http://www.infopunjab.com/punjab/travel/faridkot.htm