സംവാദം:ആന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വെത്യാസമാണോ വ്യത്യാസമാണോ ശരി? Sreejithk2000 07:54, 25 സെപ്റ്റംബർ 2006 (UTC)

വ്യത്യാസം ശരിയെന്നു തോന്നുന്നു--പ്രവീൺ:സംവാദം‍ 13:17, 25 സെപ്റ്റംബർ 2006 (UTC)

you could also add a little bit about mammoths... --ചള്ളിയാ൯ 02:53, 5 ഒക്ടോബർ 2006 (UTC)

Mammoth മറ്റൊരു ലേഖനത്തിനുള്ള സ്കോപ്പ് ഉണ്ട്. അത് മറ്റൊരു ലേഖനമായി ചേർക്കാം. Sreejithk2000 08:33, 12 ഒക്ടോബർ 2006 (UTC)

അങനെ ഒരു ലേഖനം തുടങിയിട്ടുണ്ട് ശ്രീജിത്തെ ലിജു 11:40, 12 ഒക്ടോബർ 2006 (UTC)

നോക്കിയിട്ട് കിട്ടുന്നില്ലല്ലോ ലിജൂ. ലിങ്ക് തരുമോ ശ്രീജിത്ത് കെ 07:37, 13 ഒക്ടോബർ 2006 (UTC)

ലിങ്ക്[തിരുത്തുക]

ഇതാ ലിങ്ക് മാമോത്ത് ലിജു 11:37, 13 ഒക്ടോബർ 2006 (UTC)


താപ്പാന[തിരുത്തുക]

ആന പിടുത്തത്തിനായുപയോഗിക്കുന്ന താപ്പാനകളെ കുറിച്ച് അറിയാവുന്നവർ ആരെങ്കിലും എഴുതിയാൽ നന്നായിരുന്നു. --സാദിക്ക്‌ ഖാലിദ്‌ 07:17, 20 മാർച്ച് 2007 (UTC)

ഈ ലേഖനം അവിയൽ പരുവത്തിലാണ്.. പൊളിച്ചടുക്കേണ്ടി വരും..--Vssun 21:08, 21 മാർച്ച് 2007 (UTC)

ഏറ്റവും വലിയ ലേഖനം[തിരുത്തുക]

കരയിലെ ഏറ്റവും വലിയ ജീവി എന്നത് പോലെ മലയാളം വിക്കിയിലെ ഏറ്റവും വലിയ ലേഖനമാണ് ആന എനിയെന്ത് വേണം!!! --  ജിഗേഷ്  ►സന്ദേശങ്ങൾ  04:03, 22 മാർച്ച് 2007 (UTC)

അപ്പോൾ അടുത്ത താരക ലേഖനം ഇതു തന്നെയാകട്ടെ അല്ലേ?--Shiju Alex 05:08, 22 മാർച്ച് 2007 (UTC)
കാട്ടിലെ തടി തേവരുടെ ആന - വലിയെടോ... വലി... (താരക ലേഖനത്തിലേക്ക്‌...) --സാദിക്ക്‌ ഖാലിദ്‌ 07:40, 22 മാർച്ച് 2007 (UTC)

ആന വാ പൊളിക്കുന്നത് കണ്ട് അണ്ണാൻ വാ പൊളിച്ചാലോ? --202.83.55.126 07:57, 22 മാർച്ച് 2007 (UTC)

നിത്യാഭ്യാസി ആനയെ എടുക്കും എന്നൊരു ചോല്ലുമില്ലേ? --സാദിക്ക്‌ ഖാലിദ്‌ 09:12, 22 മാർച്ച് 2007 (UTC)

ആനയുടെ അത്ര വലിപ്പം[തിരുത്തുക]

എൻറെ അഭിപ്രായത്തിൽ ഈ ലേഖനം ആവശ്യമില്ലാത്തതിലും വലുതാണ്. നിരവധി കഥകളും, ഒറ്റ ഒറ്റ ആനകളുടെ വിവരണങ്ങളും ഒഴിവാക്കി കുറച്ചുകൂടെ സംക്ഷിപ്തമാക്കണം എന്നാണ് എൻറെ എളിയ അഭിപ്രായം.after all size doesn't matter. --ചള്ളിയാൻ 09:55, 22 മാർച്ച് 2007 (UTC)

മുകളിലെ കുറച്ചു ഭാഗം വെട്ടിയിട്ടുണ്ട് ചള്ളിയാനേ.. ഇനിയും താഴേക്ക്ക് പൊളിക്കാനുണ്ട്..--Vssun 09:59, 22 മാർച്ച് 2007 (UTC)

വേറെ ഒരു ലേഖനത്തിനു സ്കോപ്പുള്ള വിഭാഗങ്ങൾ ഉണ്ടെങ്കിൽ അങ്ങനെയാക്കാമല്ലോ. തൽക്കാലം കണ്ടന്റ് ഒഴിവക്കരുത്. വേണമെങ്കിൽ ഒഴിവാക്കണം എന്നുള്ളത് ടാക്ക് പേജിലേക്ക് മാറ്റിയാൽ മതി. ചില വിഭാഗങ്ങൾ പൊളിച്ച് വേറെ ലേഖനം ആയി തുടങ്ങാം എന്നു തോന്നുന്നു. ഉദാഹരണത്തിനു “ആനയുടെ തരം“--Shiju Alex 10:11, 22 മാർച്ച് 2007 (UTC)

ഈയിടെ കേരളത്തിൽ ആനകൾ ഇടഞ്ഞതിനെപ്പറ്റിയുള്ള ആദ്യ പാരഗ്രാഫിലെ പരാമർശം ഒഴിവാക്കണം എന്നു തോന്നുന്നു... കുറെക്കാലം കഴിഞ്ഞാൽ “ഈയിടെ”ക്ക് എന്തു പ്രസക്തി? അല്ലെന്കിൽ ആനകൾ എന്നും ഇടയുന്ന അവസ്ഥ ഉണ്ടാക്കണം..:)

ആനകൾ എന്നും ഇടയുന്നുണ്ട്. നല്ല പാപ്പാന്മാരാണ്‌ അതിനും കാരണം. പാപ്പാന്മാരെ പറ്റി എഴുതിയാൽ മേൽ പറഞ്ഞത് കേരളത്തിൽ ഇടക്കിടെ എന്നാക്കാമായിരുന്നു! :) --ചള്ളിയാൻ 02:20, 14 ജൂൺ 2007 (UTC)

മിശ്ര വർഗ്ഗം പൊളിച്ചെഴുതി[തിരുത്തുക]

പഴയത് ഇവിടെ. ഒരു ആഫ്രിക്കൻ ആനയിൽ നിന്നും ഗർഭം ധരിച്ചു, ഒരു കുട്ടിക്ക് ജന്മം കൊടുക്കുകയുണ്ടായി (ആഫ്രിക്കൻ ആനയെ തരം തിരിക്കുന്നതുമുൻപുള്ളത് കൊണ്ടാണ് ആഫ്രിക്കൻ ആന എന്ന് ഇവിടെ ഇപ്പോൾ പറയുന്നത്). ഇവർ പല തവണ ഇണ ചേർന്നെങ്കിലും ഒരു ഗർഭധാരണം അസാധ്യമാണെന്നാണ് വിശ്വസിച്ചിരുന്നത്. "മൊട്ടി", എന്നായിരുന്നു ഈ ആനകൾക്ക് പിറന്ന കുട്ടിയുടെ പേര്. ഈ ആനയ്ക്ക് ആഫ്രിക്കൻ ആനയെപ്പോലെ കവിളും ചെവികളും(അറ്റം കൂർത്ത വലിയ ചെവികൾ) കാലുകളും(നീളമുള്ളതും മെലിഞ്ഞതും) ഉണ്ടായിരുന്നെങ്കിലും, നഖങ്ങളുടെ എണ്ണവും, (അഞ്ചെണ്ണം വീതം മുന്നിലും, നാലെണ്ണം വീതം പിന്നിലും) തുമ്പികൈയിലെ അറ്റത്തിന്റെ എണ്ണവും ഏഷ്യൻ ആനകളെപ്പോലെയായിരുന്നു. തുമ്പികൈ ആഫ്രിക്കൻ ആയകളുടേത് പോലെ ചുളിവുകൾ ഉള്ളതായിരുന്നു. നെറ്റി നീളത്തിലും‍ ഒരു മുഴ മുന്നിലും ചെറിയ രണ്ട് മുഴകൾ പിന്നിലുമായിട്ടായിരുന്നു. ശരീരം ആഫ്രിക്കനെപ്പോലെയായിരുന്നുവെങ്കിലും മുതുക് ഏഷ്യനെപ്പോലെയും ‌മുതുകിന്റെ പിൻ‌വശം ആഫ്രിക്കൻ ആനയെപ്പോലെയും ആയിരുന്നു. ഈ ആനക്കുട്ടി ഒരു അണുബാധ കാരണം പന്ത്രണ്ട് ദിവസം കഴിഞ്ഞപ്പോൾ ചെരിഞ്ഞു. ഈ ആനയെ ലണ്ടനിലെ ബ്രിട്ടീഷ് നാച്ചുറൽ മ്യൂസിയത്തിൽ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ഇതുപോലെ മൂന്ന് ആനകൾ പിന്നെയും പല മൃഗശാലകളിലുമായി ഉണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. ഈ മൂന്ന് ആനകൾക്കും ഇതേ പോലെ വൈകല്യങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു, ഇവയും അധികകാലം ജീവിച്ചിരുന്നില്ല.

ഭക്ഷണ ശീർഷകത്തിൽ കൊടുക്കാം ഈ വിവരണം[തിരുത്തുക]

മിക്ക സസ്യഭുക്കുകൾക്കും ചെടികൾ കടിച്ച് പറിച്ചെടുക്കാനുമൊക്കെ ഉതകുന്നതരം പല്ലുകൾ ഉണ്ടാകാറുണ്ട്. എന്നാൽ . മണ്ണിലെ ചെറിയ ചെടികൾ പറിച്ചെടുക്കാനും മരങ്ങളിലുല്ല ഇലകൾ, പഴവർഗ്ഗങ്ങൾ, മുഴുവൻ ശിഖരങ്ങൾ വരെ പറിച്ചെടുക്കാനും ഈ തുമ്പിക്കൈ ആന ഉപയോഗിക്കുന്നു. ഇഷ്ടഭക്ഷണം വളരെ ഉയരത്തിൽ ആണെന്ന് കണ്ടാൽ ആന മരം കുലുക്കി അത് താഴെയിടാൻ ശ്രമിക്കും. എന്നിട്ടും കിട്ടിയില്ലെങ്കിൽ അ മരം തന്നെ ആന മറിച്ചിടും.കുളിക്കുന്ന സമയത്ത് ദേഹത്ത് വെള്ളം ഒഴിക്കാനായും ആന തുമ്പികൈ ഉപയോഗിക്കുന്നു. അങ്ങിനെ ചെയ്ത് നനഞ്ഞ സ്വന്തം ശരീരത്തിൽ, ആന കുളി കഴിഞ്ഞ് പൊടിയും ചെളിയും ഇട്ട് ചൂടിൽ നിന്നും സൂര്യതാപത്തിൽ നിന്നും രക്ഷ നേടും. --ചള്ളിയാൻ 13:23, 22 മാർച്ച് 2007 (UTC)

പ്രശസ്തരായ ആനകൾ[തിരുത്തുക]

  • ടഫ്റ്റ്സ് യൂണിവേർസിറ്റിയുടെ ചിഹ്നം ജമ്പോ എന്ന ആനയാണ്.
  • അലബാമ യൂനിവേർസിറ്റിയുടെ Crimson Tide ചിഹ്നം "Big Al." എന്ന് പേരുള്ള ഒരാനയാണ്. ഈ പേര് എഴുപതുകളുടെ അന്ത്യത്തിൽ ക്യാമ്പസ്സിൽ നടത്തിയ ഒരു മത്സരം വഴി തിരഞ്ഞെടുത്തതാണ്.
ഇതൊക്കെ വിക്കിയിൽ വേണോ?--Vssun 07:18, 4 ഏപ്രിൽ 2007 (UTC)
ഇത് ആംഗലേയവിക്കിയിൽ പറ്റും അവർ ആനയെ കണ്ടിട്ടില്ലാത്തവരാണല്ലോ. നമുക്ക് ഇത് അത്ര പഥ്യം ആവാൻ വഴിയില്ല. --ചള്ളിയാൻ 07:06, 10 ഏപ്രിൽ 2007 (UTC)

ഇത് കേരളത്തിലെ ആനയെപറ്റി[തിരുത്തുക]

മനോരമയിൽ ഉണ്ണി നമ്പൂതിരി എഴുതിയ ആനയെപ്പറ്റി ആമുഖം എന്ന ലേഖനം ഇത് കുറേ ഉണ്ട്. കേരളത്തിൽ ആനകൾ എന്ന ലേഖനം വേണമെങ്കിൽ എഴുതാം. ഒന്നു നോക്കുന്നത് നന്നായിരിക്കും --ചള്ളിയാൻ 07:06, 10 ഏപ്രിൽ 2007 (UTC)

പോറസ്സ് രാജാവിനെതിരായുള്ള യുദ്ധത്തിൽ മഹാനായ അലക്സാണ്ടർക്ക് വളരെ പ്രയോജനപരം എന്ന് കണ്ടതിനെത്തുടർന്ന് ഹെല്ലനിസ്റ്റിക് കരസൈന്യവും ആനകളെ ഉപയോഗിച്ച് തുടങ്ങി (ഇത് ശ്രദ്ധിക്കപ്പെട്ടത് ടോളമിയുടേയും സെലൂക്കിഡ് ഡയഡോക്കൈ സാമ്രാജ്യങ്ങളിലാണ്) . ഇത് ശരിയല്ല. ഞാൻ മാറ്റുകയാണ്‌ --ചള്ളിയാൻ 07:55, 10 ഏപ്രിൽ 2007 (UTC)

മസ്തകം എവിടെ?[തിരുത്തുക]

ആനയുണ്ട് മസ്തകമില്ല. മത്തേഭമില്ല, ഗജഗാമിനിയില്ല, ഹസ്തിനിയില്ല, ആനക്കൊട്ടിലുമില്ല, പാപ്പാനുമില്ലല്ലോ, ആനച്ചികിത്സ, അങ്ങനെയങ്ങനെ. Crushing by Elephant എന്നോ മറ്റോ പേരിൽ ഇംഗ്ലീഷു പീഡിയയിൽ ലേഖനമുണ്ട്. അതിലെ കുറെ കാര്യങ്ങളും ഇതിൽ വരേണ്ടതാണ്. മറ്റുള്ളവർ ചെയ്യട്ടെ എന്നല്ല. Calicuter 16:26, 10 ഏപ്രിൽ 2007 (UTC)

അതെ ഇതു തന്നെയാണ്‌ ഞാനും പറയുന്നത്. കുറച്ചൂ കൂടി വിവരങ്ങൾ ഉൾപ്പെടുത്താനുണ്ട്. എന്തൊക്കെയാണ്‌ എന്ന് എനിക്ക് രൂപം കിട്ടുന്നില്ല. പലതിനും റഫറൻസിന്റെ അഭാവം ഉണ്ട്. ഞാൻ മാതംഗ ലീല തപ്പുകയാണ്‌. പറഞ്ഞപോലെ അതിനെക്കുറിച്ചും നെറ്റിപ്പട്ടത്തെക്കുറിച്ചും, ആനയിലെ ദന്ത ചികിത്സവരെയും പ്രതിപാദിക്കാവുന്നതാണ്‌. --ചള്ളിയാൻ 04:48, 28 ഏപ്രിൽ 2007 (UTC)

ഒരു ഐതിഹ്യം[തിരുത്തുക]

ഈക്കഴിഞ്ഞ മംഗളം ഞായർപതിപ്പിൽ നിന്നും കിട്ടിയ ഐതിഹ്യം. ഹൈന്ദവ വിശ്വാസമനുസരിച്ച് ഐരാവതത്തിന്റേയും അബ്രമു എന്ന പിടിയാനയുടേയും പിൻ‌ഗാമികളാണ് ഇന്നത്തെ ആനകൾ. ദുർവ്വാസാവിന്റെ ശാപം മൂലമാണ് ആനകൾക്ക് അവയുടെ വെളുപ്പ് നിറം നഷ്ടപ്പെട്ടത്. ആർക്കെങ്കിലും കൂടുതൽ അറിയാമോ--പ്രവീൺ:സംവാദം‍ 07:31, 16 ഏപ്രിൽ 2007 (UTC)

പുരാണങ്ങളെക്കുറിച്ചുള്ള വിവരം കമ്മിയാണ്‌ പ്രവീണെ. എങ്കിലും താങ്കൾക്ക് കിട്ടിയ വിവരം അപ്പാടെ കയറ്റാം. ടാക്സോ ബോക്സിൽ ഇപ്പഴും ഇംഗ്ലീഷ് പദങ്ങൾ വിരാജിക്കുന്നു. മന്ദഗതിയായതിനാലാണ്ണോ? ഗജരാജവിരാജിത മന്ദഗതി എന്ന് കുഞ്ചൻ നമ്പ്യാർ ആണോ എഴുതിയിരിക്കുന്നത്. മഹേഷ് മംഗലാട്ടിന്‌ അറിയാമായിരിക്കും --ചള്ളിയാൻ 02:26, 17 മേയ് 2007 (UTC)

പുറമേക്കുള്ള കണ്ണിയിൽ നിന്ന് ലിങ്കുകൾ അടർത്തി ഏത് വരികൾക്കാണോ ഉപയോഗിച്ചത്, അതാത് വരികളുടെ റഫറൻസ് ആയി കൊടുക്കേണ്ടതാണ്. --ചള്ളിയാൻ 03:22, 17 മേയ് 2007 (UTC)

കാലിക്കൂട്ടരേ. Pachy derm എന്നാൽ പാച്ചി ദെർം എന്നാണ്‌ ഉച്ഛാരണം ലത്തീനിൽ, പാക്കി എന്നത് എവിടെ നിന്ന് വരുന്നു? ഇംഗ്ലീഷ് വത്കരണമാണോ? --ചള്ളിയാൻ 03:34, 17 മേയ് 2007 (UTC)

ഈയിടെ കേരളത്തിൽ ആനകൾ ഇടഞ്ഞതിനെപ്പറ്റിയുള്ള പരാമർശം ഒഴിവാക്കാം എന്നു തോന്നുന്നു..കുറച്ചുകാലം കഴിഞ്ഞാൽ “ഈയിടെ” എന്നതിനു പ്രസക്തിയില്ല. അല്ലെങ്കിൽ എന്നും ആനകൾ ഇടയുന്ന അവസ്ഥ ഉണ്ടാകണം.

ലേഖനത്തിന്റെ അസാധാരണ വലിപ്പം[തിരുത്തുക]

ഈ ലേഖനം പിരിച്ച് ചുരുങ്ങിയത് പത്തു ലേഖനം എങ്കിലും ആക്കാം അഭിപ്രായം അറിയിക്കൂ. --ചള്ളിയാൻ 03:30, 19 ജൂൺ 2007 (UTC)


പാക്കി ഡെർമാറ്റ എന്ന ഓർഡർ നിലവിലില്ല. പ്രൊബോസിഡേ ആൺ പകരം... --ചള്ളിയാൻ ♫ ♫ 07:27, 17 മാർച്ച് 2008 (UTC)


ആനയുടെ ദേഷ്യം എന്ന തലക്കെട്ടിനടിയിൽ മദപ്പാട് കൊടുത്തിരിക്കുന്നു. വാസ്തവത്തിൽ ഇത് തെറ്റിദ്ധാരണ ഉണ്ടാക്കില്ലേ? --ചള്ളിയാൻ ♫ ♫ 15:43, 10 ഏപ്രിൽ 2008 (UTC)

ഈ ലേഖനം അല്പം ചുരുക്കാമെന്ന് തോന്നുന്നു. വകഭേദങ്ങൾ എന്നതിൽ ആഫ്രിക്കൻ,ഏഷ്യൻ എന്നിവ മതിയാവുമായിരിക്കും. ശരീരഘടന, വംശനാശ ഭീഷണി എന്നിവയും ചുരുക്കി പുതിയ താളുകൾ തുടങ്ങാം എന്നാണ് എന്റെ അഭിപ്രായം. എല്ലാവരുടേയുയും അഭിപ്രായങ്ങൾ ക്ഷണിക്കുന്നു.--അഭി 14:15, 16 ഏപ്രിൽ 2008 (UTC)

ഞാൻ ശക്തമായി പിന്താങ്ങുന്നു. ഇൻഡക്സ് തന്നെ ഒരു ലേഖനത്തിന്റത്രയും വലിപ്പമുണ്ട്.. ലേഖനത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നു. .. ഈ ലേഖനം പിരിച്ച് ചുരുങ്ങിയത് പത്തു ലേഖനം എങ്കിലും ആക്കാം എന്ന അഭിപ്രായം വീണ്ടും ആവർത്തിക്കുന്നു. --ചള്ളിയാൻ ♫ ♫ 14:22, 16 ഏപ്രിൽ 2008 (UTC)

മോഴകളേക്കുറിച്ച് ഒന്നും കാണുന്നില്ലല്ലോ? അതോ വേറേ പേരിലുണ്ടോ? അറിയാവുന്നവർ എഴുതിയാൽ നന്നായിരുന്നു.--അഭി 05:24, 18 ജൂൺ 2008 (UTC)

പ്രശസ്തരായ ആനകൾ[തിരുത്തുക]

പ്രശസ്തരായ ആനകൾ എന്നു പറയുമോ? പ്രശസ്തമായ ആനകൾ എന്നതല്ലേ ശരി? --Anoopan| അനൂപൻ 18:26, 19 ഒക്ടോബർ 2008 (UTC)

ആനകളേയും പോലീസിലെ നായ്ക്കളേയും വ്യക്തികളായാണ്‌ കണക്കാക്കുന്നത്. അവയെ എന്നല്ല അവരെ എന്നാണ്‌ പറയുക എന്നു തോന്നുന്നു.

നാട്ടാനകൾ എന്നൊരു ലേഖനം തുടങ്ങുന്നതിനെക്കുറിച്ചെന്താണഭിപ്രായം? --ചള്ളിയാൻ ♫ ♫ 10:32, 6 നവംബർ 2008 (UTC)

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയുടെ ഓരോ ഭാഗവും സമാപിക്കുന്നത് പ്രശസ്തരായ ഓരോ ആനയുടെ കഥ പറഞ്ഞല്ലേ? പുസ്തകം ഇപ്പോൾ എന്റെ കയ്യിൽ ഇല്ല. അതിലെ പ്രശസ്തന്മാരെ ലേഖനത്തിലെ പ്രശസ്തന്മാരുടെ പട്ടികയിൽ ചേർത്തുകൂടേ?Georgekutty 11:21, 6 നവംബർ 2008 (UTC)

ഗുരുവായൂർ ആനക്കോട്ടയിൽ നൂറുകണക്കിനു ആനകളുണ്ടെന്നു പറയുന്നത് അതിരു കടന്ന കണക്കല്ലേ? അവിടെ നൂറിൽ താഴെ മാത്രമല്ലേ ആനകളുള്ളൂ? --Chandrapaadam 11:17, 14 ഫെബ്രുവരി 2009 (UTC)

അവിടെ ആകെ 51 ആനകൾ മാത്രമെ ഉള്ളൂ. മാറ്റം വരുത്തിയിട്ടുണ്ട്.-- ജിഗേഷ് സന്ദേശങ്ങൾ  11:28, 14 ഫെബ്രുവരി 2009 (UTC)

നാവ്[തിരുത്തുക]

ആനയുടെ നാക്കിന്റെ കീഴറ്റം കീഴ്ത്താടിയിൽ ഉറപ്പിച്ചിരിക്കുന്നകൊണ്ട് പുറത്തേക്ക് നീട്ടാൻ കഴിയില്ല എന്നു് ആന ഒരു അത്ഭുത ജീവി എന്ന ഭാഷ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകം പറയുന്നുSatheesan.vn 09:50, 19 സെപ്റ്റംബർ 2010 (UTC)


ആണാന , പെണ്ണാന[തിരുത്തുക]

കൊമ്പനാന,പിടിയാന,കൊമ്പൻ, പിടി എന്നിങ്ങനെയല്ലേ സാധാരണയായി ഉപയോഗിക്കുന്നത്?. Sonujacobjose 03:03, 2 ഒക്ടോബർ 2011 (UTC)

ചിത്രം[തിരുത്തുക]

ആന ലക്ഷണത്തിന്റെ നാട്ടിൽ ശിവസുന്ദരന്മാരും അയ്യപ്പരാജന്മെരും വിലസുന്ന നാട്ടിൽ ഇത്ര വിലക്ഷണനായ ഒരാനയുടെ ചിത്രം കൊടുത്തത് സങ്കടകരം.നൊക്കട്ടെ വല്ലതും കിട്ടുമൊ എന്ന്. മാറ്റുന്നതിന് വിരോധം തോന്നരുത്----ദിനേശ് വെള്ളക്കാട്ട് 14:34, 22 നവംബർ 2011 (UTC)

ചിറക്കടവ് നീലകണ്ഠൻ[തിരുത്തുക]

ആന ചങ്ങല വലിച്ചു പൊട്ടിക്കാൻ ശ്രമിക്കുന്ന ഈ ചിത്രത്തിനു തൊട്ടു താഴെ ഒരു പാരഗ്രാഫിൽ കുട്ടിക്കാലത്ത് ഒരു ചെറിയ കയർ കൊണ്ട് കെട്ടി പഠിപ്പിച്ചാൽ തന്റെ ശക്തി മനസ്സിലാക്കാതെ വലുതായാലും അനുസരിക്കും എന്ന് ഖണ്ഡിക അനുചിതമായി തോന്നി. മാക്കുന്നു--ദിനേശ് വെള്ളക്കാട്ട് 15:24, 22 നവംബർ 2011 (UTC)

പരിസ്ഥിതിക്ക് ഉപകാരം[തിരുത്തുക]

ഈ പറയുന്ന കാര്യം പരിസ്ഥിതിക്കുള്ള ഉപകാരം എന്ന ഗണത്തിൽ പെടുമോ? അതോ ഉപദ്രവമോ? "ആനകൾ മറ്റ് ജീവികൾക്ക് കടന്ന് ചെല്ലാനാ‍കാത്ത ഇടങ്ങളിലേക്ക് വരെ കടന്ന് ചെന്ന് അങ്ങോട്ടേക്ക് വഴി ഉണ്ടാക്കുന്നു. പല തലമുറകൾ ഈ വഴിയേ സഞ്ചരിക്കുമ്പോൽ ഇത് എല്ലാവർക്കും ഉപയോഗപ്രദമായ ഒരു പാത ആയി മാറുന്നു. ഇപ്രകാരം ഉള്ള പല പാതകളും മനുഷ്യർ പിന്നീട് റോഡുകളാക്കി മാറ്റിയിട്ടുണ്ട്." --Vinayaraj (സംവാദം) 01:05, 4 സെപ്റ്റംബർ 2012 (UTC)

ഇതരജീവികൾക്കുള്ള ഉപകാരം കുറച്ചുകൂടി നല്ല തലക്കെട്ടാണെന്നുകരുതുന്നു. --Vssun (സംവാദം) 01:45, 4 സെപ്റ്റംബർ 2012 (UTC)

സിനിമ[തിരുത്തുക]

ആന എന്ന പേരിൽ മധു, സോമൻ, ക്യാപ്ടൻ രാജു, ലിസി തുടങ്ങിയവർ അഭിനയിച്ച ഒരു മലയാള സിനിമ ൧൯൮൨-ൽ പുറത്തിറങ്ങിയിട്ടുണ്ട്. --Anoop Manakkalath (സംവാദം) 03:01, 4 സെപ്റ്റംബർ 2012 (UTC)

സർക്കസ്സ്[തിരുത്തുക]

" സർക്കസ്സിലും ആനകളെ ലോകവ്യാപകമായി ഉപയോഗിച്ചുവരുന്നു. " --> ഇന്ത്യയിൽ ഇപ്പൊ സർക്കസിൽ ആനകളെ നിരോധിച്ചില്ലേ? Pranchiyettan (സംവാദം) 18:07, 4 ഡിസംബർ 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ആന&oldid=1508883" എന്ന താളിൽനിന്ന് ശേഖരിച്ചത്