ലിയോനോറ കിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Leonora King എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലിയോനോറ ഹോവാർഡ് കിംഗ്
ഡോ. ലിയോനോറ ഹോവാർഡ് കിംഗ്
ജനനം(1851-04-17)ഏപ്രിൽ 17, 1851
ഫാർമേഴ്‌സ്‌വില്ലെ (now ഏതൻസ്), കാനഡ വെസ്റ്റ്
മരണംജൂൺ 30, 1925(1925-06-30) (പ്രായം 74)

ലിയോനോറ ഹോവാർഡ് കിംഗ് (ഏപ്രിൽ 17, 1851 - ജൂൺ 30, 1925) ഒരു കനേഡിയൻ ഫിസിഷ്യനും മെഡിക്കൽ മിഷനറിയും 47 വർഷം ചൈനയിൽ മെഡിസിൻ പരിശീലിച്ച വനിതയുമായിരുന്നു.[1] ചൈനയിൽ ജോലി ചെയ്ത ആദ്യത്തെ കനേഡിയൻ ഡോക്ടറായിരുന്ന അവർ, അവിടെവച്ച് 1925-ൽ മരിച്ചു.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും[തിരുത്തുക]

പീറ്റർ ടി. യുടെയും ഡൊറോത്തി ഇ. ഹോവാർഡിന്റെയും മകളായിരുന്നു ലിയോനോറ അനെറ്റ ഹോവാർഡ്. 1851 മാർച്ച് 17-ന് കാനഡ വെസ്റ്റിലെ (ഒണ്ടാറിയോ) കൗണ്ടി ലീഡ്‌സിലെ ലാൻസ്‌ഡൗൺ എന്ന സ്ഥലത്താണ് അവർ ജനിച്ചത്. ഫാർമേഴ്‌സ്‌വില്ലിലാണ് (ഇപ്പോൾ ഏതൻസ്) അവർ വളർന്നത്. അവർ ഏതൻസിലും ഒണ്ടാറിയോയിലും ന്യൂയോർക്കിലുമാണ് വിദ്യാഭ്യാസം നേടിയത്. ഒരു യോഗ്യത നേടിയ അധ്യാപികയായി അവർ സേവനമനുഷ്ഠിച്ചു.[2]

കാനഡയിലെ മെഡിക്കൽ സ്കൂളിൽ ചേരാൻ കഴിയതിരുന്ന കിംഗ് 1876-ൽ മിഷിഗൺ യൂണിവേഴ്സിറ്റിയിൽ നിന്ന് മെഡിക്കൽ ബിരുദം നേടി.[3][4]

കരിയർ[തിരുത്തുക]

അമേരിക്കൻ മെത്തഡിസ്റ്റ് എപ്പിസ്കോപ്പൽ മിഷനറി സൊസൈറ്റിയുടെ[5][6] വിമൻസ് ഫോറിൻ മിഷനറി സൊസൈറ്റിയിൽ ചേർന്ന ശേഷം, 1877-ൽ ചൈനയിലേക്ക് പോയ ഹോവാർഡ് കിംഗ് അവിടെ വടക്കൻ ചൈനാ പ്രവിശ്യയായ ചിഹ്ലിയിലെ അമേരിക്കൻ മെത്തഡിസ്റ്റ് എപ്പിസ്കോപ്പൽ മിഷനറി സൊസൈറ്റിയിൽ മിഷനറി ഡോക്ടറായി സേവനമനുഷ്ടിച്ചു.[7] 1887 ഓഗസ്റ്റിൽ പെക്കിങ്ങിലെ വിമൻസ് ഫോറിൻ മിഷനറി സൊസൈറ്റി സ്ഥാപിക്കപ്പെട്ടശേഷം ചൈനയിൽ സേവനമനുഷ്ഠിച്ച ആദ്യ വനിതാ ഫിസിഷ്യൻ ലൂസിൻഡ എൽ. കോംബ്‌സിനൊപ്പം അവർ താമസിച്ചു. മിസ് കോംബ്‌സ് കിയുകിയാങ്ങിലേക്ക് മാറുന്നതിന് മുമ്പ് ഈ ജോഡി മൂന്ന് മാസം ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.[8]

അവാർഡുകൾ[തിരുത്തുക]

  • 2000-ൽ, കനേഡിയൻ മെഡിക്കൽ ഹാൾ ഓഫ് ഫെയിമിൽ കിംഗിനെ ഉൾപ്പെടുത്തി.[9]
  • 2004-ൽ, അമേരിക്കൻ മെഡിക്കൽ വിമൻസ് അസോസിയേഷന്റെ ഇന്റർനാഷണൽ വിമൻ ഇൻ മെഡിസിൻ ഹാൾ ഓഫ് ഫെയിമിൽ അവരെ ഉൾപ്പെടുത്തി.[10]

അവലംബം[തിരുത്തുക]

  1. "Canadian physician selected for the 2004 American Medical Women's Association International Women in Medicine Hall of Fame". Canadian Medical Association. Archived from the original on 2016-03-06. Retrieved 2008-11-11.
  2. Morgan, Henry James, ed. (1903). Types of Canadian Women and of Women who are or have been Connected with Canada. Toronto: Williams Briggs. p. 186.
  3. Forster, Merna (2004). 100 Canadian Heroines: Famous and Forgotten Faces. Dundurn. p. 124. ISBN 978-1-55002-514-9.
  4. Wright, David C. (August 2001). "Honour Due: The Story of Dr. Leonora Howard King.(Review)". Canadian Journal of History. 36 (2). doi:10.3138/cjh.36.2.407.
  5. Wright, David C. (August 2001). "Honour Due: The Story of Dr. Leonora Howard King.(Review)". Canadian Journal of History. 36 (2). doi:10.3138/cjh.36.2.407.
  6. Negodaeff-Tomsik, M (1996). "Shut out of medicine in Canada, Dr. Leonora Howard King blazed a trail in China". Canadian Medical Association Journal. 155 (12): 1741–1743. PMC 1335511. PMID 8976342. Archived from the original on 2011-02-22. Retrieved 2023-01-14.
  7. "Dr. Lenora King". Canadian Medical Hall of Fame.
  8. Gracey, Mrs. J. T. (1881). Medical Work Of The Woman's Foreign Missionary Society. Dansville, N. Y. pp. 119–120. ISBN 978-1293101407. Retrieved 19 December 2019.{{cite book}}: CS1 maint: location missing publisher (link)
  9. "Dr. Lenora King". Canadian Medical Hall of Fame.
  10. "Canadian physician selected for the 2004 American Medical Women's Association International Women in Medicine Hall of Fame". Canadian Medical Association. Archived from the original on 2016-03-06. Retrieved 2008-11-11.
"https://ml.wikipedia.org/w/index.php?title=ലിയോനോറ_കിംഗ്&oldid=3900313" എന്ന താളിൽനിന്ന് ശേഖരിച്ചത്