ആറേശ്വരം ശാസ്താക്ഷേത്രം
തൃശൂർ ജില്ലയിൽ കോടശ്ശേരി മലയിൽ കൊടകര - വെള്ളിക്കുളങ്ങര റൂട്ടിൽ വാസുപുരത്താണ് ആറേശ്വരം ശാസ്താക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രധാന മൂർത്തി ശാസ്താവാണ്. മഴയും വെയിലുമേൽക്കുന്ന ശിലയാണ്. ശനി ദോഷ പരിഹാരത്തിനു പ്രസിദ്ധമാണ് ഈ ക്ഷേത്രം.
ഐതിഹ്യം
[തിരുത്തുക]ശിവൻ, പാർവ്വതി, ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, വിഷ്ണു എന്നീ ആറ് ദേവകളുടെ സാന്നിദ്ധ്യമുണ്ടെന്നും അതിനാൽ ആറേശ്വരം എന്ന പേർ വന്നു എന്നാണ് ഐതിഹ്യം.
ഇവിടത്തെ പ്രതിഷ്ഠ ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിലെ ശാസ്താവാണെന്ന് ഒരു ഐതിഹ്യവുമുണ്ട്. അതിനാൽ കൂടൽമാണിക്യസ്വാമിയെ തൊഴുതിറങ്ങുന്നവർ ആറേശ്വരത്തപ്പനെ സ്മരിക്കാറുണ്ട്.
പ്രതിഷ്ഠ
[തിരുത്തുക]പ്രധാന പ്രതിഷ്ഠ ധർമ്മശാസ്താവാണ്. കിഴക്കോട്ടാണ് ദർശനം. രണ്ട് നേരം പൂജയുണ്ട്. ഉപദേവന്മാരില്ല.നീരഞ്ജനമാണ് പ്രധാന വഴിപാട്.
ക്ഷേത്രത്തിൽ ചെറിയ ഒരു പുനർജനി ഗുഹയുണ്ട്. ഭക്തന്മാർ വ്രതശുദ്ധിയോടെ ശനിയാഴ്ച ദിവസങ്ങളിൽ പുനർജനി നൂഴുന്നത് പതിവാണ്.
വൃശ്ചികത്തിലെ ആദ്യ ശനിയാഴ്ചയാണ് ക്ഷേത്രത്തിൽ ആഘോഷം . “മിനി ശബരിമല” എന്നും “സ്ത്രീകളുടെ ശബരിമല” എന്നും ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കാറുണ്ട്.[1]
അവലംബം
[തിരുത്തുക]ചിത്രശാല
[തിരുത്തുക]-
വടക്കെ നട
-
നാഗപ്രതിഷ്ട
-
പ്രദക്ഷിണവഴി
-
പുനർജനി
-
പാറകളിൽ നിന്നുമുള്ള ദൃശ്യം