ആനയുടെ പരിണാമ ചരിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മോറിത്തീരിയം എന്ന പൂർവ്വികജീവി ഇന്നത്തെ ആനകളിൽ നിന്ന് ഘടനയിലും ആകൃതിയിലും വ്യത്യസ്തമായിരുന്നു. അവയിൽ നിന്ന് ഫിയോമിയ,സ്റ്റിഗോഡോൺ എന്നീ ജന്തുക്കൾ രൂപപ്പെട്ടു. സ്റ്റിഗോഡോണുകൾക്ക് പരിണാമം സംഭവിച്ച് ഇന്നുള്ള ഏഷ്യൻ ആനകളും ആഫ്രിക്കൻ ആനകളും രൂപപ്പെട്ടു.മോറിത്തീരിയം മുതൽ ഇന്നത്തെ ആനകൾവരെയുള്ള പരിണാമത്തിൽ സംഭവിച്ച പ്രധാനശാരീരികമാറ്റങ്ങൾ ഇവയാണ് -തലയോടിനകത്ത് ധാരാളം വായുഅറകളുണ്ടായി -പല്ലുകളുടെ എണ്ണം കുറ‍ഞ്ഞു,അണപ്പല്ലുകൾ പ്രത്യേകരീതിയിൽ രൂപപ്പെട്ടു. -ശരീരവലിപ്പം വർദ്ധിച്ചു,കഴുത്ത് ചെറുതായി,ചെവികൾ വലുതായി,കാലുകൾ ബലിഷ്ഠങ്ങളായി. -മേൽത്താടിയിലെ രണ്ടാമത്തെ ഉളിപല്ലുകൾ കൊമ്പുകളായി രൂപപ്പെട്ടു.

"https://ml.wikipedia.org/w/index.php?title=ആനയുടെ_പരിണാമ_ചരിത്രം&oldid=2428461" എന്ന താളിൽനിന്ന് ശേഖരിച്ചത്