വാണ്ടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാലാം നൂറ്റാണ്ടിലെ വാണ്ടൽ സ്വർണ്ണാഭരണം

ഒരു കിഴക്കേ ജെർമൻ ഗോത്രവർഗമാണ് വാണ്ടൽ ഇവർ ഇന്നത്തെ പോളണ്ടിന്റെ തെക്ക് ഭാഗത്ത് അയോയുഗം മുതൽ വസിച്ചിരുന്ന ഒരു ഇൻഡോ യൂറോപ്യൻ ഗോത്രവർഗമാണ്. ഇവർ ഏ ഡി അഞ്ചാം നൂറ്റാണ്ടിൽ ജെൻസെറിക്ക് എന്ന രാജാവിന്റെ നേതൃത്വത്തിൽ വടക്കൻ ആഫ്രിക്കയുടെ ചില (ഇന്നത്തെ ടൂണിഷ്യ, ലിബിയ എന്നീ രാജ്യങ്ങളുടെ തീരപ്രദേശങ്ങൾ) പ്രദേശങ്ങളും, മെഡിറ്ററേനിയൻ ദ്വീപുകളായ കോർസിക്ക, സിസിലി, സർഡീനിയ, മാൾട്ട, ബലിയാറിക്ക് ദ്വീപസമൂഹങ്ങൾ എന്നിവ പിടിച്ചടക്കി ഒരു രാജ്യം സ്ഥാപിച്ചു. ആറാം നൂറ്റാണ്ടിന്റെ മധ്യഭാഗത്തുണ്ടായ യുദ്ധത്തിൽ റോമാ സാമ്രാജ്യം ഈ പ്രദേശങ്ങൾ കീഴടക്കിയതോടെ ഈ വാണ്ടൽ രാജ്യം നാമാവശേഷമായി.[1]


ഒന്നാം നൂറ്റാണ്ടിലെ ജെർമൻ ഗോത്രങ്ങളുടെ ആവാസപ്രദേശത്തിന്റെ ഭൂപടം. പച്ച നിറത്തിൽ കാണിച്ചിരിക്കുന്നത് വാണ്ടൽ പ്രദേശങ്ങളാണ്. ഈ പ്രദേശം കൂടുതലും ഇന്നത്തെ ആധുനിക പോളണ്ടായി വരും

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=വാണ്ടൽ&oldid=1852233" എന്ന താളിൽനിന്നു ശേഖരിച്ചത്