Jump to content

പഞ്ചാബിന്റെ നാടൻപാട്ടുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

 പഞ്ചാബിലെ ഏറ്റവും പ്രാചീനമായ സംഗീതമാണ്  പഞ്ചാബിന്റെ നാടൻപാട്ടുകൾ. [1][2]ജീവിതത്തിന്റെ സങ്കടവും, സന്തോഷവും നിറഞ്ഞ ഘട്ടങ്ങളിലൂടെ കടന്നുവന്ന ഒരു നാടകകൃത്തുതന്നെ ഈ സംഗീതത്തിനുണ്ട്.[3]ഈ നാടൻപാട്ട്, പഞ്ചാബികളുടെ കഠിനധ്വാനത്തിന്റെ, ധീരതയുടെ, അങ്ങനെ പഞ്ചാബ് ഇന്ത്യയുടെ എന്ന രാജ്യത്തിന് നൽകിയ തിളക്കങ്ങളുടേയും, പാരമ്പര്യത്തെ ഓർമിപ്പിക്കുന്നു.വലിയ ഒരിടത്തെ ചെറിയ ചെറിയ ഇടങ്ങളിലെ ഈ നാടൻപാട്ടുകൾക്ക് വ്യത്യാസമുണ്ടെങ്കിലും, അവയെല്ലാം പഞ്ചാബികളിലുണ്ടാകുന്നത് ഒരേ വികാരങ്ങളാണ്.മൽവ, ദോബ, പോത്തോഹർ, പുദ തുടങ്ങി ചെറിയ ഇടങ്ങളിലെ വ്യത്യസ്തപരമായ നാടൻപാട്ടുകൾ നിലനിൽക്കുന്നു.

ബ്രിട്ടനിലെ പഞ്ചാബികൾ നിർമ്മിച്ച ബഹാൻഗ്രയ്ക്ക് എതിരായുള്ള  ആധൂനിക പഞ്ചാബിലെ ഒരു തിരിച്ചടിയായും പഞ്ചാബി നാടൻപാട്ടുകളെ കരുതുന്നു.

സംഗീത ആഖ്യാനത്തിന്റെ പൊതുരൂപം

[തിരുത്തുക]

പഞ്ചാബി നാടൻപാട്ടുകളുടെ റിതം വളരെ ലളിതമായ ഒന്നാണ്. [4]ബങ്കാര സംഗീതത്തിന്റെ റിതം നാടൻപാട്ടുകളെയനുസരിച്ച് കൂടുതൽ സങ്കീർണമാണ്.

ഹീർ, മിർസ തുടങ്ങിയ പാട്ടുകൾ പ്രാചീന സംഗീത സമുത്രയങ്ങൾ ഉപയോഗിച്ചു നിർമ്മിച്ചവയാണ്.പഞ്ചാബി നാടൻപാട്ടുകളിലെ സംഗീത നൈപുണ്യം കാരണം, അവർ അവരുടെ മെലഡികൾ വീണ്ടും, വീണ്ടും, ഉപയോഗിക്കുന്നു, നൂറോളം വർഷങ്ങൾക്കുമുമ്പാണ് പുതിയൊരു വരിയുണ്ടായത്.

നാടൻപാട്ടുകൾ

[തിരുത്തുക]

പഞ്ചാബിന്റെ നാടൻപാട്ടുകൾ ജനനം ,വിവാഹം, മരണം, പ്രണയം, വേർപാട്, സൗന്ദര്യം, സാമൂഹ്യപ്രസക്തി, ഗ്രാമീണ രീതി, ഭക്ഷണം, പ്രകൃതി, ബുദ്ധി, പ്രണയം, ചരിത്ര നായകൻമാർ, തുടങ്ങി എല്ലാത്തിലും ഉണ്ടായിരുന്നു.[2]ഉയർന്ന ജാതിക്കാരുടെ (സവർണന്റെ) പാട്ടുകളും, പഞ്ചാബിന്റെ നാടൻപാട്ടുകളിൽ ഉണ്ടായിരുന്നു.അവ താഴെ പറയും വിധം തരംതിരിച്ചിരിക്കുന്നു. 


  1. Pande, Alka (1999). Folk music and musical instruments of Punjab. Mapin Publishers. pp. 128. ISBN 18-902-0615-6.
  2. 2.0 2.1 Thind, Karnail Singh (2002). Punjab Da Lok Virsa (reprint ed.). Patiala: Punjabi University. p. 231. ISBN 81-738-0223-8.
  3. "The Music of Punjab". SadaPunjab.com. Archived from the original on 2010-12-06. Retrieved May 22, 2012.
  4. Sharma, Manorma (2009). Musical heritage of India. p. 228.