ആവൃത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വ്യത്യസ്ത ആവൃത്തികളിലുള്ള തരംഗങ്ങൾ. മുകളിൽ നിന്നും താഴോട്ട് പോരും തോറും ആവൃത്തി കൂടി വരുന്നു.

ഒരു സെക്കന്റിൽ നടക്കുന്ന ആവർത്തനങ്ങളുടെ എണ്ണത്തെയാണ് ആവൃത്തി എന്ന് പറയുന്നത്. പ്രത്യാവർത്തിധാരാ ചലനങ്ങളെ സംബന്ധിച്ചിടത്തോളമാണ് ആവൃത്തി എന്ന പദം സാധാരണമായി ഉപയോഗിക്കുന്നത്. ഒരു തരംഗത്തെ സംബന്ധിച്ചിടത്തോളം ഒരു സെക്കന്റിൽ ആവർത്തിക്കപ്പെടുന്ന തരംഗങ്ങളുടെ എണ്ണമാണ് ആവൃത്തി. ν എന്ന ഗ്രീക്ക് അക്ഷരം ഉപയോഗിച്ചാണ് സാധാരണയായി ആവൃത്തിയെ സൂചിപ്പിക്കുന്നത്. ആവർത്തനകാലവും ആവൃത്തിയും തമ്മിൽ വിപരീതാനുപാതത്തിലാണ്. ആവർത്തനകാലത്തിന്റെ വ്യുൽക്രമമാണ് ആവൃത്തി.

ആവൃത്തിയും തരംഗദൈർഘ്യവും പ്രവേഗവും തമ്മിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. തരംഗത്തിന്റെ പ്രവേഗം = ആവൃത്തി x തരംഗദൈർഘ്യം എന്നതാണ് സൂത്രവാക്യം. അതായത് ആവൃത്തി,


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wiktionary
frequency എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ആവൃത്തി&oldid=3801450" എന്ന താളിൽനിന്ന് ശേഖരിച്ചത്