സാരം (അലങ്കാരം)
ആദ്യത്തേതിനെക്കാൾ ഭേദപ്പെട്ടതാണ് രണ്ടാമത്തേത് എന്നതിനെക്കുറിക്കുന്നതാണ് സാരം എന്ന അലങ്കാരം.
ലക്ഷണം
[തിരുത്തുക]ഉത്ക്കർഷം മേൽക്കുമേൽ ചൊന്നാൽ സാരാലങ്കാരമായത്
മേൽക്കുമേൽ ഉന്നതി, മഹത്ത്വം, ശ്രേഷ്ഠത എന്നിവയെ കാണിക്കുന്നതിന് പദ്യങ്ങളിൽ ഉപയോഗിക്കുന്ന അലങ്കാരമാണിത്.
ഉദാ:-
വിത്തമെന്തിന് മർത്ത്യർക്ക് വിദ്യ കൈവശമാവുകിൽ വെണ്ണയുണ്ടെങ്കിൽ നറുനെയ് വേറിട്ട് കരുതേണമോ ?
സദ്ഭാവങ്ങളിൽ നിന്ന് ദുർഭാവങ്ങളിലേയ്ക്ക് ക്രമായുള്ള തായ്ചയെ സൂചിപ്പിക്കുന്നതിനും ഈ അലങ്കാരം തന്നെയാണ് ഉപയോഗിക്കുന്നത്.
ഉദാ:-
അദ്ധ്വാനം കൊണ്ടൊരുവൻ നേടും പിശുക്കിവയ്ക്കും പിൻഗാമി പിന്നെ വരുന്നവൻ ധാരാളി നാലാമത്തേ തിരപ്പാളി
അദ്ധ്വാനി - ലുബ്ദൻ - ധാരാളി - ഇരപ്പാളി - എന്നിങ്ങനെ തലമുറകളുടെ അധഃപതനത്തേയും ഈ അലങ്കാരം ഉപയോഗിക്കുന്നതിലൂടെ കാണിക്കുവാൻ സാധിക്കും
• അതിശയോക്തി • അധികം • അനന്വയം • അനുമാനം • അന്യോന്യം • അപഹ്നുതി • അപ്രസ്തുത പ്രശംസ • അസംഗതി • അർത്ഥാന്തരന്യാസം • അർത്താപത്തി • ആക്ഷേപം • ഉദാത്തം • ഉപമ • ഉപമേയോപമ • ഉത്തരം • ഉല്ലേഖം • ഉൽപ്രേക്ഷ • ഏകാവലി • കാരണമാല • കാവ്യലിംഗം • തദ്ഗുണം • ദീപകം • ദൃഷ്ടാന്തം • നിദർശന • പരികരം • പരിസംഖ്യ • പര്യായോക്തം • പ്രതീപം • പ്രത്യനീയം • ഭാവികം • ഭ്രാന്തിമാൻ • മീലിതം • മുദ്രാലങ്കാരം • രൂപകം • രൂപകാതിശയോക്തി • വക്രോക്തി • വിഭാവന • വിരോധാഭാസം • വിശേഷോക്തി • വിഷമം • വ്യാജസ്തുതി • വ്യാജോക്തി • വ്യാഘാതം • വ്യതിരേകം • ശ്ലേഷം • സമാധി • സമം • സാരം • സൂക്ഷ്മം • സംഭാവന • സ്വഭാവോക്തി • സമാസോക്തി • സ്മൃതിമാൻ • സസന്ദേഹം • യമകം |