വെള്ളിക്കുളങ്ങര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തൃശൂർ ജില്ലയിലെ കൊടകര ബ്ലോക്കിൽപ്പെട്ട മറ്റത്തൂർ പഞ്ചായത്തിന്റെ കിഴക്കേ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സ്ഥലമാണ് വെളളിക്കുളങ്ങര. മലയോര ഗ്രാമമായ വെളളിക്കുളങ്ങര സംഘകാലത്ത് കൊടുംകാടായിരുന്നു. വന്യമൃഗങ്ങള് കൊണ്ട് നിബഡമായ ഈ പ്രദേശം കാട്ടുവളളികള് പടര്പ്പില് വളളികളില് കുരുങ്ങകൾ ആടുന്ന എന്ന വാക്ക് ലോപിച്ചുണ്ടായ വാക്കാണ് വെളളിക്കുളങ്ങര എന്ന് പറയപ്പെടുന്നു. ജനപ്പെരുപ്പത്തിൽ വെളളിക്കുളങ്ങര വില്ലേജ് മുന്നിട്ട് നിൽക്കുന്നത് കാരണം വെളളിക്കുളങ്ങര പഞ്ചായത്ത് രൂപികരിക്കാൻ സർക്കാരിന്റെ മുൻപിൽ നിർദ്ദേശം ഉണ്ട്.

അതിരുകൾ[തിരുത്തുക]

കിഴക്ക് കോടശ്ശേരി പഞ്ചായത്തും, തെക്ക് കോടശ്ശേരി മലകളും, പടിഞ്ഞാറ് കിഴക്ക് കോടാലിയും മറ്റും വടക്ക് ആനപ്പാന്തം, തച്ചൻപ്പുളളി തുടങ്ങി പറമ്പികുളം വരെ നീണ്ട് കിടക്കുന്ന വന്യവും നിബഢമായ മലനിരകളും പ്രദേശത്തിന്റെ അതിരുകളാണ്.

ചരിത്ര പ്രാധാന്യം[തിരുത്തുക]

ലോകത്തിൽ ആദ്യമായി ഇൻക്ലെയർ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന തീവണ്ടി വെളളിക്കുളങ്ങരയുടെ ഹൃദയഭാഗത്തോടെ പോയതിന്റെ സ്മാരകങ്ങൾ ഇവിടെ കാണപ്പെടുന്നു.വെള്ളിക്കുളങ്ങരയിൽ ആണ് ലോകത്തിലെ ആദ്യത്തെ ഇൻക്ലെയർ സംവിധാനം ഉപയോഗിച്ച് ട്രെയിൻ ഓടിച്ചത്

കൃഷി[തിരുത്തുക]

ജില്ലയിലെ തന്നെ ഏറ്റവും വലിയ പഞ്ചായത്തായ മറ്റത്തൂരിന്റെ സാമ്പത്തിക കാര്യങ്ങളിൽ മുന്നിൽ നിൽക്കുന്ന വെളളിക്കുളങ്ങര വില്ലേജ്, റബ്ബർ കർഷകരും, വാഴ, മരച്ചീനി, നെല്ല്, തെങ്ങ്,കവുങ്ങ് തുടങ്ങിയകാർഷിക വിളകൾ കൊണ്ട് സമൃദ്ധമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

 • പ്രസന്റേഷൻ ഗേൾസ് കോൺവെന്റ്
 • വിമല ഹയർ സെക്കന്ററി സ്കൂൾ
 • ഗവ.യു.പി.സ്കൂൾ

ആരാധനാലയങ്ങൾ[തിരുത്തുക]

 • കൊടുങ്ങ സെന്റ് സെബാസ്റ്റ്ൻ ചർച്ച്
 • അൻപനോളി ചർച്ച്
 • വെളളിക്കുളങ്ങര ഹോളിഫാമിലി ചർച്ച്
 • സെന്റ് മേരീസ് യാക്കോബായ സുറിയാനി ചർച്ച്
 • ശ്രീ നരസിംഹസ്വാമി (മഹാവിഷ്ണു) ക്ഷേത്രം
 • മോനടി ശ്രീ ധർമ്മശാസ്താ ക്ഷേത്രം
 • കൊടുങ്ങ ദുർഗ്ഗാദേവി ക്ഷേത്രം
 • വെള്ളിക്കുളങ്ങര ടൗൺ ജുമുഅഃ മസ്ജിദ്

സന്നദ്ധസംഘടനകൾ./കലാ സാംസ്കാരിക കേന്ദ്രങ്ങൾ[തിരുത്തുക]

 • ശ്യാമ ആർട് & മ്യൂസിക് അക്കാദമി.
 • സേവ്സ് വെളളിക്കുളങ്ങര
 • സാക്ക് മാവിൻചുവട് {| class="wikitable" !യുവകാലാസാഹിതി വെളളിക്കുളങ്ങര മേഖല ! ! ! ! |- | | | | | |- | | | | | |- | | | | | |}
 • വെള്ളിക്കുളങ്ങര കാരുണ്യ ക്ലബ്

പൊതുസ്ഥാപനങ്ങൾ[തിരുത്തുക]

 • ബി.എസ്.എൻ.എൽ. ഓഫീസ്
 • കെ.എസ് ഇ. ബി. ഓഫീസ്
 • വെളളിക്കുളങ്ങര സർവ്വീസ് സഹകരണ ബാങ്ക്
 • കാത്തലിക് സിറയൻ ബാങ്ക്
 • ഗ്രാമീണവായനശാല വെളളിക്കുളങ്ങര
 • കാനറാ ബാങ്ക് വെള്ളിക്കുളങ്ങര

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വെള്ളിക്കുളങ്ങര&oldid=3161009" എന്ന താളിൽനിന്ന് ശേഖരിച്ചത്