ഹാനിബാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹാനിബാൾ
ഹാനിബാളിന്റേതെന്നു വിശ്വസിക്കപ്പെടുന്ന മാർബിൾകൊണ്ടുള്ള അർദ്ധകായപ്രതിമ. ഇത് ഇറ്റലിയിലെ കപ്പുവയിലാണ് കണ്ടെത്തിയത് (ചില ചരിത്രകാരന്മാർ ഈ പ്രതിമ ഹാനിബാളിന്റെ തന്നെയാണോ എന്നു സംശയിക്കുന്നു).[1][2][3][4][5]
ജനനം247 ബിസി
മരണം183 ബിസി യോ182 ബിസി (64-65 വയസ്സ്)

റോമാസാമ്രാജ്യത്തെ വിറപ്പിച്ച പടത്തലവനാണ് ഹാനിബാൾ. ഹാമിൽക്കർ ബർക്ക‎‎യുടെ മൂന്നു പുത്രന്മാരിൽ ഒന്നായാണ് ജനനം. ബി.സി 228ൽ ഹാമിൽക്കർ മരിച്ചു. അതോടെ പടയുടെ നായകസ്ഥാനം 26 വയസ്സുള്ള ഹാനിബാളിനെ തേടിയെത്തി. ബി.സി. 218 മുതൽ 205 വരെ നീണ്ട് നിന്ന രണ്ടാം പ്യൂണിക് യുദ്ധത്തിൽ ഹാനിബാൾ റോമൻ സൈന്യത്തെ തകർത്തു തരിപ്പണമാക്കി. ബി.സി 205ൽ ഹാനിബാളിന് റോമൻ ആക്രമണത്തിൽ നിന്ന് കാർത്തേജ് പട്ടണത്തെ രക്ഷിക്കാനായി പിൻവാങ്ങേണ്ടി വന്നു. ആ യുദ്ധത്തിൽ ഹാനിബാളിന് തോൽവി സംഭവിച്ചു. ബി.സി. 183ൽ തന്റെ 64ആം വയസ്സിൽ ഹാനിബാൾ അന്തരിച്ചു. അരനൂറ്റാണ്ട് കാലത്തെ ഭരണത്തിൽ അദ്ദേഹം റോമിനെ വിറപ്പിച്ചുവെങ്കിലും അന്തിമ ആക്രമണം നടത്താൻ വരുത്തിയ കാലതാമസമാണ് അദ്ദേഹത്തിന്റെ പരാജയത്തിൽ ഭവിച്ചത്.

അവലംബം[തിരുത്തുക]

  1. Lancel, Serge (1995) Hannibal cover: "Roman bust of Hannibal. Museo Archeologico Nazionale. Naples"
  2. Goldsworthy, Adrian (2000) The Fall of Carthage cover: "Hannibal in later life"
  3. Goldsworthy, Adrian (2001) Cannae p. 24: "a bust, which may be a representation of Hannibal in later life, although there are no definite images of him"
  4. Goldsworthy, Adrian (2003) The Complete Roman Army p. 41: "a bust that purports to show Hannibal in later life"
  5. Matyszak, Philip (2003) Chronicle of the Roman Republic p. 95: "bust, thought to be of Hannibal, found in Capua"
"https://ml.wikipedia.org/w/index.php?title=ഹാനിബാൾ&oldid=2950477" എന്ന താളിൽനിന്ന് ശേഖരിച്ചത്