കാർത്തേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Carthage

قرطاج
Country Tunisia
GovernorateTunis
ഭരണസമ്പ്രദായം
 • MayorAzedine Beschaouch
വിസ്തീർണ്ണം
 • City180 ച.കി.മീ.(70 ച മൈ)
ജനസംഖ്യ
 (2013)
 • City21,276
 • ജനസാന്ദ്രത120/ച.കി.മീ.(310/ച മൈ)
 • മെട്രോപ്രദേശം
24,12,500
സമയമേഖലUTC+1 (CET)
TypeCultural
Criteriaii, iii, vi
Designated1979 (3rd session)
Reference no.37
State Party Tunisia
RegionArab States
Downfall of the Carthaginian Empire
  Lost to Rome in the First Punic War (264BC – 241BC)
  Won after the First Punic War, lost in the Second Punic War
  Lost in the Second Punic War (218BC – 201BC)
  Conquered by Rome in the Third Punic War (149BC – 146BC)

കാർത്തേജ് (Arabic: قرطاج‎ Qarṭāj,) : പുരാതന കാർത്തേജിനിയൻ സാമ്രാജ്യത്തിന്റെ ആസ്ഥാനമായ കാർത്തേജ് ഇന്നത്തെ ടുണീഷ്യയിലാണ് സ്ഥിതിചെയ്യുന്നത്.[1] ബി.സി. ഒന്നാം സഹസ്രാബ്ദത്തോടെ ഒരു ഫിനീഷ്യൻ കോളനി എന്ന നിലയിൽ നിന്നും വികസിച്ച ഈ നഗരം ഏകദേശം മൂവായിരം വർഷത്തോളം പ്രതാപത്തോടെ നിലനിന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഒരു കാർഷിക ഗ്രാമം മാത്രമായ ഇവിടം വീണ്ടും വികസിച്ച് ഒരു തീരദേശ നഗരമായി മാറി. 2004ഇൽ 15,922 ഓളം ജനസംഖ്യ ഉണ്ടായിരുന്ന ഈ നഗരത്തിൽ 2013 ജനുവരിയോടെ 21,276 ആയിരുന്നു ജനസംഖ്യ.

ചരിത്രപരമായി ലാറ്റിൻ ഭാഷയിൽ കാർത്തെജൊ ( Carthago or Karthago ) എന്ന് അറിയപ്പെട്ടിരുന്ന കാർത്തേജ് എന്ന വാക്കിന്റെ അർഥം പുതിയ നഗരം എന്നായിരുന്നു.ഈ നഗരത്തിൽ ആദ്യകാലത്ത് വികസിച്ച സംസ്കാരത്തെ പ്യൂണിക് ( ഫിനീഷ്യൻ എന്ന വാക്കിൽ നിന്നും ) അല്ലെങ്കിൽ കാർത്തേജിയൻ എന്ന പേരിൽ ചരിത്രകാരന്മാർ പരാമർശിക്കുന്നു .ടുണിഷ് തടാകത്തിന്റെ കിഴക്കുവശത്താണ് ഈ നഗരം . ഗ്രീക്ക് ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ ടൈർ ഇൽ നിന്നുമുള്ള ( ആധുനിക ലെബനൻ ) കാനാനൈറ്റ് ഭാഷ സംസാരിക്കുന്ന ഫിനീഷ്യരാണു കാർത്തേജ് സ്ഥാപിച്ചത്.പിന്നീട് കാർത്തേജ് മധ്യധരണ്യാഴിയിലെ സമ്പന്ന നഗരവും പ്രധാന ശക്തിയുമായി മാറി.വടക്കൻ ആഫ്രിക്കൻ തീരങ്ങളിൽ ബി.സി. മുന്നൂറാമാണ്ടിൽ കാർത്തേജ് ആയിരുന്നു പ്രബല നാവികശക്തി. മെഡിറ്റനേറിയൻ പ്രദേശത്ത് അധികാരം സ്ഥാപിക്കാനായി കാർത്തേജുകാർ റോമക്കാരുമായി നടത്തിയ യുദ്ധങ്ങളാണ് പ്യൂണിക് യുദ്ധങ്ങൾ.

രണ്ടാം പ്യൂണിക് യുദ്ധത്തിൽ ഹാന്നിബാളിന്റെ ഇറ്റലി ആക്രമണം , കനായെ യുദ്ധത്തിൽ കാർത്തേജിന്റെ വിജയത്തിനു കാരണമായി.എങ്കിലും 202 ബി.സി യിലെ സാമാ യുദ്ധത്തിൽ ഹാന്നിബാളിനു പരാജയം ഉണ്ടായി. തുടർന്ന് നടന്ന മൂന്നാം പ്യൂണിക് യുദ്ധത്തിൽ ( ബി.സി 146 ) റോമാക്കാർ കാർത്തേജ് കീഴടക്കുകയും പൂർണമായി നശിപ്പിക്കുകയും ചെയ്തു. പിന്നീട് റോമാക്കാർ കാർത്തേജ് നഗരം പുനർനിർമിച്ചു . കുറച്ചു കാലം നിലനിന്നിരുന്ന വാൻഡൽ സാമ്രാജ്യത്തിന്റെ ( AD 435 - AD 534 ) തലസ്ഥാനവും കാർത്തേജ് ആയിരുന്നു. എ ഡി 698 അൽ മഗ്റിബ് ആക്രമണത്തിൽ വീണ്ടും നശിപ്പിക്കപ്പെടുന്നത്‌ വരെ കാർത്തേജ് ഒരു പ്രമുഖ റോമൻ നഗരമായി നിലനിന്നു.

അവലംബം[തിരുത്തുക]

  1. Hitchner, R., DARMC, R. Talbert, S. Gillies, J. Åhlfeldt, R. Warner, J. Becker, T. Elliott. "Places: 314921 (Carthago)". Pleiades. Retrieved April 7, 2013.{{cite web}}: CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=കാർത്തേജ്&oldid=3334723" എന്ന താളിൽനിന്ന് ശേഖരിച്ചത്