വരവൂർ, തൃശ്ശൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വരവൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വരവൂർ (വിവക്ഷകൾ) എന്ന താൾ കാണുക. വരവൂർ (വിവക്ഷകൾ)
Varavoor
residential village
[[File:Wadakkanchery Mulloorkkara RS.jpg|250px|IMAGE DOES NOT BELONG TO PARTS OF VARAVOOR]]
IMAGE DOES NOT BELONG TO PARTS OF VARAVOOR
Country India
StateKerala
DistrictThrissur
ജനസംഖ്യ
 (2001)
 • ആകെ7,643
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
680585
Telephone code0488
വാഹന റെജിസ്ട്രേഷൻKL-48
Nearest cityThrissur
Lok Sabha constituencyOttapalam

കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് വരവൂർ. [1] സമൃദ്ധമായ പച്ചപ്പുള്ള വാസയോഗ്യമായ ഒരു പ്രദേശമാണിത്. കേരളത്തിന്റെ സാംസ്കരിക മുഖ്യകേന്ദ്രത്തിൽ നിന്നും 30 മിനുറ്റ് മാത്രം ദൂരെയുള്ള ഈ ഗ്രാമത്തിന്റെ ചുറ്റും പച്ച വിരിച്ച കുന്നുകളാണ്. വ്്യവഹാര രഹിത പഞ്ചായത്തായി വരവൂറിനെ മെയ് 7, 2000 ൽ തിരഞ്ഞെടുത്തു. വളരെ അപൂർവ്വ ഇനത്തിൽ പെടുന്ന സസ്യങ്ങൾ ഇവിറടുത്തെ കുന്നിൻ പുറങ്ങളിൽ കാണുന്നുണ്ട്. കുന്നിൻ പുറങ്ങളാൽ ചുറ്റപ്പെട്ട വരവൂർ പഞ്ചായത്തിൽ മുഖ്യമായും ജനങ്ങൾ കാർഷീകവൃത്തിയിൽ ആണ് ഉപജീവനമാർഗ്ഗം തേടുന്നത്. വീടുകളിൽ ആട് മാടുകൾ കോഴികളെയും വളർത്തുന്നുണ്ട്. എല്ലാ വാർഡുകളിലും നെൽ വയലുകൾ ഉണ്ട്. വാഴ കൃഷിയും പച്ചക്കറിയും (പ്രധാനമായും പയർ, കൂർക്ക) വ്യാപകമായി ഇപ്പോൾ നെൽ വയലുകളിൽ കൃഷി ചെയ്തു വരുന്നുണ്ട്. യുവാക്കൾ വൈറ്റ് കോളർ ജോലികൾ തേടി പോകുന്നത് കാർഷിക വൃത്തിയിൽ അല്പം പിറകോട്ടു പോകുന്നു. തളി ഭാഗങ്ങളിൽ ആളുകൾ അടക്ക ബിസിനസ്സും മറ്റും ചെയ്തു വരുന്നുണ്ട്.

ഹരിത സമ്പന്നമായ വരവൂരിൽ വംശ നാശം നേരിട്ട് കൊണ്ടിരിക്കുന്ന അണ്ണാറക്കണ്ണൻമാർ ധാരാളമായി കണ്ടു വരുന്നു. കീരി, പല തരം പാമ്പുകൾ (മലമ്പാമ്പുകൾ വരെ), മയിലുകൾ, കാട്ടു പന്നികൾ, കേഴമാനുകൾ തുടങ്ങിയ ജന്തുജാലങ്ങളും ഇവിടുത്തെ നിത്യ കാഴ്ചകൾ ആണ്. പലപ്പോഴും കൃഷിയിടങ്ങളിൽ ഇവ സൃഷ്ടിക്കുന്ന പ്രയാസങ്ങൾ നമുക്ക് കാണാം. ഇപ്പോൾ വ്യാപകമായും റബ്ബർ കൃഷിയും ധാരാളം ഉണ്ട്. കുറെയേറെ യുവാക്കൾ ഉപജീവനം കണ്ടെത്തുന്നത് റബ്ബർ വെട്ടും അനുബന്ധ പ്രവർത്തനങ്ങളിൽ കൂടിയാണ്. കൊറ്റുപുറം ഭാഗങ്ങളിൽ ഉള്ള യുവാക്കൾ ധാരാളം ഈ ജോലിയിൽ ഏർപ്പെട്ടുവരുന്നു.

ജനസംഖ്യ[തിരുത്തുക]

2001 ലെ ഇന്ത്യൻ സെൻസസ് പ്രകാരം വരവൂറിൽ ആകെയുള്ള ജനസംഖ്യ 7643 ആണ്. അതിൽ 3617 പുരുഷന്മാരും 4026 സ്ത്രീകളും ഉണ്ട്. [1]


വികസനം[തിരുത്തുക]

വരവൂറിൽ വികസനം താരതമ്യേന കുറവാണ്. സാമൂഹ്യ സേവനമാണ് പ്രധാനമായും എല്ലാവരും ചെയ്യുന്നത്. ജോലി ലഭിക്കുന്നതിനു നല്ല പരിധിയുണ്ട് ഇവിടെ. എന്നാൽ ആധുനികതയുടെ പാതയിൽ വികസനവും വിദ്യാഭ്യാസവും ഇവിടുത്തെ ഗ്രാമങ്ങളെ പതിയെ പതിയെ പഴമയിൽ നിന്നും ആധുനികതയുടെ മാറ്റങ്ങളിലേക്കു കൊണ്ട് നടക്കുന്നു. എല്ലാ ഗ്രാമങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് സംവിദാനങ്ങൾ, വഴിവിളക്കുകൾ, വിവിധ തരം കുടിവെള്ള പദ്ധതികൾ, ആതുരാലയങ്ങൾ (വരവൂർ സർക്കാർ ആശുപത്രി, തെളിയിലെ ഹോമിയോപതി ചികിത്സാ കേന്ദ്രം തുടങ്ങിയവ) മൃഗ സംരക്ഷണ കേന്ദ്രം, സർക്കാർ സ്കൂളുകൾ പ്രൈവറ്റ് വിദ്യാഭ്യാസസ്ഥാപങ്ങൾ ബാങ്കുകൾ എടിഎം തുടങ്ങി ഒട്ടനവധി സൗകര്യങ്ങളിൽ ഈ നാട് സമ്പന്നമാണ് ഇന്ന്. കൂടാതെ 2018 വർഷത്തെ കേരള സർക്കാരി ൻറെ ഏറ്റവും മികച്ച അദ്ധ്യാപകനുള്ള അവാർഡ് ലഭിച്ചത് വരവൂരിലെ ഗവണ്മെന്റ് എൽ പി സ്കൂൾ പ്രധാന അദ്ധ്യാപകൻ പ്രസാദ് മാസ്റ്റർക്ക് കൂടിയാണ് എന്നത് വരവൂരിന്റെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതി ചേർത്ത അദ്ധ്യായമാണ്. ധാരാളം മത സ്ഥാപനങ്ങളും പള്ളികളും അമ്പലങ്ങളും ഉള്ള വരവൂരിൽ മത മൈത്രിയുടെ ഒരു കോവിൽ കൂടിയാണ്. എല്ലാ വാർഡുകളിലും നഴ്സറികളും കർമ്മ നിരത കുടുംബ ശ്രീ യൂണിറ്റുകളും സാംസ്‌കാരിക കേന്ദ്രങ്ങളും മറ്റുമായി കാലത്തിനൊപ്പം ഈ നാട് സഞ്ചരിക്കുന്നു.

അതിരടയാളം[തിരുത്തുക]

മതപരമായും സാംസ്കാരികപരമായും വളരെ ഉയരത്തിലാണ് വരവൂർ. പ്രസിദ്ധമായ കേരള കലാമണ്ഡലം ഇവിടുന്ന് 8 മിനുറ്റ് യാത്ര മാത്രമേയുള്ളൂ. ഇവിടുത്തെ അറിയപ്പെടുന്ന ഒരു അതിരടയാളമാണ് വരവൂർ വളവ് ജംഗ്ഷൻ.

പഞ്ചായത്ത് വാർഡുകൾ[തിരുത്തുക]

വരവൂർ പഞ്ചായത്തിൽ മൊത്തം 14 വാർഡുകളായി തിരിച്ചിരിക്കുന്നു. അവ ക്രമമായി താഴെ പറയുന്നു.

 1. ചേലൂർ
 2. പാറപ്പുറം
 3. തളി
 4. പിലാക്കാട്
 5. രാമൻകുളം
 6. പാലക്കൽ
 7. വരവൂർ ഹൈ സ്കൂൾ
 8. നടുത്തറ
 9. കുമരപ്പനാൽ
 10. വെട്ടുകാട്
 11. വരവൂർ വളവ്
 12. കൊറ്റുപുറം
 13. ദൈവീചിറ
 14. തിച്ചൂർ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

 • എ എൻ യം യം യൂ പി സ്ചൂൾ തളി
 • ഗവണ്മെന്റ് എൽ പി സ്കൂൾ, വരവൂർ
 • ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, വരവൂർ
 • കാഞ്ഞിരക്കോട് എൽ പി സ്കൂൾ
 • റോസ് ഗാർഡൻ ഇംഗ്ളീഷ് മീഡിയം സ്കൂൾ തളി
 • വരവൂർ ഐ ടി ഐ
 • സരസ്വതി വിദ്യാ നികേതൻ സ്ചൂൾ തിചൂർ

മതസ്ഥാപനങ്ങൾ[തിരുത്തുക]

ക്രിസ്ത്യൻ പള്ളി

 • അവർ ലേഡി ഓഫ് ഡിവൈൻ ലൗ പള്ളി
 • കാൽവറി മിഷൻ - രാമൻചിറ

ക്ഷേത്രങ്ങൾ

 • വരവൂർ പാലയ്ക്കൽ ഭഗവതിക്ഷേത്രം (പാലക്കൽ വേല പെരുമ കേട്ട പൂരങ്ങളിൽ ഒന്നാണ്. വിദേശികളടക്കം നാനാ ഇടങ്ങളിൽനിന്നും ആളുകൾ വേല കാണാൻ എത്താറുണ്ട്. രണ്ടു വിഭാഗങ്ങളായി നടത്തുന്ന വെടികെട്ടു പ്രധാന ആകർഷണം ആണ്)
 • വരവൂർ കീഴ്ത്തളി മഹാദേവക്ഷേത്രം (കേരളത്തിലെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിൽ ഒന്ന് - ഒരു ചെറിയ കുന്നിനു മുകളിൽ പൂർണ്ണമായും സ്ഥിതി ചെയ്യുന്ന വരവൂരിലെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്ന്)
 • രാമൻകുളങ്ങര അയ്യപ്പൻ കാവ് ക്ഷേത്രം (വർഷാവസാനത്തിലോ പുതുവർഷപ്പിറവിയിലോ ആയി നടത്തപ്പെടുന്ന പൂരവും കാഴ്ചകളും അതിസുന്ദരമാണ്. തിളക്കമേകി വെടിക്കെട്ടും കണ്ണിനു കുളിരേകുന്ന കാഴ്ചകൾ തന്നെ)
 • നടുവട്ടം അയ്യപ്പൻകോവിൽ (അയ്യപ്പവിളക്കും വഴിപാട് പൂരവും എല്ലാ വർഷവും നടത്തപെടുന്നു - കുടുംബ ക്ഷേത്രം)
 • ഇരുത്തിപ്പറമ്പ് ശിവക്ഷേത്രം പിലാക്കാട്
 • മൂർക്കൻകുളങ്ങര മഹാദേവ ക്ഷേത്രം
 • മേതൃക്കോവിൽ നടത്തറ വരവൂർ
 • വിരുട്ടാണം ഭഗവതി ക്ഷേത്രം
 • ശ്രീ അന്തിമഹാകാളൻകാവ് ക്ഷേത്രം ചേലുചിറ തിച്ചൂർ
 • ശ്രീ അയ്യപ്പ സ്വാമി അമ്പലം തിച്ചൂർ
 • മാങ്ങോട്ടുകാവ് ശ്രീ അണ്ണപൂർണ്ണേശ്വരി ധർമ്മശാസ്താ അമ്പലം കുമരപ്പനാൽ

മുസ്ലീം പള്ളികൾ / മദ്രസ്സകൾ

 • തളി ജുമാ മസ്ജിദ് & മദ്രസ്സ (വരവൂരിലെ തന്നെ പഴയ വലിയ ജുമാ മസ്ജിദുകളിൽ ഒന്ന്. പഴയ ഖബർ സ്ഥാനും പള്ളിയോട് തൊട്ട് സ്ഥിതി ചെയ്യുന്നു.)
 • വരവൂർ ജുമാ മസ്ജിദ് & മദ്രസ്സ
 • ബിലാൽ നമസ്കാര പള്ളി വളവ്
 • വരവൂർ മഖാം (കേരളത്തിലെ പ്രധാനപ്പെട്ട മഖാമുകളിൽ ഒന്ന്. വലിയുല്ലാഹി മുഹമ്മദ് കുട്ടി മസ്താൻ ഉപ്പാപ്പ യുടെ മഖാമും അനുബന്ധ സാമൂഹ്യ സേവനങ്ങളും അന്നദാനം അടക്കമുള്ള ചിട്ടയായ പ്രവർത്തനങ്ങളാൽ പ്രശസ്തമായ സ്ഥലം. ജാതി മത ഭേദമന്യേ എല്ലാവരും ഒന്നിക്കുന്ന വരവൂരിലെ തന്നെ ശ്രദ്ധേയമായ ആത്മീയ വേദി)
 • കൊറ്റുപുറം മുഹിയദ്ധീൻ ജുമാ മസ്ജിദ് & മദ്രസ്സ
 • രാമൻചിറ നിസ്കാര പള്ളി & മദ്രസ്സ
 • കാഞ്ഞിരത്താണി ജാറം
 • നടുവട്ടം ജുജുമാ മസ്ജിദ് & മദ്രസ്സ
 • പാറപ്പുറം ജുമാ മസ്ജിദ് & മദ്രസ്സ
 • കടകശ്ശേരി മസ്ജിദ് & മദ്രസ്സ
 • കുമരപ്പനാൽ ജുമാ മസ്ജിദ് & മദ്രസ്സ (വളരെ പഴക്കമുള്ള മഹല്ലും പഴയ ഖബ്ർസ്ഥാനും ഉണ്ട്)

കായിക പാരമ്പര്യം[തിരുത്തുക]

പഴയമുടെ ഗരിമ നിലനിറുത്തി കൊണ്ട് തന്നെ ആധുനിക വരവൂരിൽ ഇന്ന് കലാ സാംസ്കാരിക കായിക വിനോദങ്ങൾ കൊണ്ട് സമ്പന്നമാണ്. നാടകം കഥകളി വാദ്യഉപകരണങ്ങളിൽ അഗ്രഗണ്യരായ ഒരുപാട് കലാകാരന്മാർ ഇന്നും വരവൂരിന്റെ ഈ സമൃദ്ധി നില നിറുത്തുന്നുണ്ട്. കായിക വിനോദങ്ങളിൽ പ്രധാനമായും ഫുടബോൾ, ക്രിക്കറ്റ്, വോളിബോൾ തുടങ്ങിയ ഇനങ്ങളിൽ മികവുറ്റ താരങ്ങൾ ഉണ്ട്. കോൽക്കളി, ദഫ്മട്ട് കളി, കൈ കൊട്ടിക്കളി, നൃത്തനടന കലകൾ ഒപ്പനകൾ തുടങ്ങിയ ഇനങ്ങളിൽ സംസ്ഥാന കലോത്സവങ്ങളിൽ മികവുറ്റ സാന്നിദ്യം വരവൂരിൽ നിന്നും ഉണ്ടാകാറുണ്ട്. സംസ്ഥാന ജില്ലാ കലോത്സവങ്ങളിൽ സംസ്കൃതോത്സവത്തിൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, വരവൂർ ആദ്യ സ്ഥാനങ്ങളിൽ തന്നെ സ്ഥാനം പിടിക്കാറുണ്ട്.

പ്രധാന കലാകായിക ക്ലബ്ബുകൾ[തിരുത്തുക]

 • കൈരളി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പാലക്കൽ വരവൂർ (പഴയ ക്ലബ് & ലൈബ്രറി )
 • യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് തളി
 • ചാലഞ്ചേഴ്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കൊറ്റുപുറം
 • ബ്രദേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കൊറ്റുപുറം
 • മഹാത്മാ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കൊറ്റുപുറം
 • റെഡ് സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നടുവട്ടം
 • പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നടുവട്ടം
 • ഷൈൻ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഹാജ്യാർപടി തളി
 • മിലാൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പാറപ്പുറം
 • പ്രിയദർശിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പിലക്കാട്
 • സെവൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വളവ് വരവൂർ
 • കുമരപ്പനാൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്
 • എഛ് എം സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ചേലൂർ

കൂടാതെ ഒട്ടനവധി സാംസ്കാരിക ഗ്രൂപ്പുകളും രാഷ്ട്രീയ ഗ്രൂപ്പുകളുമാ കൊണ്ട് സമ്പന്നമാണ് ഇവിടം. എൻ ഐ എസ് കൊറ്റുപുറം , തളി പ്രവാസി കൂട്ടായ്മ, വരവൂർ സൗഹൃദ സംഗം, മറ്റു പല രാഷ്ട്രീയ കൂട്ടായ്മകളും ഇവിടം സാമൂഹ്യ സന്നദ്ധ മേഖലകളിൽ ഇടപെടലുകൾ നടത്തുന്നു.

അവലംബം[തിരുത്തുക]

 1. 1.0 1.1 "Census of India : Villages with population 5000 & above". ശേഖരിച്ചത് 2008-12-10. |first= missing |last= (help)
"https://ml.wikipedia.org/w/index.php?title=വരവൂർ,_തൃശ്ശൂർ&oldid=3345054" എന്ന താളിൽനിന്ന് ശേഖരിച്ചത്