ഫ്രെഡെറിക് ബാന്റിങ്ങ്
ജനനം | ഫ്രെഡറിക് ഗ്രാന്റ് ബാന്റിംഗ് നവംബർ 14, 1891 |
---|---|
മരണം | ഫെബ്രുവരി 21, 1941 | (പ്രായം 49)
ദേശീയത | കനേഡിയൻ |
കലാലയം | യൂണിവേഴ്സിറ്റി ഓഫ് ടൊറോണ്ടോ |
അറിയപ്പെടുന്നത് | Co-discoverer of insulin |
ജീവിതപങ്കാളി(കൾ) | ഹെൻഡ്രിയെറ്റ ബാൾ (1912-1976) |
പുരസ്കാരങ്ങൾ | Nobel Prize in Physiology or Medicine (1923) Flavelle Medal (1931) |
ഒപ്പ് | |
ഫ്രെഡെറിക് ബാന്റിങ്ങ് (ജീവിതകാലം, നവംബർ 14, 1891 – ഫെബ്രുവരി 21, 1941) കാനഡക്കാരനായ മെഡിക്കൽ ശാസ്ത്രജ്ഞനും ശരീരശാസ്ത്രവിദഗ്ദ്ധനും ചിത്രകാരനും നോബൽ സമ്മാന ജേതാവും ആണ്. അദ്ദേഹമാണ് ആദ്യമായി ഇൻസുലിൻ മനുഷ്യനിൽ ഉപയോഗിച്ചത്.
1923ൽ ആയിരുന്നു ബാന്റിങ്ങ് ജോൺ ജെയിംസ് റിക്കാർൺ മക്ലിയോഡുമായി ചേർന്ന് നോബൽ സമ്മാനം കരസ്തമാക്കിയത്. ബാന്റിങ്ങ് തന്റെ സമ്മാനത്തുക തന്റെ സഹപ്രവർത്തകൻ ചാൾസ് ബെസ്റ്റുമായി പങ്കുവച്ചു. വൈദ്യശാസ്ത്തിൽ നോബൽസമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു അദ്ദേഹം. 32 വയസ്സിലാണദ്ദേഹത്തിനു നോബൽ സമ്മാനം ലഭിച്ചത്. 2004ൽ ഏറ്റവും മഹാനായ കാനഡക്കാരനായി അദ്ദേഹത്തെ തിരഞ്ഞെടുത്തു,
ആദ്യകാലജീവിതം
[തിരുത്തുക]ഫ്രെഡെറിക് ബാന്റിങ്ങ് ഒണ്ടേറിയോയിലെ അലിസ്റ്റണിൽ വില്ല്യം തോമ്പ്സൺ ബാന്റിങ്ങിന്റെയും മാർഗരെറ്റ് ഗ്രാന്റിന്റെയും മകനായി 1891 നവംബർ 14 നാണു ജനിച്ചത്. തന്റെ സ്കൂൾ ജീവിതത്തിനു ശേഷം ടൊറോൺടോ സർവകലാശാലയ്ക്കു കീഴിലുള്ള വിക്ടോറിയ കോളജിൽ ജനറൽ ആർട്സ് പ്രോഗ്രാമിനു ചേർന്നു. ആദ്യവർഷം തന്നെ അതിനു പരാജയപ്പെട്ടതിനാൽ അദ്ദേഹം വൈദ്യശാസ്ത്രബിരുദത്തിനു ചേരാൻ അപേക്ഷ നൽകുകയും അത് അനുവദിക്കുകയും ചെയ്തു. 1913ൽ അദ്ദേഹം തന്റെ വൈദ്യശാസ്തപഠനം തുടങ്ങി. 1914 ൽ കരസേനയിൽ ചേരാൻ രണ്ടുപ്രാവശ്യം ശ്രമിച്ചെങ്കിലും തന്റെ കാഴ്ചശക്തിയുടെ കുറവുമൂലം അതിൽ പരാജയപ്പെട്ടു. പക്ഷെ, 1915 ൽ അദ്ദേഹത്തിനു കരസേനയിൽ ചേരാനായി. യുദ്ധസമയമായതിനാൽ സൈന്യത്തിൽ കൂടുതൽ ഡോക്ടർമാരെ ആവശ്യമായതിനാൽ ആ വർഷം ക്ലാസ്സുകൾ വളരെവേഗം നടത്തിയതിന്റെ ഫലമായി അടുത്തവർഷം തന്നെ ബിരുദം നേടാൻ സാധിച്ചു. ആ വർഷം (1916) ഡിസംബറിൽ തന്നെ സൈന്യത്തിൽ അദ്ദേഹത്തിനു റിപ്പോർട്ടു ചെയ്യാൻ കഴിഞ്ഞു. 1918 ൽ കാംബ്രൈ യുദ്ധത്തിൽ അദ്ദേഹത്തിനു മുറിവേൽക്കുകയും അതു വകവൈക്കാതെ അടുത്ത 16 മണിക്കൂറോളം മറ്റൊരു ഡോക്ടർ നിർത്താൻ ആവശ്യപ്പെടും വരെ മറ്റുള്ളവരെ ശുശ്രൂഷിക്കുകയും ചെയ്തു. തന്റെ ധീരതയ്ക്ക് 1918ൽ അദ്ദേഹത്തിന് മിലിട്ടറി ക്രോസ്സ് ലഭിക്കുകയും ചെയ്തു.
ബാന്റിങ്ങ് തന്റെ സൈനികസേവനത്തിനുശേഷം കാനഡയിലേയ്ക്കു മടങ്ങിവരികയും ടൊറൊണ്ടോയിൽ ചെന്ന് തന്റെ ശസ്ത്രക്രിയയിലുള്ള പരിശീലനം പൂർത്തിയാക്കുകയും ചെയ്തു.
ശാസ്ത്രീയ പഠനം
[തിരുത്തുക]വ്യക്തിജീവിതം
[തിരുത്തുക]പാരമ്പര്യം
[തിരുത്തുക]അവാർഡുകളും പുരസ്കാരങ്ങളും
[തിരുത്തുക]ഫ്ലയിം ഓഫ് ഹോപ്പ്
[തിരുത്തുക]ആദര പൂർവ്വമുള്ള ബിരുദങ്ങൾ
[തിരുത്തുക]Sir Frederick Banting received honorary degrees from several Universities:
- University of Western Ontario in London, Ontario (LL.D.) on 30 May 1924[1]
- University of Toronto in Toronto, Ontario (D.Sc.) in 1924[2]
- Queen's University in Kingston, Ontario (LL.D) in 1924[2]
- University of Michigan in Ann Arbor, Michigan (LL.D.) in 1924[2]
- Yale University in New Haven, Connecticut (Sc.D.) in 1924[2]
- University of the State of New York (D.Sc.) in 1931[2]
- McGill University in Montreal, Quebec (D.Sc.) in 1939[2]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "UWO.ca" (PDF). Archived from the original (PDF) on 2012-02-12. Retrieved 2015-07-10.
- ↑ 2.0 2.1 2.2 2.3 2.4 2.5 "Library.utoronto.ca" (PDF). Archived from the original (PDF) on 2012-03-14. Retrieved 2015-07-10.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Works by or about ഫ്രെഡെറിക് ബാന്റിങ്ങ് at Internet Archive
- Banting House National Historic Site Archived 2021-01-17 at the Wayback Machine.
- ഫ്രെഡെറിക് ബാന്റിങ്ങ് on Nobelprize.org including the Nobel Lecture on September 15, 1925 Diabetes and Insulin
- Ontario Plaques - The Discovery of Insulin Archived December 22, 2015, at the Wayback Machine.
- CBC Digital Archives - Chasing a Cure for Diabetes
- Simcoe County Archives - 'Sir Frederick Banting'
- Famous Canadian Physicians: Sir Frederick Banting at Library and Archives Canada
- World Diabetes Day on Banting's Birthday, November 14
- 1928 A.Y. Jackson and Frederick Banting NWT Historical Timeline, Prince of Wales Northern Heritage Centre
- Frederick Banting Papers, Thomas Fisher Rare Book Library Archived 2012-03-14 at the Wayback Machine.
- The Discovery and Early Development of Insulin Digital Collection, Toronto
- ഫ്രെഡെറിക് ബാന്റിങ്ങ് at Find a Grave
- Pages using infobox scientist with unknown parameters
- Nobelprize template using Wikidata property P8024
- Articles with National Gallery of Canada identifiers
- Articles with CWGC identifiers
- നവംബർ 14-ന് ജനിച്ചവർ
- വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ
- വൈദ്യശാസ്ത്രജ്ഞർ
- 1891-ൽ ജനിച്ചവർ
- ഫെബ്രുവരി 21-ന് മരിച്ചവർ
- 1941-ൽ മരിച്ചവർ