കൊറ്റുപുറം
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(2023 ഫെബ്രുവരി) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ പ്രഥമ വ്യവഹാരരഹിത1 പഞ്ചായത്തായ വരവൂർ പഞ്ചായത്തിലെ വാർഡ് നമ്പർ 11-12 എന്നിവിടങ്ങളിലായി സ്ഥിതിചെയ്യുന്ന ഗ്രാമമാണ് കൊറ്റുപുറം. ഹരിത സമൃദ്ധിയാർന്നതും, പാടങ്ങളും, തോട്ടങ്ങളും അടങ്ങിയ ഒരു കൊച്ചു ഗ്രാമമാണ്. ഏകദേശം 300 ലേറെ കുടുംബങ്ങൾ ഇടകലർന്നു ഇവിടെ താമസിച്ചു വരുന്നു. പഞ്ചായത്തിലെ വാർഡ് വിഭചനത്തിൽ നടുവട്ടം എന്ന പ്രദേശവുമായി ചേർന്നാണ് വാർഡ് 12 നിലകൊള്ളുന്നത്.[1]
ഭൂമിശാസ്ത്രം
[തിരുത്തുക]തെക്കു-കിഴക്കു ഭാഗത്തായി ചിറ്റണ്ട റിസർവ് ഫോറസ്റ്റ് കിഴക്ക് അതിരിൽ പുളിഞ്ചോട് ദേശവുമായും വടക്കു-പടിഞ്ഞാറു ദിശയിൽ നടുവട്ടം, പിലക്കാട്, രാമഞ്ചിറ ദേശങ്ങളുമായും അതിരു പങ്കിടുന്നു. കുന്നിൻ പ്രദേശങ്ങളും, പാടങ്ങളും, പറമ്പുകളും ആണ് പൊതുവെ ഭൂമിയുടെ സ്വഭാവം. റിസർവ് ഫോറസ്റ്റ് ഒഴികെയുള്ള കുന്നുകളിൽ അധികവും റബ്ബർ കൃഷിയാണ് ഉള്ളത്. വയലുകളിൽ വിരിപ്പ്, മുണ്ടകൻ, പുഞ്ച കൃഷിരീതിയിൽ നെല്ല്, പച്ചക്കറികൾ പ്രധാനമായും കൂർക്ക, കൊള്ളി (കപ്പ), പയർ, ചീര, ചക്കരകിഴങ്ങ്, പടവലം, കുമ്പളങ്ങ തുടങ്ങിയവ കൃഷി ചെയ്തു വരുന്നു. പറമ്പുകളിൽ തെങ്ങ്, കവുങ്ങ്, ഇടവിളയായി കുരുമുളകും ചെയ്തു വരാറുണ്ട്. വാഴകൃഷിയിൽ ഓണവാഴ എന്നറിയപ്പെടുന്ന നേന്ത്രവാഴയാണ് മുൻപന്തിയിലുള്ളത്. ഒട്ടുമിക്ക വീടുകളിലും ആട്, കോഴി, പശു, പോത്ത് എന്നിവയും കാണാം.
ആളുകളുടെ പ്രധാന വരുമാനമാർഗ്ഗം കൃഷിയും, കാലി വളർത്തലും അനുബന്ധ മേഖലയും ആണ്. യുഎഇ, സൗദി, ഖത്തർ, ബഹ്‌റൈൻ, ഒമാൻ, കുവൈറ്റ് തുടങ്ങിയ വിദേശങ്ങളിലും ധാരാളം പേർ തൊഴിൽ എടുക്കുന്നുണ്ട്. റബ്ബർ ടാപ്പിംഗ് ഒരു മുഖ്യതൊഴിലാണ് ഇവിടങ്ങളിൽ. കൃഷിക്കും മറ്റുജലസേചനത്തിനും ആയി പ്രഥമ സോത്രസ്സായി ആശ്രയിക്കുന്നത് മഴയെയാണ്; എങ്കിലും ഫോറസ്റ്റിൽ നിന്നും ഉത്ഭവിക്കുന്ന ഒലിച്ചി വെള്ളച്ചാട്ടവും, [2] കോഴിക്കോട്ടു കുളവും, മൺസൂൺ കാലങ്ങളിൽ ഒഴുകുന്ന തോടുമാണ് ജലലഭ്യതയുടെ മുഖ്യഘടകം. കുടിവെള്ളത്തിനും മറ്റുമായി അധിക വീടുകളിലും കിണറുകളും, ബോർവെൽ കിണറുകളും, പഞ്ചായത്ത് നൽകുന്ന വിവിധ കുടിവെള്ള പദ്ധതിയുടെ പൈപ്പുകണക്ഷനുകളും ഉണ്ട്.
വിദ്യാഭ്യാസ വികസനം
[തിരുത്തുക]ഗ്രാമത്തിൽ നിന്നും ഏകദേശം 2 കിലോമീറ്റർ ചുറ്റളവിലായി വകയിൽ വരവൂർ സർക്കാർ എൽ പി സ്കൂൾ , ഹയർ സെക്കണ്ടറി സ്കൂൾ എന്നിവയും, തളിയിലെ യുപി സ്കൂൾ, റോസ് ഗാർഡൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവയും സ്ഥിതി ചെയ്യുന്നു. 10-15 കിലോമീറ്റർ ചുറ്റളവിൽ ഉള്ള പ്രധാന വിദ്യാലയങ്ങളിൽ നിന്നും ദിനേന സ്കൂൾ ബസുകളും മറ്റുമായി ധാരാളം വിദ്യാർഥികൾ വിദ്യതേടി പഞ്ചായത്തിന് പുറത്തേക്കും പോകുന്നുണ്ട്. വൊക്കേഷണൽ വിദ്യാഭ്യാസത്തിനായി വരവൂർ ഐഐടി ഈയടുത്ത് സ്ഥാപിതമായിട്ടുണ്ട്. രാമചിറയിൽ വരുന്ന എഴുത്തച്ഛൻ കോളേജ് കേവലം 1 കിലോമീറ്റർ ദൂരത്തിലാണ് സ്ഥിതിചെയ്യുന്നത്. സർക്കാർ മേഖലയിലും, എയ്‌ഡഡ്, അൺ എയ്‌ഡഡ് മേഖലകളിലുമായി ധാരാളം സ്ത്രീകളും പുരുഷന്മാരും ഉദ്യോഗസ്ഥരായും ജോലി ചെയ്യുന്നുണ്ട്. ഇവിടെ ഇസ്ലാമത വിശ്വാസികൾ നേതൃത്വം നൽകി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മദ്രസ്സ പ്രസ്ഥാനത്തിന് കീഴിൽ ഒന്നു മുതൽ പന്ത്രണ്ടു ക്ലാസ്സുകളിലായി നടത്തുന്ന മതപഠന പാഠശാലയായ നുസ്രത്തുൽ ഇസ്‌ലാം മദ്രസ്സയും ഉണ്ട്. 2022-ൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന അംഗനവാടിയും നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹിക സാംസ്കാരിക രാഷ്ട്രീയ കേന്ദ്രങ്ങൾ
[തിരുത്തുക]കൊറ്റുപുറം ഗ്രാമത്തിൽ മതപരമായി ഏറെയും ഇസ്ലാമിക-ഹൈന്ദവ വിശ്വാസികൾ ആണ്, 15 ൽ താഴെ വീടുകൾ മാത്രമേ ക്രൈസ്തവ വിശ്വാസികൾ ഉള്ളൂ. എല്ലാവരും പരസ്പര ബഹുമാനത്തിലും സഹകരണത്തിലും കഴിഞ്ഞു വരുന്ന മാതൃക സ്ഥലമാണിവിടം. വീടുകളിലെ കല്യാണം, മരണം, കാർഷിക വൃത്തികൾ, തൊഴിലുകൾ തുടങ്ങിയ എല്ലാ മേഖലയിലും ഈ ഒരുമയും സഹകരണവും കാണാം. രാഷ്ട്രീയ പാർട്ടികൾ എല്ലാവർക്കും ഓഫീസുകളും അവയുടെ പോഷക സംഘടനകളും യൂണിയനുകളും ഉൾപ്പെടെയുള്ള സജീവമായ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനങ്ങൾ ഉണ്ട്.
- ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സ് (INC)
- കമ്മ്യൂണിസ്റ്റ് പാർട്ടി ഓർ ഇന്ത്യ - മാർകിസ്റ്റ് (CPI-M)
- കമ്മ്യൂണിസ്റ്റ് പാർട്ടി ഓർ ഇന്ത്യ (CPI)
- ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (IUML)
പ്രധാന സ്പോർട്സ് ക്ലബുകൾ
- ബ്രദേഴ്‌സ് ആർട്സ് & സ്പോർട്സ് ക്ലബ്
- ചാലഞ്ചേഴ്‌സ് ആർട്സ് & സ്പോർട്സ് ക്ലബ്
- മഹാത്മാ ആർട്സ് & സ്പോർട്സ് ക്ലബ്
പ്രധാന മത സ്ഥാപനങ്ങൾ
- മുഹിയുദ്ധീൻ ജുമാ മസ്ജിദ് & മദ്രാസ്സ
- അയ്യപ്പൻ കോവിൽ
കൊറ്റുപുറം എന്ന ഗ്രാമം കോൽക്കളിക്കും അറബന മുട്ടിനും പേരുകേട്ട സ്ഥലം കൂടിയാണ്. വരവൂർ സ്‌കൂളിൽ യുവജനോത്സവങ്ങളിൽ അധികവും ഈ രണ്ടു മത്സരങ്ങൾക്കും ഫസ്റ്റ് ഗ്രേഡ് ലഭിക്കുകയും ജില്ലയെ പ്രതിനിധീകരിച്ചു സംസ്ഥാന തലങ്ങളിൽ പങ്കെടുക്കുകയും വിജയങ്ങൾ ആവർത്തിക്കുകയും ചെയ്യാറുണ്ട്. സ്പോർട്സ് ഇനങ്ങളിൽ സംസ്ഥാന/ദേശീയ തലത്തിൽ ഇവിടെ നിന്നും പ്രാധിനിത്യം ഉണ്ടായിട്ടുണ്ട്. യുവാക്കൾ മുഖ്യമായും കളിക്കുന്നത് ക്രിക്കറ്റും, ഫുട്‍ബോളും ആണ്, ഈ അടുത്ത കാലത്തായി വോളിബോളും, കബടിയും, ബാഡ്മിന്റണും യുവാക്കളിൽ മികവ് പുലർത്തി വരുന്നുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Kottupuram, Varavoor Panchayat, Thrissur District, Kerala, India" (in ഇംഗ്ലീഷ്). Retrieved 2023-02-11.
- ↑ "Olichi Waterfall - Kottupuram" (in ഇംഗ്ലീഷ്). Retrieved 2023-02-11.