മലയാലപ്പുഴ രാജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ ക്ഷേത്രത്തിലെ ആനയാണ് മലയാലപ്പുഴ രാജൻ. [1]

മലയാലപ്പുഴ ഭഗവതീക്ഷേത്രത്തിൽ ആദ്യമായി നടയ്ക്കിരുത്തപ്പെട്ട ആനയാണിത്. ശബരിമല ക്ഷേത്രത്തിൽ ഇരുപത് വർഷം അയ്യപ്പന്റേയും മാളികപ്പുറത്തമ്മയുടെയും തിടമ്പേറ്റിയിട്ടുണ്ട് ഈ ആന. [2] [3]

തൃശൂർപൂരത്തിലും മലയാലപ്പുഴ രാജൻ പങ്കെടുത്തിട്ടുണ്ട്. [4] ഇത് കൂടാതെ തിരുവിതാംകൂർ ദേവസ്വംബോർഡിനു കീഴിലുള്ള തിരുനക്കര, ഏറ്റുമാനൂർ, വൈക്കം, ആറൻമുള, ചെങ്ങന്നൂർ ക്ഷേത്രങ്ങളിലുൾപ്പെടെ പ്രശസ്തമായ ഒട്ടേറെ ക്ഷേത്രങ്ങളിലും മലയാലപ്പുഴ രാജൻ തിടമ്പേറ്റിയിട്ടുണ്ട്. [3]

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2007: ഗജരാജപ്പട്ടം - തൃപ്പൂണിത്തുറ പള്ളിപ്പറമ്പ് ദേവസ്വം [3]
  • 2008: ഗജരാജരത്‌നപ്പട്ടം - ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ദേവസ്വം [3]
  • 2009: മാതംഗമാണിക്യം - കോന്നി മുരിങ്ങമംഗലം ക്ഷേത്ര ഉപദേശകസമിതി [3]
  • 2011: മണികണ്ഠരത്‌നം - റാന്നി-പെരുനാട് ക്ഷേത്ര ഉപദേശകസമിതി [3]

പ്രത്യേകതകൾ[തിരുത്തുക]

പ്രത്യേകതകൾ
കൊമ്പുകൾ എടുത്തകന്ന കൊമ്പുകൾ [1]
നഖങ്ങൾ പതിനാറ് നഖങ്ങൾ [1]
ഉയരം 9 അടി 7 ഇഞ്ച്‌ [3]

അക്രമം[തിരുത്തുക]

2013 മെയ്‌ മാസത്തിൽ മദപ്പാട് കഴിഞ്ഞ് അഴിച്ച രാജൻ പാപ്പാനെ തുമ്പിക്കൈ കൊണ്ട് അടിച്ചു. ഇതിനു ശേഷം കോന്നി വനംവകുപ്പിന്റെ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം എത്തി മയക്കുവെടി വെച്ച് രാജനെ തളച്ചു. [5] [6]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മലയാലപ്പുഴ_രാജൻ&oldid=1858285" എന്ന താളിൽനിന്ന് ശേഖരിച്ചത്