വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:ഒഴിവാക്കാവുന്ന ലേഖനങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Information icon.svg

2. പ്രസ്തുത താൾ നിലനിർത്തപ്പെടേണ്ടതാണെന്ന് തോന്നുകയാണെങ്കിൽ ലേഖന രക്ഷാസംഘത്തിന്റെ സഹായം തേടുകയോ, പ്രസ്തുത താൾ നിലനിർത്താൻ താത്പര്യമുണ്ടെന്ന് കരുതുന്ന അല്ലെങ്കിൽ സഹായം ലഭിച്ചേക്കാവുന്ന ഉപയോക്താക്കളെയോ വിവരം അറിയിക്കുക.

3. ലേഖനം രക്ഷിക്കാൻ നിർദ്ദേശിക്കുന്നതിനു മുൻപ് പ്രസ്തുതലേഖനം രക്ഷിക്കാനുള്ള നിർദ്ദേശങ്ങൾ അനുസരിച്ചുള്ളവയാണെന്ന് ഉറപ്പുവരുത്തുക.

ഇതും കാണുക:

വിവിധ നാമമേഖലകളിൽ നിന്നും ഒഴിവാക്കാൻ സാദ്ധ്യതയുള്ള താളുകളുടെ ചർച്ചകൾ
ലേഖനം പ്രമാണം ഫലകം വർഗ്ഗം പലവക
സംവാദം പ്രമാണത്തിന്റെ സംവാദം ഫലകത്തിന്റെ സംവാദം വർഗ്ഗത്തിന്റെ സംവാദം പലവക സംവാദം
നിലവറ
സംവാദ നിലവറ

പത്തായം


ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങളുടെ പട്ടിക[തിരുത്തുക]

സമ്പത്തും അധികാരവും തൃശ്ശൂരിൽ നിന്നുള്ള ഒരു കാഴ്ച[തിരുത്തുക]

മായ്ക്കുക വിശ്വപ്രഭViswaPrabhaസംവാദം 05:41, 15 ഫെബ്രുവരി 2018 (UTC)

ശ്രദ്ധേയമായ ഗ്രന്ഥങ്ങളുടെ പരിധിക്കുള്ളിൽ വരുന്നില്ല. നിലവിലുള്ള ഈ താളിൽ കൊടുത്തിരിക്കുന്ന അവലംബങ്ങൾ ഒന്നും തന്നെ സ്വതന്ത്രമായി ശ്രദ്ധയത തെളിയിക്കുന്നത്തിന് പര്യാപ്തമല്ല.നിലവിലുള്ള അവലംബങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ സ്വന്തമായി ഒരു ലേഖനത്തിനുള്ള സാധ്യത കാണുന്നില്ല അതിനാൽ താൾ മായ്ക്കുക. വിശ്വപ്രഭViswaPrabhaസംവാദം 05:40, 15 ഫെബ്രുവരി 2018 (UTC)
വിശ്വേട്ടൻ ലേഖനത്തിലെ അവലംബങ്ങളിൽ ഒന്നും രണ്ടും ശ്രദ്ധേയത സാധൂകരിക്കുന്നതല്ലെ? ഇങ്ങനെയുള്ള പുസ്തകങ്ങളൾക്കായി നമ്മൾക്ക് നയം വല്ലതും ഉണ്ടൊ?. Akhiljaxxn (സംവാദം) 02:26, 26 ഫെബ്രുവരി 2018 (UTC)
@ഉ:Akhiljaxxn വിക്കിപീഡിയ:ശ്രദ്ധേയത/ വിക്കിപീഡിയ:ശ്രദ്ധേയത/ഗ്രന്ഥങ്ങൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:57, 26 ഫെബ്രുവരി 2018 (UTC)
ഒന്നിലധികം സ്വതന്ത്രസ്രോതസ്സുകളിൽ പരാമർശിക്കപ്പെട്ട കൃതിയാണി്ത് എന്ന് തോന്നുന്നു. ലേഖനത്തിലെ ഒന്ന് രണ്ട് അവലംബങ്ങൾ യാഥാക്രമം ദ ഹിന്ദു ടൈംസ് ഓഫ് ഇന്ത്യ എന്നിവയിൽ നിന്നുള്ളതാണ് Akhiljaxxn (സംവാദം) 10:10, 26 ഫെബ്രുവരി 2018 (UTC).
  • നീക്കം ചെയ്യുന്നതിനെ അനുകൂലിക്കുന്നു.

മാളികവീട് (സംവാദം) 15:25, 7 മാർച്ച് 2018 (UTC)

  • ഈ താൾ ദയാവധം അർഹിക്കുന്നു എന്നാണെന്റ് ഒരു വിചാരം. ഞാൻ തുടങ്ങിവച്ച ലേഖനം ഒരു തീരുമാനവുമാകതെ(കോമയിൽ) ഇരിക്കുന്നതിൽ വിഷമമുണ്ട്, അതിനു പുറമേ ബഹു: സുപ്രീം കോടതി എന്റെ അഭിപ്രായത്തെ ശരിവക്കുന്ന ഒരു വിധിയും പുറപ്പെടുവിച്ചിട്ടുണ്ടല്ലോ അതിനാൽ ഈ ലേഖനം നീക്കം ചെയ്യാൻ ഇതുതന്നെയാണ് ഏറ്റവും നല്ല സമയം :)
--AjayPayattuparambil (സംവാദം) 14:56, 14 മാർച്ച് 2018 (UTC)

ഗോതമ്പുറവ ഉപ്പുമാവ്[തിരുത്തുക]

പാചകവിധികൾ വിക്കിബുക്സിലാണ് ചേർക്കേണ്ടത്. ദയവായി അങ്ങോട്ട് മാറ്റുമല്ലോ.. --ജേക്കബ് (സംവാദം) 15:46, 27 ഫെബ്രുവരി 2018 (UTC)

ആദ്യം ചമ്മന്തി നീക്കം ചെയ്താലോ?--Vinayaraj (സംവാദം) 16:23, 27 ഫെബ്രുവരി 2018 (UTC)
ചമ്മന്തി എന്ന ലേഖനം പൂർണ്ണമായും പാചകവിധി മാത്രമല്ല. (പലതരം) ചമ്മന്തിയെക്കുറിച്ചുള്ള ലേഖനമാണ്. ഈ ലേഖനം അങ്ങനെയല്ല. പിന്നെ പലതരം ചമ്മന്തികളുടെ പാചകവിധി വിക്കിബുക്സിലാണ് ചേർക്കേണ്ടത്. --ജേക്കബ് (സംവാദം) 16:26, 27 ഫെബ്രുവരി 2018 (UTC)
നമ്മക്കൊന്ന് പണിഞ്ഞെടുത്താൽ നിലനിർത്താവുന്നതാണ്. :)--സുഗീഷ് (സംവാദം) 16:25, 27 ഫെബ്രുവരി 2018 (UTC)

കോഴി_നിറച്ചത്,പരിപ്പുവട കരിമീൻ കറി അവിയൽ കൊഴുവ പൊടിച്ചത് കൊഴുക്കട്ട ചക്കപ്പുഴുക്ക് ഇവയും നീക്കേണ്ടതല്ലേ ? ഇങ്ങനെ തുടങ്ങി കേരളത്തിലെ ഭക്ഷ്യവിഭങ്ങൾ,ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ എന്ന വർഗ്ഗങ്ങളും ഭൂരിഭാഗവും നീക്കംചെയ്യേണ്ടിവരും.ഗോതമ്പുറവ ഉപ്പുമാവു മാത്രം നീക്കം ചെയ്യണമെന്നതിന്റെ യുക്തി എന്താണ് എന്നു വിശദമാക്കണം.--Mpmanoj (സംവാദം) 14:56, 7 മാർച്ച് 2018 (UTC)


ഇതു മാത്രമായി നീക്കം ചെയ്യേണ്ടതുണ്ടോ?

മാളികവീട് (സംവാദം) 15:15, 7 മാർച്ച് 2018 (UTC)

കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ കമ്യൂണിസ്റ്റ്സ് ആൻഡ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്‍സ്[തിരുത്തുക]

ഈ ലേഖനം 2014 മുതൽ ഒറ്റവരി ലേഖനമായി നിലനിൽക്കുന്നു. നാലു വർഷങ്ങളായി ലേഖനം വികസിപ്പിക്കുകയോ അവലംബങ്ങൾ ചേർക്കുകയോ ചെയ്തിട്ടില്ല. ഇനിയും നിലനിർത്തിക്കൊണ്ടുപോകുന്നതിൽ അർത്ഥമുണ്ടെന്നു തോന്നുന്നില്ല. മാളികവീട് (സംവാദം) 12:21, 3 മാർച്ച് 2018 (UTC)

  • ഈ താളിൽ കുറച്ചു മാറ്റങ്ങൾ വന്നിട്ടുള്ളതായി കാണുന്നു. ഒറ്റവരി ലേഖനമെന്ന അവസ്ഥയിൽനിന്ന് മാറ്റം വന്നിരിക്കുന്നു. അവലംബങ്ങളുടെ അപര്യാപ്ത ദർശിക്കുവാൻ സാധിക്കുന്നു. നീക്കം ചെയ്യേണതില്ലെന്നാണ് മനസിലാകുന്നത്.

മാളികവീട് (സംവാദം) 15:09, 7 മാർച്ച് 2018 (UTC) {{വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ കമ്യൂണിസ്റ്റ്സ് ആൻഡ് ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ്}}

കൈരളി സാംസ്കാരികവേദി ഗ്രന്ഥാലയം[തിരുത്തുക]

ശ്രദ്ധേയത ഇല്ല. വിജ്ഞാനകോശത്തിൽ ഉൾപ്പെടുത്താനുള്ള പ്രാധാന്യവുമില്ല. നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു.--അരുൺ സുനിൽ കൊല്ലം (സംവാദം) 08:32, 24 മാർച്ച് 2018 (UTC)

ഗ്രന്ഥശാലാ സംഘത്തിൽ അംഗമായിട്ടുള്ള എല്ലാ ഗ്രന്ഥഥശാലകളും വിക്കിയിൽ വരട്ടെ. ശ്രദ്ധേയതാകടുംപിടിത്തം ഇതിൽ ഒഴിവാക്കണം. Shagil Kannur (സംവാദം) 08:29, 24 മാർച്ച് 2018 (UTC)
float പക്ഷേ ലേഖനം അവലംബങ്ങളോടെ കാര്യമായി വികസിപ്പിക്കണം. വിശ്വപ്രഭViswaPrabhaസംവാദം 08:39, 24 മാർച്ച് 2018 (UTC)

കടുംപിടിത്തമില്ല. വിക്കിപീഡിയ:പരിശോധനായോഗ്യത പ്രകാരം, ഏതെങ്കിലും മൂന്നാം കക്ഷി സ്രോതസ്സിൽ ഈ ഗ്രന്ഥശാലയെക്കുറിച്ച് സവിസ്തരം പ്രതിപാദിച്ചിട്ടുണ്ടെങ്കിൽ അത് അവലംബമായി ചേർക്കുക. ഒരു അവലംബമെങ്കിലും ഉണ്ടെങ്കിൽ നിലനിർത്താം.--അരുൺ സുനിൽ കൊല്ലം (സംവാദം) 08:48, 24 മാർച്ച് 2018 (UTC)

ഒരു അവലംബം പോലുമില്ലാത്ത എത്രയോ ലേഖനങ്ങൾ വിക്കിയിൽ കിടക്കുന്നു! വൃത്തിയാക്കാനുള്ള ഫലകം ഇട്ട് ലേഖനം നിലനിർത്തണം. പുതിയ ഗ്രന്ഥശാലയാണ്. അവലംബങ്ങൾ ഉണ്ടായിവരുന്ന പക്ഷം അത് ചേർക്കപ്പെടും. മായ്ക്കാൻ മാത്രമായി അഡ്മിൻമാർ ഗവേഷണം നടത്തേണ്ടതില്ല. ഇത്തരത്തിൽ കേരളത്തിലെ മുഴുവൻ ഗ്രന്ഥശാലകളും വിക്കിയിലേക്ക് വരുത്താൻ പ്രോത്സാഹനം നൽകണം. വിക്കിപീഡിയ:പരിശോധനായോഗ്യത പ്രകാരം, ഏതെങ്കിലും മൂന്നാം കക്ഷി സ്രോതസ്സിൽ ഈ ഗ്രന്ഥശാലയെക്കുറിച്ച് സവിസ്തരം പ്രതിപാദിച്ചിട്ടുണ്ടെങ്കിൽ അത് അവലംബമായി ചേർക്കുക എന്നതൊക്കെ ഗ്രന്ഥശാലകൾക്കും വിദ്യാലയങ്ങൾക്കും ഒഴിവാക്കണം. വിശ്വേട്ടൻ അഡ്മിൻമാർക്ക് നല്ലപാഠം പറഞ്ഞുകൊടുക്കണം. Shagil Kannur (സംവാദം) 14:36, 24 മാർച്ച് 2018 (UTC)